കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് 2024 ജനുവരി 4 മുതല്‍ 14 വരെ ഫാം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക വൃത്തിയിലെ നൂതന സാങ്കേതിക വിദ്യകളും, ശാസ്ത്രീയ കൃഷി മാതൃകകളുടെ ഒരു ലൈവ് പ്രദര്‍ശനവും വിവിധ വിളകളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും, വിവിധ തരം നടീല്‍ വസ്തുക്കളുടെ വിപണനവും, കൃഷി അനുബന്ധ മേഖലകളുടെ പ്രദര്‍ശനവും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഫാം കാര്‍ണിവല്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷ, പോഷകാഹാര സുരക്ഷ, പ്രകൃതി സുരക്ഷ എന്നിവ പഠിപ്പിക്കുന്ന ഭക്ഷ്യ വിളകളുടെ മാതൃകാ തോട്ടങ്ങളും, വിവിധ വിളകളുടെ ബയോ പാര്‍ക്കുകളും, കൃഷിയിട പ്രദര്‍ശനങ്ങളും, കൃഷിയിട പരിശീലനങ്ങളും ഫാം കാര്‍ണിവലില്‍ ഒരുക്കുന്നു.
ഒപ്പം വിവിധ മേഖലകളില്‍ പ്രായോഗിക പ്രവൃത്തി പരിശീലനവും ഉണ്ടാകും. എല്ലാ ദിവസവും കാര്‍ഷിക ഡോക്യുമെന്ററി പ്രദര്‍ശനവും, ആഗ്രോ ക്ലിനിക്കും ഉണ്ടാകും. കൃഷിയും, ഭക്ഷണവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടതാണെന്ന സന്ദേശം നല്‍കുന്ന health corner പ്രത്യേകം സജ്ജമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9895514994.
കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…
സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര്‍ ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്‍കുന്ന പശുസഖിമാര്‍ക്ക്…
തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍…
സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്‍ഗനൈസേഷന്‍ നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രി…
തിരുവനന്തപുരം: മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി…
തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…
കളമശ്ശേരി: ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…
തിരുവനന്തപുരം: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…
© All rights reserved | Powered by Otwo Designs
Leave a comment