ഇവയെല്ലാം വെറുതെ വലിച്ചുവാരിയിടാതെ കൃത്യമായി ഉപയോഗിച്ചാല്‍ നല്ല ഫലം ലഭിക്കും
അടുക്കളയില്‍ നിന്നുള്ള ജൈവമാലിന്യങ്ങള്‍ വളമായി ഉപയോഗിക്കുന്ന പതിവ് എല്ലാവര്‍ക്കുമുണ്ട്. മുട്ടത്തോട്, ചായച്ചണ്ടി, പഴത്തൊലി എന്നിവയാണ് ഇവയില്‍ പ്രധാനം. പൂന്തോട്ടത്തിലും പച്ചക്കറിത്തോട്ടത്തിലുമെല്ലാം ഇവ നാം വളമായി ഉപയോഗിക്കുന്നു. ഇവയെല്ലാം വെറുതെ വലിച്ചുവാരിയിടാതെ കൃത്യമായി ഉപയോഗിച്ചാല്‍ നല്ല ഫലം ലഭിക്കും.
മുട്ടത്തോട്
അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുവാണ് മുട്ടത്തോട്. മുട്ട നമ്മുടെ പ്രിയപ്പെട്ട ഭക്ഷണമായതിനാല്‍ മുട്ടത്തോട് ലഭിക്കാന്‍ പ്രയാസവുമില്ല. വെറുതെ ചെടികള്‍ക്ക് ചുവട്ടില്‍ മുട്ടത്തോട് കൊണ്ടിടുകയാണ് മിക്കവരും ചെയ്യുക. എന്നാല്‍ ഈ രീതിയില്‍ ഉപയോഗിച്ചു നോക്കൂ. ആദ്യം മുട്ടത്തോട് ശേഖരിക്കുക, തുടര്‍ന്നിതു നന്നായി പൊടിച്ചെടുക്കണം. പൊടി പിന്നെ വെയിലത്ത് ഉണക്കിയെടുക്കണം. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഉണക്കണം. ഉണക്കിയതിനു ശേഷം വീണ്ടും നന്നായി പൊടിക്കുക. പിന്നീട് ഈ പൊടി ചെടികളുടെ ചുറ്റും നിക്ഷേപിക്കുക.
ചായച്ചണ്ടി
ചായച്ചണ്ടിയില്ലാത്ത അടുക്കളയുണ്ടാകില്ല. റോസാച്ചെടിയുടെ ചുവട്ടില്‍ വെറുതെ ചായച്ചണ്ടി നിക്ഷേപിക്കുകയാണ് നമ്മുടെ പതിവ്. അതിനു പകരമിതു നന്നായി കഴുകി വെയിലത്ത് ഉണക്കി നോക്കൂ. നന്നായി ഉണങ്ങിയാല്‍ പിന്നെ ചെടികളുടെ ചുവട്ടിലിട്ടു കൊടുക്കാം.
പഴത്തൊലി
ഏതു പഴത്തിന്റെ തൊലിയും നല്ല വളമാണ്. ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് വെയിലത്തുണക്കി പൊടിച്ച് ചെടികള്‍ക്ക് ചുറ്റുമിട്ടു കൊടുക്കുകയാണ് നല്ലത്.
കഞ്ഞിവെള്ളം
കഞ്ഞിവെള്ളം പുളിപ്പിച്ച ശേഷമാണ് ഉപയോഗിക്കേണ്ടത്. ഇതില്‍ ശര്‍ക്കരയോ സ്യൂഡോമോണസോ ചേര്‍ത്ത് പ്രയോഗിച്ചാല്‍ നല്ല ഫലം ലഭിക്കും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment