കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷനും ചേര്‍ന്ന് ആദ്യമായി നടത്തുന്ന കോഫി മേള 2024 മാര്‍ച്ചില്‍
കല്‍പ്പറ്റ: വയനാട് റോബസ്റ്റ കാപ്പിയുടെ ബ്രാന്റിംഗിനും പ്രോത്സാഹനത്തിനുമായി കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷനും ചേര്‍ന്ന് ആദ്യമായി നടത്തുന്ന കോഫി മേള 2024 മാര്‍ച്ചില്‍ നടക്കും. ഇതിന് മുന്നോടിയായി ക്വാളിറ്റി കാപ്പി കപ്പിംഗ് മത്സരം നടത്തും. ഇതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. സ്വന്തം തോട്ടത്തില്‍ നിന്ന് പറിച്ച കാപ്പിയിനങ്ങള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്.
പറിച്ചെടുക്കുന്ന കാപ്പി പൂപ്പല്‍ പിടിക്കാതെ ഉണക്കിയെടുത്തതാവണം. ഉണക്കുന്ന കാപ്പിയില്‍ 11 ശതമാനം ഈര്‍പ്പം മാത്രമേ പാടുള്ളൂ. നിശ്ചിത സമയപരിധിക്കുള്ളില്‍ ആദ്യം ലഭിക്കുന്ന 500 സാമ്പിളുകള്‍ മാത്രമേ മേളയിലേക്ക് സ്വീകരിക്കുകയുള്ളൂ. ബാക്കി സാമ്പിളുകള്‍ കോഫി ബോര്‍ഡിന്റെ പിന്നീടുള്ള മേളകളില്‍ പരിഗണിക്കുന്നതായിരിക്കും. ലഭിക്കുന്ന സാമ്പിളുകള്‍ കോഫി ബോര്‍ഡ് റോസ്റ്റ് ചെയ്ത് കപ്പിംഗിന് വിധേയമാക്കി പ്രത്യേകം മാര്‍ക്ക് നല്‍കുന്നതാണ്. ഇതില്‍ നല്ല സ്‌കോര്‍ ലഭിക്കുന്നവരെ മാത്രമേ മത്സരത്തില്‍ ഫൈനലിസ്റ്റായി പ്രഖ്യാപിക്കുകയുള്ളൂ. അതില്‍ വിജയിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും പാരിതോഷികവും നല്‍കും.
വിശദവിവരങ്ങള്‍ക്ക് അടുത്തുള്ള കോഫി ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടാം. വയനാട് റോബസ്റ്റ ക്വാളിറ്റി കപ്പിംഗ് മത്സരം കൂടാതെ മൂല്യവര്‍ദ്ധനം, ഷാംപൂ, സോപ്പ്, ഫേയ്സ്പാക്ക് , വൈന്‍, കാപ്പിത്തൊണ്ട് ഉല്‍പന്നങ്ങള്‍ തുടങ്ങിയ കോഫി ഉല്‍പന്നങ്ങള്‍,വിപണനം, പാക്കിംഗ്, ഉത്പാദനം, തോട്ടംമേഖലയിലെ വരുമാനം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളും കോഫി മേളയോടനുബന്ധിച്ച് ചര്‍ച്ച ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 944723 46 44.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment