ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലിത്തോട്ടവുമായി ധനലക്ഷ്മി

ഇത്തവണ ഓണം സീസണിലേക്കായി ചെണ്ടുമല്ലി കൃഷിയാണ് കൂടുതലും ചെയ്തിരിക്കുന്നത്. 35 സെന്റില്‍ പൂര്‍ണമായും ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുകയാണ്.

By നൗഫിയ സുലൈമാന്‍
2024-09-01

ഓണനാളുകളിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. കൂട്ടത്തില്‍ കര്‍ഷകരും തിരക്കുകളിലാണ്, അക്കൂട്ടത്തിലൊരാളാണ് ധനലക്ഷ്മിയും. വീട്ടുകാര്യങ്ങളും ജോലിത്തിരക്കുകള്‍ക്കും ഇടയില്‍ കൃഷി ലോകത്തും സജീവമാണ് ഈ ബാങ്ക് ഉദ്യോഗസ്ഥ. പതിവു പോലെ ഓണാഘോഷങ്ങള്‍ക്കായി പൂക്കൃഷി ചെയ്തിരിക്കുകയാണ് ധനലക്ഷ്മി. ഓണത്തിന് ഒരുമുറം പച്ചക്കറി വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാസ്ഥാനവും സംസ്ഥാന തലത്തില്‍ രണ്ടാംസ്ഥാനവും നേടിയ കര്‍ഷകയുടെ പൂക്കൃഷിയുടെ വിശേഷങ്ങളിലേക്ക്.

35 സെന്റില്‍ ചെണ്ടുമല്ലി  

കൃഷി ധനലക്ഷ്മിക്ക് പുതുമുയുള്ള കാര്യമൊന്നും അല്ല. പാരമ്പര്യമായി കാര്‍ഷിക കുടുംബമാണ് ഇവരുടേത്. എന്നാല്‍ ഇത്തവണ പൂക്കൃഷിയിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ പല്ലശ്ശേന പഞ്ചായത്തില്‍ തൊട്ടിന്‍കുളമ്പ് സ്വദേശിയായ ധനലക്ഷ്മി പറഞ്ഞു തുടങ്ങുന്നു. പലതരം പച്ചക്കറികളും നെല്ലും വാഴയുമൊക്കെ കൃഷി ചെയ്തിരുന്നു ഞങ്ങള്‍, ഇത്തവണ ഓണം സീസണിലേക്കായി ചെണ്ടുമല്ലി കൃഷിയാണ് കൂടുതലും ചെയ്തിരിക്കുന്നത്. 35 സെന്റില്‍ പൂര്‍ണമായും ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുകയാണ്. ഓറഞ്ച് നിറമുള്ള ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന അതിസുന്ദരമായ കാഴ്ച കാണാന്‍ നിരവധിപ്പേരാണ് പൂന്തോട്ടത്തിലേക്കെത്തുന്നത്.

കീടശല്യത്തിന് പരിഹാരം

പച്ചക്കറിത്തോട്ടത്തിലെ കീടശല്യത്തിനു പരിഹാരമായാണ് ഞങ്ങളാദ്യം ചെണ്ടുമല്ലി ചെടികള്‍ നട്ടു തുടങ്ങുന്നത്. പച്ചക്കറിത്തോട്ടത്തിലെ പൂച്ചെടികളില്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നതു കാണാനും നല്ല ഭംഗിയായി തോന്നി. പൂക്കളുടെ ആ സൗന്ദര്യമാണ് കൂടുതല്‍ ചെണ്ടുമല്ലി ചെടികള്‍ പറമ്പില്‍ നടുന്നതിന് കാരണവും. കൂടുതല്‍ ചെണ്ടുമല്ലി നടാമെന്നും കൃഷിയായി ചെയ്യാമെന്നൊക്കെ ഭര്‍ത്താവാണ് പറയുന്നത്. സുരേഷ് ബാബു എന്നാണ് ഭര്‍ത്താവിന്റെ പേര്. വില്ലേജ് ഓഫീസറാണ് അദ്ദേഹം. ഞങ്ങളൊരുമിച്ചാണ് കൃഷി കാര്യങ്ങളൊക്കെ ചെയ്യുന്നത്. ഏതായാലും അദ്ദേഹത്തിന്റെ ആശയം വിജയമായതിന്റെ സന്തോഷം ഞങ്ങള്‍ക്കുണ്ട്.

വില്‍പ്പന ഓണ നാളുകളില്‍

പച്ചക്കറി കൃഷിയുണ്ടെങ്കിലും ഏറെ അളവില്‍ ചെയ്യുന്നില്ല. അടുത്തുള്ള കടകളിലേക്ക് പച്ചക്കറി നല്‍കാറുണ്ട്. വീട്ടാവശ്യത്തിനെടുക്കും. കഴിഞ്ഞ മൂന്നു വര്‍ഷമായി ചെണ്ടുമല്ലി ചെടി കൃഷി ചെയ്യുന്നുണ്ട്. ചാണകവും കോഴികാഷ്ഠവും അടിവളമായി ഉപയോഗിക്കും. ചെടി പിടിച്ചതിനു ശേഷം ഫാക്റ്റ് വളം നല്‍കും. ചെടി കുറച്ച് വലിപ്പം വയ്ക്കുമ്പോള്‍ വീണ്ടും വളം ഇടും. ചെണ്ടുമല്ലി ചെടികള്‍ക്ക് വലിയ പരിചരണം ആവശ്യമില്ല. ഓണദിവസങ്ങളില്‍ ചെണ്ടുമല്ലി പൂക്കള്‍ക്ക് നല്ല ഡിമാന്റ് ഉണ്ടല്ലോ. ആ ദിവസങ്ങളില്‍ വില്‍ക്കാനാണ് ഞങ്ങളുടെ പ്ലാന്‍. അയല്‍വീടുകളിലും വീടിന് സമീപമുള്ള സ്‌കൂളുകളിലും വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. മാര്‍ക്കറ്റ് വിലയില്‍ നിന്നും കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കാറുള്ളത്.

കുടുംബത്തോടെ കൃഷി  

കൊലങ്കോട് കാനറ ബാങ്കിലാണ് ജോലി. അവധി ദിവസങ്ങളില്‍ കുറേ സമയം കൃഷിക്കായി നീക്കി വയ്ക്കും. ജോലിക്ക് പോകുന്ന ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും കുറച്ചു സമയം കൃഷിപ്പണികള്‍ ചെയ്യും. ഞാനും ഭര്‍ത്താവും കൂടിയാണ് കൃഷി കാര്യങ്ങളൊക്കെ ചെയ്യുന്നത്. കൂടുതല്‍ പണി വരുന്ന സമയങ്ങളില്‍ മാത്രമേ സഹായത്തിന് ആളെ വയ്ക്കാറുള്ളൂ. കൃഷിയില്‍ നിന്ന് വലിയ ലാഭമൊന്നും ലഭിക്കുന്നില്ലെന്നതാണ് നേര്. എന്നാല്‍ നഷ്ടമില്ലാതെ പോകാമെന്നു മാത്രം. കാലാവസ്ഥയാണ് കൃഷിയുടെ പ്രധാന വില്ലന്‍. വേനല്‍കാലമാണെങ്കില്‍ ജലക്ഷാമമായിരിക്കും പ്രശ്‌നം. മഴക്കാലമാണെങ്കില്‍ വെള്ളക്കെട്ടും മറ്റു പ്രശ്‌നങ്ങളും. ഇതൊക്കെ തരണം ചെയ്താണ് കൃഷി ചെയ്യുന്നതെന്നും ധനലക്ഷ്മി പറഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ഥി ആശിഷ്, നാലാം ക്ലാസില്‍ പഠിക്കുന്ന ആത്മജ് എന്നിവരാണ് മക്കള്‍.

Leave a comment

മുറ്റം നിറയെ കുഞ്ഞു പൂക്കള്‍: വെയിലത്തും പൂന്തോട്ടം കളര്‍ഫുള്‍

വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്.  ടേബിള്‍ റോസ്,…

By Harithakeralam
വെയിലത്ത് മനോഹരമായ പൂക്കള്‍: ബേഡ് ഓഫ് പാരഡൈസ്

ഇന്ത്യോനേഷ്യയില്‍  കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…

By Harithakeralam
ഇരപിടിയന്‍ ചെടിയെ വളര്‍ത്താം

സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…

By Harithakeralam
വെയിലൊന്നും പ്രശ്‌നമല്ല ; റോസ് പൂത്തുലയും

പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…

By Harithakeralam
താമരക്കുളം നിറയെ പൂക്കള്‍ വേണ്ടേ...? പരിപാലനം എളുപ്പമാക്കാം

വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…

By Harithakeralam
വേനല്‍ക്കാലത്തും പൂന്തോട്ടം കളര്‍ഫുള്‍: പ്രയോഗിക്കാം അത്ഭുത വളം

പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…

By Harithakeralam
കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു: ജമന്തിപ്പൂക്കള്‍ വിറ്റ് സമ്പാദിക്കുന്നത് കോടികള്‍

കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…

By Harithakeralam
കോസ്‌മോസും സീനിയയും ജമന്തിയും ; വേനലിലും ഉദ്യാനം കളര്‍ഫുള്‍

കോസ്‌മോസ്  

രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്.  പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍  നനയ്ക്കണം. അല്ലെങ്കില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs