വെറ്ററിനറി മേഖലയില്‍ മൂന്നാമത് ഒരു കോളേജ് കൂടി ഉടന്‍ തുടങ്ങുമെന്നും ഇതിനായി ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും മൃഗസംരക്ഷണക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.
തിരുവനന്തപുരം: വെറ്ററിനറി മേഖലയില്‍ മൂന്നാമത് ഒരു കോളേജ് കൂടി ഉടന്‍ തുടങ്ങുമെന്നും ഇതിനായി ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും മൃഗസംരക്ഷണക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വയനാട്, തൃശൂര്‍ മേഖലയില്‍ നിന്നും മാറി തെക്കന്‍ മേഖലയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിലാകും കോളേജ് ആരംഭിക്കുക. ഇതിനായി കൊല്ലം ജില്ലയില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേ സമയം എയ്ഡഡ് മേഖലയില്‍ ഒരു വെറ്ററിനറി കോളേജ് തുടങ്ങാനായി സര്‍ക്കാരിനോട് താല്പര്യം അറിയിച്ചു വന്നവര്‍ക്ക് അനുമതി നല്‍കുന്ന കാര്യവും പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളാ വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളില്‍ നിന്നുള്ള2017 ബാച്ചിലെ വെറ്ററിനറി ബിരുദം പൂര്‍ത്തിയാക്കിയ 206 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയ നാലു പേര്‍ക്കുമുള്ള കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തിരുവനന്തപുരത്തു നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പേരൂര്‍ക്കട കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഡോ.വി.എം ഹാരിസ് ( പ്രസിഡന്റ്, കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍) അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോ.ഹരികുമാര്‍.ജെ (കെ എസ് വി സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ ) സ്വാഗതം പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. സിന്ധു.കെ, ഡോ. ജിജിമോന്‍ ജോസഫ്, ഡോ. ആര്‍. രാജീവ് ( എം.ഡി, കെ.എല്‍. ഡി. ബോര്‍ഡ് )ഡോ. എ.എസ്. ബിജുലാല്‍ ( എം. ഡി, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ), ഡോ. എന്‍. മോഹനന്‍ ( പ്രസിഡന്റ്, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, കേരള ഘടകം ) ഡോ. കെ. ആര്‍. ബിനു പ്രശാന്ത് ( ചെയര്‍മാന്‍, സി. വി. ഇ. സബ് കമ്മിറ്റി, കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ), ഡോ. ഉഷാറാണി. എന്‍ ( ചെയര്‍പേഴ്‌സണ്‍, ഡിസിപ്ലിനറി കമ്മിറ്റി, കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ), ഡോ. നൗഫല്‍. ഇ.വി ( ചെയര്‍മാന്‍, ഐ.റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സബ്കമ്മിറ്റി, കേരളസ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ), ഡോ. അജിലാസ്റ്റ്. കെ ( രജിസ്ട്രാര്‍, കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ), ഡോ. ബീന ഡി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പരിപാടിയോടനുബന്ധിച്ചു നടന്ന കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം അഡീഷണല്‍ ഡയറക്ടര്‍ ഡോ. വിന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ. സായി പ്രസാദ്. എസ് മോഡറേറ്റര്‍ ആയ ക്ലാസുകള്‍ക്ക് ഡോ. റ്റി.പി. സേതുമാധവന്‍ ഡോ. അനില്‍കുമാര്‍ വി.എ. എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. ഷൈജു സി.എസ് സ്വാഗതവും ഡോ. ബേബി കെ. കെ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment