ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്ക് ഡോ. വേണുഗോപാല്‍ നല്‍കിയ സേവനവും അര്‍പ്പണ ബോധവും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്റ്റര്‍ ഡോ. പി.പി. വേണുഗോപാലിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ അവാര്‍ഡ്. ഡോ. കെ. ശരണ്‍ കാര്‍ഡിയോളജി എക്‌സലന്‍സ് അവാര്‍ഡിനാണ് അര്‍ഹനായത്. ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്ക് ഡോ. വേണുഗോപാല്‍ നല്‍കിയ സേവനവും അര്‍പ്പണ ബോധവും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ഡിസംബര്‍ 27ന് ഹൈദരബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ഐഎംഎ ദേശീയ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
എമര്‍ജന്‍സി മെഡിസിന്‍ എന്ന ആശയം ആദ്യമായി കേരളത്തിലേക്കു കൊണ്ടു വന്ന് പ്രാവര്‍ത്തികമാക്കിയത് ഡോ. വേണുഗോപാലാണ്. ആക്ടീവ് നെറ്റ് വര്‍ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്‌സ് (എയ്ഞ്ചല്‍സ്) എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപകമാക്കി ബേസിക് ലൈഫ് സപ്പോട്ട് പരിശീലനം പൊതുജനങ്ങള്‍ക്ക് നല്‍കി.
വേണുഗോപാലിന്റെ ഈ പ്രവര്‍ത്തനം പല ദുരന്ത മേഖലകളിലും കൈത്താങ്ങായി. കൊച്ചിയില്‍ വേണുഗോപാല്‍ നടത്തിയ സിപിആര്‍ (cardiopulmonary resuscitation) പരിശീലനം ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. എട്ട് മണിക്കൂറുകൊണ്ട് 28564 പേര്‍ക്ക് സിപിആര്‍ പരിശീലനം നല്‍കിയാണ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലെ ചെറിയ ആശുപത്രികളില്‍ പോലും എമര്‍ജന്‍സി മെഡിസിനില്‍ പരിജ്ഞാനം നല്‍കി ജീവന്‍ രക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനം അദ്ദേഹം ഇപ്പോള്‍ നടത്തി വരികയാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment