കനത്ത മഴയും വെയിലും : കാര്‍ഷിക വിളകള്‍ക്ക് വേണം പ്രത്യേക സംരക്ഷണം

കാലാവസ്ഥ പ്രശ്‌നം കൃഷിയെ ബാധിക്കുന്നതില്‍ നിന്ന് ഒരു പരിധിവരെ മാത്രമേ നമുക്ക് സംരക്ഷണം കൊടുക്കാന്‍ സാധിക്കൂ.

By Harithakeralam
2024-08-31

ശക്തമായ മഴ, അതു കഴിഞ്ഞാല്‍ പൊള്ളുന്ന വെയില്‍. കേരളത്തിലെ പല സ്ഥലങ്ങളിലും കുറച്ചു ദിവസമായുള്ള അവസ്ഥയാണിത്. കാര്‍ഷിക വിളകള്‍ക്ക് വലിയ പ്രശ്‌നമാണീ കാലാവസ്ഥയുണ്ടാക്കുന്നത്. പച്ചക്കറികളും നാണ്യവിളകളുമെല്ലാം പലതരം രോഗങ്ങളും കീടങ്ങളും കാരണം നശിച്ചു പോകുന്നു. വാഴ, വെണ്ട, പയര്‍, ഇഞ്ചി മുതലായവയിലാണ് വലിയ തോതില്‍ പ്രശ്‌നങ്ങള്‍ കാണുന്നത്. കാലാവസ്ഥ പ്രശ്‌നം കൃഷിയെ ബാധിക്കുന്നതില്‍ നിന്ന് ഒരു പരിധിവരെ മാത്രമേ നമുക്ക് സംരക്ഷണം കൊടുക്കാന്‍ സാധിക്കൂ.

വാഴ: വിപണിയില്‍ നല്ല വിലയാണിപ്പോള്‍ വാഴപ്പഴത്തിനുള്ളത്, എന്നാല്‍ ഇതിനൊപ്പം പല തരം രോഗങ്ങളും കീടങ്ങളും വാഴയെ നശിപ്പിക്കാനെത്തുന്നു. ശക്തമായ വേനലില്‍ വാഴ നശിച്ചു വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. ഓണവിപണി മുന്നില്‍ കണ്ട് കൃഷിയിറക്കിയവര്‍ക്ക് ഭീഷണിയാണിപ്പോഴത്തെ കാര്യം. തടതുരപ്പന്‍ പുഴുവാണ് പ്രധാന പ്രശ്‌നം. ഇതിനെ നിയന്ത്രിക്കാന്‍ ക്ലോര്‍പൈറിഫോസ് 2.5 മില്ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു പിണ്ടിയില്‍ തളിച്ചു കൊടുക്കുക.

പയര്‍: ഓണത്തിനു നല്ല വില ലഭിക്കുന്ന പച്ചക്കറിയാണ് പയര്‍. തോരന്‍, അവിയല്‍ എന്നിവയിലെ പ്രധാന ചേരുവയാണ് പയര്‍. കേരളത്തില്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് പയറില്‍ നിന്നും ലഭിക്കും. മുഞ്ഞ, ചാഴി എന്നിവ ഏതു കാലത്തും പയറിന് ശത്രുവാണ്. ഇതിനൊപ്പം കരിവള്ളി രോഗവും പ്രശ്‌നമുണ്ടാക്കുന്നു. ഇതിനെതിരേ കാര്‍ബെണ്ടാസിം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിച്ചു കൊടുക്കുക, പയര്‍ വിത്ത് നടുന്നതിനു മുന്‍പായി ബാവിസ്റ്റിന് 2 ഗ്രാം  ചേര്‍ത്തതിനു ശേഷം നടുക.

റബ്ബര്‍ : തിരിച്ചടികള്‍ക്കൊടുവില്‍ വമ്പന്‍ തിരിച്ചു വരവാണ് റബറിപ്പോള്‍ നടത്തിയിരിക്കുന്നത്. ഇതിനിടെ കുമിള്‍ രോഗങ്ങള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു. വെട്ടുപട്ട നന്നായി ഉണങ്ങിയതിനു ശേഷമേ അടുത്ത ടാപ്പിംഗ് തുടരാന്‍ പാടുള്ളു. കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കാന്‍ ഇന്‍ഡോഫില്‍ M 45, 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ വെട്ടുപട്ടയില്‍ തളിച്ചു കൊടുക്കുക.

ഇഞ്ചി: കീടങ്ങളും രോഗങ്ങളും എളുപ്പത്തില്‍ ബാധിക്കുന്ന വിളയാണ് ഇഞ്ചി. ഒറ്റയടിക്ക് ഏക്കര്‍ കണക്കിന് തോട്ടം നശിച്ചു കര്‍ഷകനെ കുത്തുപാളയെടുപ്പിക്കുന്ന വിളകൂടിയാണിത്. വാട്ട രോഗമാണ് പ്രധാന പ്രശ്‌നം,  ഇതിനെ പ്രതിരോധിക്കാന്‍ തടങ്ങള്‍ക്കിടയില്‍ ബ്ലീച്ചിങ് പൗഡര്‍ ഇട്ടുകൊടുക്കുക, രോഗം ബാധിച്ച തടങ്ങളില്‍ സ്‌ട്രെപ്‌റ്റോമൈസിന്‍ 3 ഗ്രാം  / 10 ലിറ്റര്‍  വെള്ളത്തില്‍ നേര്‍പ്പിച്ചു ചുവട്ടിലൊഴിച്ചു കൊടുക്കുക.

Leave a comment

ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam
വേനലിലെ കീടനാശിനി പ്രയോഗം

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
പച്ചക്കറികളിലെ കീട-രോഗ നിയന്ത്രണത്തിന് ജീവാണുക്കള്‍

പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…

By Harithakeralam
പച്ചക്കറികള്‍ക്കും പൂന്തോട്ടത്തിലും ഒരേ പോലെ പ്രയോഗിക്കാം: വേനലിനെ ചെറുത്ത് നല്ല വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
വെയിലത്ത് പൂ കൊഴിയുന്നുണ്ടോ...? കടലപ്പിണ്ണാക്ക് രക്ഷയ്‌ക്കെത്തും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs