കനത്ത മഴയും പൊള്ളുന്ന വെയിലും; കൃഷിത്തോട്ടത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

പ്രവചനാതീതമായ കാലാവസ്ഥ കാരണം കര്‍ഷകരാണ് ശരിക്കും ദുരിതത്തിലായിരിക്കുന്നത്. പച്ചക്കറികളും പഴച്ചെടികളും ഉത്പദാനം കുറഞ്ഞ അവസ്ഥയിലാണിപ്പോള്‍.

By Harithakeralam
2024-09-03

കര്‍ക്കിടകം മാറി ചിങ്ങം പിറന്നിട്ടും കനത്ത മഴയാണ് കേരളത്തില്‍... എന്നാല്‍ മഴ കഴിഞ്ഞാല്‍ ഉടന്‍ തന്നെ പൊള്ളുന്ന വെയിലുമെത്തി. പ്രവചനാതീതമായ കാലാവസ്ഥ കാരണം കര്‍ഷകരാണ് ശരിക്കും ദുരിതത്തിലായിരിക്കുന്നത്. പച്ചക്കറികളും പഴച്ചെടികളും ഉത്പദാനം കുറഞ്ഞ അവസ്ഥയിലാണിപ്പോള്‍. പൂകൊഴിച്ചിലും കീടങ്ങളുടെ ആക്രമണവുമാണ് പ്രധാന പ്രശ്‌നം.    കൃഷി ആരംഭിക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ ഈ പ്രശ്‌നം ഒരു പരിധിവരെ ഒഴിവാക്കാം. ഇതിനുള്ള ചില കാര്യങ്ങള്‍ നോക്കൂ.

1. നല്ല ആരോഗ്യമുള്ള രോഗം ബാധിക്കാത്ത ചെടികളില്‍ നിന്നു മാത്രം വിത്ത് ശേഖരിക്കുക.

2. രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ക്കോ നല്ല നാടന്‍ ഇനങ്ങള്‍ക്കോ മുന്‍തൂക്കം നല്‍കുക.

3. ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ തന്നെ തുടര്‍ച്ചയായി ഒരേ മണ്ണില്‍ കൃഷി ചെയ്യാതിരിക്കുക. വഴുതന, മുളക്, തക്കാളി, എന്നിവ തുടര്‍ച്ചയായി ഒരേ മണ്ണില്‍ കൃഷി ചെയ്താല്‍ വാട്ടരോഗം പെട്ടെന്നു ബാധിക്കും.

4. ഓരോ വിളയും  ഏറ്റവും അനുകൂലമായ സീസണില്‍ കൃഷി ചെയ്യുകയും ഏറ്റവും യോജിച്ച നടീല്‍ സമയത്ത് കൃഷിയിറക്കുകയും ചെയ്യുക.

5. രോഗം കൂടുതലായി വരാന്‍ സാധ്യതയുള്ള കാലവും വിളകളും ഇനങ്ങളും ഒഴിവാക്കുക. പരിചരണക്കുറവ് ആവശ്യമുള്ള വിളവ് തെരഞ്ഞെടുക്കുന്നത് കൃഷി എളുപ്പമാക്കും.

6.  അമ്ലത്വം കുറയ്ക്കുന്നതിന് മണ്ണില്‍ കുമ്മായം ചേര്‍ക്കുക.

7. ജൈവവളങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ മണ്ണിലെ ജൈവാംശം നിലനിര്‍ത്താം.

8. വിളകളെ ദിവസവും സൂക്ഷ്മമായി നിരീക്ഷിക്കുക. കീടങ്ങളും രോഗങ്ങളും ബാധിച്ച ഭാഗങ്ങള്‍ അപ്പപ്പോള്‍ തന്നെ നശിപ്പിക്കുക.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs