വിറ്റാമിന്‍ ഡി കുറവ് പരിഹരിക്കാം; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

കൃത്യമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ വിറ്റാമിന്‍ ഡിയുടെ കുറവില്‍ നിന്ന് ഒരു പരിധിവരെ രക്ഷ നേടാം.

By Harithakeralam
2025-01-25

യുവാക്കളിലും പ്രായമായവരിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നൊരു അവസ്ഥയാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. ക്ഷീണം, എല്ലുകള്‍ക്ക് ബലക്കുറവ്, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകും. കൃത്യമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ വിറ്റാമിന്‍ ഡിയുടെ കുറവില്‍ നിന്ന് ഒരു പരിധിവരെ രക്ഷ നേടാം. വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.

1. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന മത്തി, അയല തുടങ്ങിയ  മത്സ്യങ്ങള്‍ വിറ്റാമിന്‍ ഡിയുടെ സമ്പന്നമായ ഉറവിടമാണ്. ഇവ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും കഴിക്കാം.  

2. ബീഫ് ലിവര്‍ വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ടമാണ്.  

3. മുട്ടയുടെ മഞ്ഞക്കരുവാണ് വിറ്റാമിന്‍ ഡിയുടെ മികച്ച മറ്റൊരു ഉറവിടം.

4. കോഡ് ലിവര്‍ ഓയില്‍ വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ടമാണ്, ഈ വിറ്റാമിന്റെ കുറവ് പരിഹരിക്കാന്‍ പരമ്പരാഗതമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്നു.

5. മത്സ്യവും മാംസവും മാത്രമല്ല കൂണും വിറ്റാമിന്‍ ഡിയുടെ നല്ലൊരു ഉറവിടമാണ്. സസ്യാഹാരികള്‍ക്ക് ഇതു പരീക്ഷിക്കാം.  

6. പശുവിന്‍ പാലില്‍ വിറ്റാമിന്‍ ഡി ധാരാളമുണ്ട്.

7. ബദാം, ഓട്‌സ്, സോയ പാല്‍, പ്രഭാതഭക്ഷണ ധാന്യങ്ങള്‍, ഓറഞ്ച് ജ്യൂസ്, എന്നിവയില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

Leave a comment

സണ്‍ സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ കിഡ്‌നി അടിച്ചു പോകുമോ, ക്യാന്‍സര്‍ ബാധിക്കുമോ...? സത്യം ഇതാണ്

വേനല്‍ കടുത്തതോടെ സണ്‍സ്‌ക്രീന്‍ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. പണ്ടൊക്കെ സിനിമാതാരങ്ങളും മറ്റും ഉപയോഗിച്ചിരുന്ന സണ്‍സ്‌ക്രീനിപ്പോള്‍ നമ്മുടെ നാട്ടിലെല്ലാം സര്‍വസാധാരണമായിരിക്കുന്നു. കടുത്ത വെയിലുണ്ടാക്കുന്ന…

By Harithakeralam
ചുരുങ്ങിയ ചെലവില്‍ ലഭിക്കും; ഗുണങ്ങള്‍ നിരവധി - നിലക്കടല കുതിര്‍ത്ത് കഴിക്കാം

ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട് തുടങ്ങിയവ വാങ്ങാന്‍ നല്ല ചെലവാണ്, സാധാരണക്കാര്‍ക്ക് ഇതെല്ലാം വാങ്ങി ദിവസവും കഴിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഏതു വരുമാനക്കാര്‍ക്കും വാങ്ങി കഴിക്കാനുതകുന്നതാണ്…

By Harithakeralam
മൂത്രസഞ്ചി നിറയുന്നതു പോലെ തോന്നുന്നു, പക്ഷേ, മൂത്രമൊഴിക്കാനാവുന്നില്ല - കാരണങ്ങള്‍ നിരവധി

മൂത്ര സഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ ചിലര്‍ക്കുണ്ടാകാറുണ്ട്, പ്രത്യേകിച്ചു പുരുഷന്‍മാര്‍ക്ക്. പല കാരണങ്ങള്‍ കൊണ്ടാണീ അവസ്ഥയുണ്ടാകുന്നതെന്ന് പറയുന്നു വിദഗ്ധര്‍…

By Harithakeralam
സിക്‌സ് പാക്ക് വേണോ... ? ഈ പഴങ്ങള്‍ കഴിക്കണം

1. നേന്ത്രപ്പഴം  

പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…

By Harithakeralam
ഉറക്കം കുറഞ്ഞാല്‍ ഹൃദയം പിണങ്ങും

നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…

By Harithakeralam
ഗ്യാസും അസിഡിറ്റിയും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...?

രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.

By Harithakeralam
കുതിരയെപ്പോലെ കരുത്തിന് മുതിര

മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും…

By Harithakeralam
വൃക്കയുടെ ആരോഗ്യത്തിന് വേണ്ട പച്ചക്കറികള്‍

1.  ക്യാപ്‌സിക്കം

വൃക്കയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാന്‍ ക്യാപ്‌സിക്കം കഴിക്കുന്നതു നല്ലതാണ്, പ്രത്യേകിച്ച് ചുവന്ന ക്യാപ്‌സിക്കം. ഇതില്‍ പൊട്ടാസ്യം വളരെ കുറവാണ് ,കൂടാതെ…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs