പച്ചമുളകില്‍ നിന്ന് ഇരട്ടി വിളവ്: ശര്‍ക്കരയും മോരും പ്രയോഗിക്കാം

പച്ചക്കറി ചെടികള്‍ പെട്ടെന്ന് പൂവിടാനും അവ ആരോഗ്യത്തോടെ വളര്‍ന്നു കായ്കളായി മാറാനും സഹായിക്കുന്ന വസ്തുക്കളാണ് മോരും ശര്‍ക്കര ലായനിയും.

By Harithakeralam
2024-09-02

പച്ചമുളകില്‍ നിന്നു നല്ല വിളവ്  ലഭിക്കുന്ന സമയമാണിപ്പോള്‍. എന്നാല്‍ മറ്റൊരുകാലത്തുമില്ലാത്ത പോലെ കീടങ്ങളും രോഗങ്ങളും പച്ചമുളകിനെ ആക്രമിക്കുന്നു. കാലാവസ്ഥ പ്രശ്‌നം കാരണം വിളവും കുറവാണ്. ഇതില്‍ നിന്നും കര്‍ഷകന് കുറച്ചൊരു ആശ്വാസം നല്‍കുന്ന ജൈവലായനികള്‍ തയാറാക്കുന്ന വിധം നോക്കാം. മോര്‍, ശര്‍ക്കര, കുമ്മായം എന്നിവ ഉപയോഗിച്ചാണിവ തയാറാക്കുന്നത്.

പുളിച്ച മോര്‍- ശര്‍ക്കര ലായനി

പച്ചക്കറി ചെടികള്‍ പെട്ടെന്ന് പൂവിടാനും അവ ആരോഗ്യത്തോടെ വളര്‍ന്നു കായ്കളായി മാറാനും സഹായിക്കുന്ന വസ്തുക്കളാണ് മോരും  ശര്‍ക്കര ലായനിയും. ഇവ ഉപയോഗിച്ച് തയാറാക്കുന്ന ലായനി പച്ചമുളകിന് ഏറെ ഗുണം ചെയ്യും. വളര്‍ച്ചയും കീടങ്ങളെ തുരത്താനുമിതു ഒരേ സമയം സഹായിക്കും. നന്നായി പുളിച്ച മോരും ശര്‍ക്കര ലായനിയും തുല്യ അളവില്‍ എടുത്ത് കലക്കുക. ഇവ തമ്മില്‍ നന്നായി കലക്കി യോജിപ്പിച്ച ശേഷം മൂന്നു ദിവസം അടച്ചുവയ്ക്കുക. പിന്നീട് തുറന്ന് അഞ്ച് ഇരട്ടി വെള്ളം ചേര്‍ത്ത് സ്േ്രപ ചെയ്യുക. ആഴ്ചയില്‍ രണ്ടു ദിവസം ചെയ്താല്‍ നല്ല ഫലം കിട്ടും. രാവിലെയും വൈകിട്ടുമാണ് ഈ ലായനി സ്േ്രപ ചെയ്യാന്‍ ഉചിതം. ഇലകളുടെ അടിഭാഗത്തും ലഭിക്കത്തക്ക വിധം വേണം സ്േ്രപ ചെയ്യാന്‍. ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യാം.

കുമ്മായ ലായനി

പച്ചമുളക് കൃഷിയില്‍ ഏറെ ആവശ്യമുള്ള സാധനമാണ് കുമ്മായം. കൃഷിക്കായി നിലമൊരുക്കുമ്പോള്‍ കുമ്മായം ചേര്‍ക്കേണ്ടതു നിര്‍ബന്ധമാണ്. അതു പോലെ കീടങ്ങളെ തുരത്താനും കുമ്മായം ഉപയോഗിക്കാം. ഒരു സ്പൂണ്‍ കുമ്മായം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ഇലകളില്‍ തളിക്കാം. കീടങ്ങളുടെ ആക്രമണം ഉണ്ടാകുന്നതിന് മുമ്പേ ഈ പ്രയോഗം തുടങ്ങാം. ആഴ്ചയില്‍ രണ്ടു ദിവസം ഇങ്ങനെ പ്രയോഗിച്ചാല്‍ കീടങ്ങള്‍ ഇലകളെ ആക്രമിക്കാന്‍ മടിക്കും.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs