ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തനെ കുറഞ്ഞിരിക്കുകയാണ്.
കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റിബയോട്ടിക്ക് മരുന്നിന്റെ സ്‌റ്റോക്ക് ഇതുവരെ തീര്‍ന്നിട്ടില്ല. 33 ശതമാനം ഉപയോഗം കുറഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇവയുടെ ദുരുപയോഗത്തിനെതിരേ ആരോഗ്യവകുപ്പ് കര്‍ശന നടപടിയുമായി മുന്നോട്ടു പോയതോടെയാണ് ഉപയോഗം കുറയ്ക്കാനായത്. ഇതോടെ സാമ്പത്തികവര്‍ഷം തീരാറായിട്ടും സര്‍ക്കാര്‍ ആശുപത്രി ഫാര്‍മസികളില്‍ ആന്റിബയോട്ടിക്കുകള്‍ ബാക്കിയാണെന്നാണ് റിപോര്‍ട്ടുകള്‍.
എന്നാല്‍ മുമ്പ് ഇതായിരുന്നില്ല സ്ഥതി. ഫെബ്രുവരിയോടെ ഏതാണ്ട് എല്ലാ ആശുപത്രികളിലും ആന്റിബയോട്ടിക്കുകള്‍ തീരും. പിന്നീട് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഇവ എത്തിക്കുകയായിരുന്നു പതിവ്. ജനങ്ങള്‍ക്കിടയില്‍ നടത്തിയ ബോധവത്കരണവും ഡോക്റ്റര്‍മാര്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തിയതും ഗുണം ചെയ്തു. കുറിപ്പടിയില്ലാതെ മരുന്നു നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേയും കര്‍ശന നടപടി എടുത്തു.
ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം കാരണം പല രോഗങ്ങളും പ്രതിരോധിക്കാനാകാത്ത സ്ഥിതിയായിരുന്നു. ഇതുവലിയ പ്രശ്‌നമായതോടെയാണ് ലോകാരോഗ്യ സംഘടന നടപടി കടുപ്പിക്കാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment