ചൂട് കാലത്ത് കോഴിക്കാഷ്ടം വളമായി നല്‍കാമോ...?

അന്തരീക്ഷത്തില്‍ നല്ല ചൂടുള്ളതിനാല്‍ ഈ സമയത്ത് കോഴിക്കാഷ്ടം ചെടികള്‍ക്ക് നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

By Harithakeralam
2025-01-29

എല്ലാം തികഞ്ഞ ജൈവവളമാണ് കോഴിക്കാഷ്ടം. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളം കോഴിഫാമുകള്‍ ഉള്ളതിനാല്‍ ഇതു ലഭിക്കാനും ബുദ്ധിമുട്ടില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം നമ്മള്‍ ധാരാളം കോഴിക്കാഷ്ടം വളമായി ഉപയോഗിക്കുന്നു. എന്നാല്‍ ചൂടു കൂടിയ വളമാണിത്. അന്തരീക്ഷത്തില്‍ നല്ല ചൂടുള്ളതിനാല്‍ ഈ സമയത്ത് കോഴിക്കാഷ്ടം ചെടികള്‍ക്ക് നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കോഴിക്കാഷ്ടം എങ്ങിനെ മികച്ച ജൈവവളമാക്കി ഉപയോഗിക്കാമെന്നു നോക്കാം.

നേരിട്ട് ഉപയോഗിച്ചാലുള്ള പ്രശ്‌നങ്ങള്‍

കോഴിക്കാഷ്ടം നേരിട്ട് ചെടികള്‍ക്ക് ഇട്ടു കൊടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. നല്ല പോലെ നനയ്ക്കുകയും വേണ്ടിവരും. നനച്ചില്ലെങ്കില്‍ ചെടികള്‍ ഉണങ്ങി പോവുകയും ചെയ്‌തേക്കാം. സംസ്‌കരിക്കാത്ത കോഴിക്കാഷ്ടം ചെടിക്കിട്ടു വെള്ളമൊഴിച്ചാല്‍ അന്നേരം മുതല്‍ തന്നെ ജൈവ പക്രിയ ആരംഭിക്കുകയും അതുവഴി ധാരാളം ചൂടു പുറത്തേക്കു വരികയും ചെയ്യും. ഇതിനാല്‍ എലൃാലിമേശേീി ജൃീരല ൈഅപ്പോള്‍ മുതല്‍ തുടങ്ങുകയും ചെയ്യുന്നു. ഈ സമയത്ത് ധാരാളം ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കും. ആദ്യം ചൂടു കുറവായിരിക്കുമെങ്കിലും പതിയെ ചൂട് വര്‍ധിക്കും.

ശരിയായ ഉപയോഗ രീതി

45 മുതല്‍ 90 ദിവസം കൊണ്ടാണ് കോഴിക്കാഷ്ടം ശരിയായ ജൈവ വളമാകുന്നത്. ഇതിനാല്‍ നമ്മുടെ കൈയ്യിലുള്ള കോഴിവളം ജൈവവളമാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുകയാണ് ചെടിക്കു നല്ലത്. കോഴിക്കാഷ്ടം വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് പോലെയാക്കി വിതറുക. അതില്‍ 100 കിലോ കോഴിക്കാഷ്ടത്തിനു 30 ലിറ്റര്‍ വെള്ളം എന്ന തോതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനു ശേഷം ഒരു കൂനയായി മൂടിയിടുക. മൂന്നാം ദിവസം നന്നായി ഇളക്കി വീണ്ടും കൂനയായി ഇടുക. ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം. നന്നായി പുക ഉയരുന്നുവെങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപ്പെടും. 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളമായി മാറിയിട്ടുണ്ടാവും.

വളം എങ്ങിനെ ഉപയോഗിക്കാം

തയ്യാറായ ജൈവ വളം ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി അകലത്തില്‍ തണ്ടില്‍ തൊടാതെ മാത്രമേ ഇടാവൂ. അതിനു ശേഷം നന്നായി നനക്കുക. നേരിട്ട് ഉപയോഗിക്കുമ്പോള്‍ നല്‍കിയതിന്റെ 25 % മാത്രം മതി ജൈവ വളമാക്കി നല്‍കുമ്പോള്‍ ചെടിക്ക് ആവശ്യം. കൂട്ടിയിട്ടിരിക്കുന്ന കോഴിക്കാഷ്ടം ഇളക്കുമ്പോള്‍ വായയും മൂക്കും നനഞ്ഞ തുണികൊണ്ട് മൂടി കെട്ടണം. ചെടിയുടെ നേരെ ചുവട്ടില്‍ വളം പ്രയോഗിക്കരുത്. ധാരാളം വെള്ളം ഒഴിക്കുകയും വേണം.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs