കീട രോഗ ബാധകളില്ലാതെ മികച്ച വിളവിന് ദശഗവ്യം

കൃഷിയിടത്തിലെ വിളകളുടെ രോഗകീട ബാധ തടഞ്ഞ് നല്ല വിളവ് തരാന്‍ സഹായിക്കുന്നൊരു ജൈവവളമാണ് ദശഗവ്യം. പേരു പോലെ പത്ത് ചേരുവകള്‍ ചേര്‍ത്താണിതു തയാറാക്കുന്നത്.

By Harithakeralam
2024-01-30

പച്ചക്കറികളും പഴവര്‍ഗങ്ങളും കീട രോഗ ബാധകളില്ലാതെ നല്ല വിളവു നല്‍കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. കാലാവസ്ഥ വ്യതിയാനവും മറ്റു പ്രശ്‌നങ്ങളും കാരണം ഇതു പലപ്പോഴും നടക്കണമെന്നില്ല. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതു വരാതെ നോക്കുന്നതാണെന്ന തത്വം മനുഷ്യനു മാത്രമല്ല നമ്മുടെ വിളകള്‍ക്കും ബാധകമാണ്. കൃഷിയിടത്തിലെ വിളകളുടെ രോഗകീട ബാധ തടഞ്ഞ് നല്ല വിളവ് തരാന്‍ സഹായിക്കുന്നൊരു ജൈവവളമാണ് ദശഗവ്യം. പേരു പോലെ പത്ത് ചേരുവകള്‍ ചേര്‍ത്താണിതു തയാറാക്കുന്നത്. നമ്മുടെ വീട്ടില്‍ തന്നെ നിഷ്പ്രയാസമിതുണ്ടാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍  

1. ചാണകം ( രണ്ടു കി.ഗ്രാം)  

2. നെയ്യ് 250 ഗ്രാം  

3. ഗോമൂത്രം 3.5 ലിറ്റര്‍  

4. വെള്ളം 2.50 ലിറ്റര്‍  

5. പാല്‍ 750 മി.ലി

6. തൈര് 500 മി.ലി  

7. കരിക്കിന്‍ വെള്ളം 750 മി.ലി  

8. ശര്‍ക്കര 500 ഗ്രാം

9. പാളയന്‍കോടന്‍ പഴം 500 ഗ്രാം (ചക്ക, മാങ്ങ, കൈതച്ചക്ക തുടങ്ങിയ പഴങ്ങളും ഉപയോഗിക്കാം)  

10. പച്ചിലച്ചാറ് ഒരു ലിറ്റര്‍ (നാറ്റപ്പൂച്ചെടി,ആത്ത, കിരിയാത്ത്, ശീമക്കൊന്ന പോലുള്ള ചെടികളുടെ ഇലകള്‍)

 തയാറാക്കുന്ന വിധം  

ചാണകവും നെയ്യും നല്ലതു പോലെ കുഴച്ചു യോജിപ്പിച്ചു രണ്ടു ദിവസം സൂക്ഷിച്ചു വയ്ക്കുക. മൂന്നാം ദിവസം 2.5 ലിറ്റര്‍ ഗോമൂത്രം സമം വെള്ളവുമായി ചേര്‍ത്ത് ഒന്നാം ചേരുവയുമായി കൂട്ടികലര്‍ത്തുക. 15 ദിവസം ഇത് ബക്കറ്റില്‍ സൂക്ഷിക്കുക. പിന്നെ പാല്‍, തൈര്, കരിക്കിന്‍വെള്ളം ഇവയില്‍ ശര്‍ക്കരയും പാളയന്‍ കോടന്‍ പഴവും ഞെരടി ചേര്‍ത്ത് 25 ദിവസം ഇളക്കാതെ ബക്കറ്റില്‍ മൂടി സൂക്ഷിക്കുക. 25ാം ദിവസം ഒരു ലിറ്റര്‍ പച്ചിലച്ചാറ് ഒരു ലിറ്റര്‍ ഗോമൂത്രവുമായി കൂട്ടിക്കലര്‍ത്തി മുകളില്‍ സൂചിപ്പിച്ച മിശ്രിതത്തിലേക്ക് ഒഴിക്കുക. തുടര്‍ന്ന് 15 മുതല്‍ 20 (ഒരു മാസം വരെ സൂക്ഷിക്കുന്നതും നല്ലതാണ് ) ദിവസം കൂടി ഈ മിശ്രിതം സൂക്ഷിച്ചുവയ്ക്കുക. എല്ലാ ദിവസവും ഇളക്കി കൊടുക്കാന്‍ മറക്കരുത്. 20 ദിവസം കഴിയുമ്പോള്‍ മിശ്രിതത്തില്‍ നിന്നും ഗന്ധമുണ്ടാകാന്‍ തുടങ്ങും. ഈ സമയം ഉപയോഗിച്ചു തുടങ്ങാം.

ഉപയോഗിക്കേണ്ട വിധം  

വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചാണ് ലായനി ചെടികള്‍ക്കു പ്രയോഗിക്കേണ്ടത്. തടത്തിലൊഴിച്ചു കൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം. തടത്തിലൊഴിക്കുമ്പോള്‍ ചുവട്ടില്‍ നിന്ന് അല്‍പ്പം വിട്ടു വേണമൊഴിച്ചു കൊടുക്കാന്‍. 300 മില്ലി ലിറ്റര്‍ 10 ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ പ്രയോഗിച്ചാല്‍ മതി, വൈകുന്നേരമാണ് പറ്റിയ സമയം. പശുവിന്റെ ചാണകത്തിനും മൂത്രത്തിനും പകരം ആട്ടിന്‍കാഷ്ടവും മൂത്രവും ഉപയോഗിച്ചും ദശഗവ്യം നിര്‍മിക്കാം.

കീടങ്ങളും രോഗങ്ങളും  

വേരഴുകല്‍, വെളളപ്പൂപ്പല്‍, ഇലകരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്കും എപിഡ്, ത്രിപ്‌സ് വെള്ളീച്ച, മണ്ഡരി, പുല്‍ച്ചാടി തുടങ്ങിയ കീടങ്ങള്‍ക്കും എതിരേ ദശഗവ്യം ഫലപ്രദമാണെന്ന് അനുഭവസ്ഥരായ കര്‍ഷകര്‍ പറയുന്നു. വേഗത്തില്‍ കായ്പിടിക്കാനും നല്ല വലിപ്പമുള്ള പഴങ്ങളുണ്ടാകാനുമിത് ഉപയോഗിക്കുന്നത് സഹായിക്കും. ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങള്‍ക്കും തെങ്ങ്, കവുങ്ങ് തുടങ്ങി റബറിന് വരെ ദശഗവ്യം ഉപയോഗിക്കാം.

Leave a comment

വേരുതീനിപ്പുഴുവിനെയും കായ്തുരപ്പനേയും ജൈവരീതിയില്‍ തുരത്താം

വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള  കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…

By Harithakeralam
ചെടികള്‍ക്കും മുട്ട ഹെല്‍ത്തി ഫുഡ് : എഗ്ഗ് അമിനോ ആസിഡ് തയാറാക്കാം

വേനല്‍മഴ നല്ല പോലെ  മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും  പച്ചക്കറികളുടെ…

By Harithakeralam
പച്ചക്കറിച്ചെടികള്‍ നിറയെ കായ്കള്‍: പൂന്തോട്ടം പൂത്തുലയും : പഴത്തൊലി മികച്ച വളം

വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…

By Harithakeralam
കീടങ്ങളെ തുരത്തിയാല്‍ വഴുതനയില്‍ ഇരട്ടി വിളവ്

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…

By Harithakeralam
ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs