വീട്ടിലുള്ള മുരിങ്ങ നിറയെ കായ്കള്‍ ലഭിക്കാന്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കൂ.
മുരിങ്ങയില്‍ നിന്ന് നല്ല പോലെ ഇല നുള്ളാന്‍ കിട്ടിയാലും കായ്കള്‍ ലഭിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. നന്നായി പൂത്ത് വന്നാലും ഇവയൊന്നും കായ്കളായി മാറുക പ്രയാസമുള്ള കാര്യമാണ്. നമ്മുടെ പരിചരണത്തില്‍ വരുന്ന ചില അബദ്ധങ്ങള്‍ കാരണമാണിത്. വീട്ടിലുള്ള മുരിങ്ങ നിറയെ കായ്കള്‍ ലഭിക്കാന്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കൂ.
1. വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത ചെടിയാണ് മുരിങ്ങ. മറ്റു പച്ചക്കറികളും ഫലവര്‍ഗങ്ങളും പോലെ മുരിങ്ങയെ പരിചരിക്കരുത്. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യമിതാണ്.
2. സൂര്യപ്രകാശം നല്ല പോലെ ലഭിക്കുന്ന സ്ഥലത്ത് മാത്രമേ മുരിങ്ങ നടാവൂ, വെയില്‍ യഥേഷ്ടം ലഭിച്ചാല്‍ നിറയെ പൂക്കളുണ്ടാകും കായ്ക്കും.
3. പുല്‍ക്കൊടി മുതല്‍ വലിയ മരങ്ങള്‍ വരെ വെയിലേറ്റ് വാടി നില്‍ക്കുന്ന സമയമാണ് മാര്‍ച്ച്. എന്നാല്‍ ഇക്കാലത്ത് മുരിങ്ങ നനയ്ക്കാനേ പാടില്ല. ഒരു തുള്ളി വെള്ളം പോലും കൊടുത്തു പോകരുത്, നനവ് ഇല്ലെങ്കില്‍ മുരിങ്ങ നല്ല പോലെ പൂക്കും.
4. പൂക്കള്‍ നന്നായി ഉണ്ടായി പിടിച്ചതിന് ശേഷം നല്ല പോലെ നനച്ചു കൊടുക്കണം. ഇല്ലെങ്കില്‍ ഇവ കൊഴിഞ്ഞു പോകും.
5. പൂകൊഴിച്ചില്‍ തടയാന്‍ ചാരം കഞ്ഞി വെള്ളത്തില്‍ മിക്സ് ചെയ്തു പൂക്കളിലും മൊട്ടിലും തളിച്ചു കൊടുക്കാം.
6. മഞ്ഞളിപ്പ് വന്നു ഇലകള്‍ കൊഴിയുന്നുണ്ടെങ്കില്‍ 100 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റ് തടത്തിലിട്ടു കൊടുക്കണം. നന്നായി നനച്ച ശേഷം മാത്രമേ മഗ്‌നീഷ്യം സള്‍ഫേറ്റ് കൊടുക്കാവൂ.
7. വര്‍ഷത്തിലൊരിക്കല്‍ കാല്‍ കിലോ പൊട്ടാഷ് കൊടുക്കുന്നതും നല്ലതാണ്. എന്നാല്‍ മഗ്‌നീഷ്യം കൊടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ പൊട്ടാഷ് കൊടുക്കാവൂ.
8. ചെറു ചൂടുള്ള കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുന്നതു നല്ലതാണ്. തടത്തില്‍ നിന്നും കുറച്ചു മാറി വേണം ഒഴിച്ചു കൊടുക്കാന്‍.
തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…
ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…
ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട. ഏതു കാലാവസ്ഥയിലും…
ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…
വേനല്ക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. പാവല്‍, കോവല്, പടവലം, പയര്‍ തുടങ്ങിയവ വെയിലിനെ ഇഷ്ടപ്പെടുന്നവയാണ്. ഇവയെ പന്തിലിട്ടാണ് വളര്ത്തുക. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ജനുവരിയുടെ തുടക്കം മുതല്‍ നല്ല വെയിലാണ് ലഭിക്കുന്നത്. ചൂട് അസഹ്യമായി തുടരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം പലതരം രോഗങ്ങള് കാരണം ദുരിതത്തിലാണ്. നമ്മുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളുടെ അവസ്ഥയും ഇതുതന്നെയാണ്.…
© All rights reserved | Powered by Otwo Designs
Leave a comment