പഴങ്ങളുടെ രാജാവ് ദുരിയാന്‍ കേരളത്തിലും വിളയും

ഏറ്റവും വിശിഷ്ടവും പഴങ്ങളില്‍ ഏറ്റവും വിപണിമൂല്യവുമുള്ള ദുരിയാന്‍ വളരെയധികം പോഷകങ്ങളാല്‍ സമൃദ്ധമാണ്.

By Harithakeralam
2023-06-06

തെക്കു കിഴക്കന്‍ ഏഷ്യന്‍ വ്യാപകമായ കൃഷിയും വിപണനവുമുള്ള ദുരിയാന്‍ ''പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു. ഏറ്റവും വിശിഷ്ടവും പഴങ്ങളില്‍ ഏറ്റവും വിപണിമൂല്യവുമുള്ള ദുരിയാന്‍ വളരെയധികം പോഷകങ്ങളാല്‍ സമൃദ്ധമാണ്. നിരവധി സസ്യജന്യ സംയുക്തങ്ങള്‍, വിറ്റമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ കലവറയായ ദുരിയാന്‍ പഴത്തിന് നിരവധി ആരോഗ്യപരിരക്ഷാമേന്മകളുമുണ്ട്. ശരീരത്തിന് അവശ്യം വേണ്ട ഊര്‍ജ്ജവും എത്ര വലിയ ക്ഷീണത്തെയും ചെറുക്കാനുള്ള കഴിവും മാനസികാരോഗ്യവും നല്‍കുന്നു. മസ്തിഷ്‌കത്തിലെ സെറട്ടോണിന്‍ നില ഉയര്‍ത്തി ശാരീരിക ക്ഷീണം മാറ്റി സന്തോഷം പ്രദാനം ചെയ്യുക വഴി ഭൂമിയായ കൂടുതലായി ഉപയോഗപ്പെടുത്തുവാന്‍ ഇഷ്ടപ്പെടുന്നു. ദുരിയാന്‍ വളരെ വിപുലമായി കൃഷി ചെയ്തുവരുന്ന ഇനങ്ങള്‍ തന്നെ നിലവിലുണ്ട്. കേരളത്തില്‍ കൃഷി ചെയ്തത് ഏതാനും ചില ഇനങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

മുസാങ് കിങ്ങ്
മലേഷ്യയുടെ തനതമായ ഇനമാണ് മുസാങ്ങ് കിങ്. ദുരിയാന്റെ ഏറ്റവും മികച്ച ഇനവുമിതാണ്. സീസണ്‍ അനുസരിച്ച് ഈയിനത്തിന് 500 മുതല്‍ 2000 രൂപവരെ വിലയുണ്ടാകും. ഏറ്റവും സ്വാദിഷ്ടമായ ദുരിയാന്‍ ഇനം ഇതാണെന്നാണ് പറയപ്പെടുന്നത്. മലേഷ്യയില്‍ ധാരാളം കര്‍ഷകര്‍ ദുരിയാന്‍ കൃഷി ചെയ്യുന്നുണ്ട്.

D101
മലേഷ്യന്‍ ഇനമായ 101 ദ്രുതഗതിയില്‍ വളര്‍ന്ന് ധാരാ നല്‍കുന്ന മേല്‍ത്തരം ഇനമാണ്.
D99 (Kob)
എന്ന പേരിലും അറിയപ്പെടുന്ന ഉ99 പരാഗണത മറ്റിനങ്ങളെ സഹായിക്കുമെന്ന് പറയപ്പെടുന്നു.

ഓര്‍ക്കി (orchi)
വളരെ സവിശേഷതകളുള്ള ഈ മലേഷ്യന്‍ ഇനം വളരെ സ്വാദിഷ്ഠമായ ഫലങ്ങള്‍ നല്‍കുന്നു. അടുത്ത കാലത്താ ഇതിന്റെ കൃഷി കൂടിവരുന്നുണ്ട്.
D24 (Sultan)
സുല്‍ത്താന്‍ എന്ന പേരില്‍ പ്രസിദ്ധമായ ഉ24 മലേഷ്യയില്‍ വളരെയധികം കൃഷി ചെയ്യുന്നുണ്ട്. പാവപ്പെട്ടവരുടെ 'മുസ കിങ്' എന്നും അറിയപ്പെടുന്നു.

മോന്തോങ്ങ് (Mon Thong)

തായ്‌ലന്റില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവര ഈ ഇനമാണ് മറ്റു രാജ്യങ്ങളിലേക്ക് വ്യാപകമായി കയറ്റി അയയ്ക്കുന്നത്. ദുരിയാന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളില്‍ പ്രധാനമായ ദുരിയാന്‍ ചിപ്‌സ് തയ്യാറാക്കാന്‍ മോന്തോങ്ങ് ഇനമാണ് ഉപയാഗപ്പെടുത്തുന്നത്. ഉയര്‍ന്ന വിളവ് നല്‍കു ഈ ഇനത്തിന്റെ ഗ്രാഫ്റ്റ് തൈകള്‍ നട്ട് അഞ്ച് വര്‍ഷത്തിനക പുഷ്പിക്കുന്നതായി കണ്ടുവരുന്നു.

റെഡ് പ്രോണ്‍ (Red Prawn) 
മലേഷ്യയിലെ വളരെ പ്രചാരമേറിയ ഈ ഇനം ജൈവരീതിയില്‍ കൃഷിചെയ്യുമ്പോള്‍ ഉയര്‍ന്ന ഗുണമേന്മയുള്ള കായ്കള്‍ ലഭിക്കുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യം കൂടാതെ പാനി, കന്യാവ് വാങ്ങ്മണി എന്നിവയും ദൂരിയാന്റെ ഇനങ്ങളാണ്.

Leave a comment

കൊടും ചൂടില്‍ ആപ്പിള്‍ തോട്ടം; വരുമാനം ലക്ഷങ്ങള്‍

ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…

By Harithakeralam
ഗുണങ്ങള്‍ ഏറെയുള്ള പഴം; ജാമും പാനീയങ്ങളും തുടങ്ങി അച്ചാറുവരെയുണ്ടാക്കാം- ലാഭകരമാക്കാം പാഷന്‍ ഫ്രൂട്ട് കൃഷി

മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.  പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…

By Harithakeralam
കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ സലാക്ക് അഥവാ സ്‌നേക്ക് ഫ്രൂട്ട്

ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്‌നേക്ക് ഫ്രൂട്ടിന് കേരളത്തില്‍ ഈ അടുത്ത കാലത്ത് വളരെയധികം താരപരിവേഷം ലഭിച്ചിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇവയുടെ ഇലകള്‍…

By Harithakeralam
സംസ്ഥാനത്ത് ഫലവൃക്ഷങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നു

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം…

By Harithakeralam
വാഴക്കൃഷി വിജയിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

നേന്ത്രന് വില 100 ലേക്ക് അടുക്കുകയാണ്, മറ്റിനങ്ങള്‍ക്കും ഇതുവരെ കാണാത്ത വിലക്കയറ്റമാണ്. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ  വാഴപ്പഴ ഉത്പാദനം കേരളത്തില്‍ വളരെ കുറവാണ്. കനത്ത ചൂടില്‍ വാഴയെല്ലാം നശിച്ചു.…

By Harithakeralam
രോഗ-കീട ബാധയില്‍ വലഞ്ഞ് വാഴക്കര്‍ഷകര്‍

വാഴപ്പഴത്തിന് നല്ല വിലയാണിപ്പോള്‍ കേരളത്തില്‍. നേന്ത്രനും ചെറുപഴത്തിനുമെല്ലാം വില അമ്പത് കടന്നു. പൂവനും ഞാലിപ്പൂവനുമെല്ലാം ഉടനെ സെഞ്ച്വറിയടിക്കും. ഓണമെത്തുന്നതോടെ ഇനിയും വില കയറുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.…

By Harithakeralam
പേരുകള്‍ പലവിധമെങ്കിലും ഗുണത്തില്‍ മുന്നില്‍

ഒരു പഴത്തിന് എത്ര പേരുകള്‍ വരെയാകാം...? ഈ ചോദ്യം സ്റ്റാര്‍ ഫ്രൂട്ടിന്റെ കാര്യത്തിലാണെങ്കില്‍ അല്‍പ്പം കുഴങ്ങിപ്പോകും. ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പന്‍പുളി, ആനയിലുമ്പി, വൈരപ്പുളി,…

By Harithakeralam
ദേശീയ മാമ്പഴ ദിനം: ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനെ അറിയാം

ദേശീയ മാമ്പഴ ദിനമാണിന്ന്... ജൂലൈ 22. സമ്പന്നമായൊരു മാമ്പഴ പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടെ ഭാരതം. വിവിധയിനം മാങ്ങള്‍ നമ്മുടെ രാജ്യത്തിന് സ്വന്തമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനും ഇന്ത്യക്കാരന്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs