യുവാക്കളുടെ കുഴഞ്ഞു വീണ് മരണം: പ്രധാന വില്ലന്‍ ഫാസ്റ്റ് ഫുഡ് ; പഠന റിപ്പോര്‍ട്ടുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍

മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് മാറുന്ന ഭക്ഷണ ശീലം മലയാളിയുടെ ആയുസ് കുറയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ എസ്. അഭയ്, ആര്‍.എസ്. ആര്യരാജ്, പി.പി. അപര്‍ണ എന്നിവരാണ് പഠനം നടത്തിയത്.

By പി.കെ. നിമേഷ്
2025-01-28

യുവാക്കളുടെ അകാലമരണത്തില്‍ പ്രധാന വില്ലന്‍  ഭക്ഷണ ശീലം... മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് മാറുന്ന ഭക്ഷണ ശീലം മലയാളിയുടെ ആയുസ് കുറയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.  അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ എസ്. അഭയ്, ആര്‍.എസ്. ആര്യരാജ്, പി.പി. അപര്‍ണ എന്നിവരാണ് പഠനം നടത്തിയത്. 2024 ജനുവരി ഒന്നിനും ഡിസംബര്‍ 31 നു മിടയില്‍ നടത്തിയ പഠനം ഓര്‍ഗന്‍ സഡന്‍ ഡെത്ത് സ്റ്റഡി എന്ന പേരിലാണ് അവതരിപ്പിച്ചത്.

ആയുസ് കുറയ്ക്കുന്ന ഫാസ്റ്റ്ഫുഡ്

അസ്വാഭാവിക മരണം സംഭവിച്ച മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയവരില്‍ നിന്നും 39 വയസില്‍ താഴെയുള്ളവരുടെ ഡാറ്റ കലക്റ്റ് ചെയ്യുകയായിരുന്നു പഠനത്തിന്റെ ഭാഗമായി ആദ്യം ചെയ്തത്. ഇതിനു ശേഷം പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഇവരുടെ ബന്ധുക്കളുടെ വിവരം രേഖരിച്ചു നേരിട്ട് ബന്ധപ്പെട്ടു. ഇത്തരത്തില്‍ 31 പേരുടെ സാംമ്പിളാണ് ലഭിച്ചത്. ജോലി, ഭക്ഷണ ശീലം, മദ്യപാനം, പുകവലി തുടങ്ങി ബന്ധുക്കളില്‍ നിന്നും നിരവധി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായി എസ്. അഭയ് പറഞ്ഞു. മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് വരെ യാതൊരു തരത്തിലുളള ആരോഗ്യപ്രശ്‌നങ്ങളും ഇവര്‍ക്കുണ്ടായിരുന്നില്ല. പക്ഷേ, മദ്യപാനം, പുകവലി, നേരം തെറ്റിയുള്ള ഭക്ഷണ ശീലം എന്നിവയെല്ലാമുള്ളവരായിരുന്നുവെന്നു മനസിലാക്കാന്‍ സാധിച്ചു.

രാത്രി ഭക്ഷണം മരണവും

രാത്രി പത്തിനും രാവിലെ ആറുമണിക്കുമിടയിലാണ് മിക്കവരുടേയും മരണം സംഭവിച്ചിരിക്കുന്നത്. മരിച്ചവരുടെ വയറ്റില്‍ പൊരിച്ച ഇറച്ചി ദഹിക്കാതെ കിടക്കുന്നുണ്ടായിരുന്നു. രാത്രിയില്‍ വിശ്രമം വേണ്ട അവയവങ്ങള്‍ ഭക്ഷണം വൈകി കഴിക്കുന്നതു മൂലം അമിത ജോലി ചെയ്യേണ്ടതായി വരുന്നു. ഇതിനൊപ്പം മദ്യപാനവും പുകവലിയും പോലുള്ളവ കൂടിയുണ്ടാകുമ്പോള്‍ പ്രശ്‌നം രൂക്ഷമാകുന്നു. ഇതിലും വലിയ പ്രശ്‌നം സൃഷ്ടിക്കുന്നവയാണ് കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ പാനീയങ്ങള്‍. 

രാത്രി വറുത്തതും പൊരിച്ചതുമെല്ലാം കഴിച്ചു കൃത്രിമ പാനീയങ്ങള്‍ കുടിക്കുന്ന ശീലമുള്ളവരായിരുന്നു മരണപ്പെട്ടവരില്‍ മിക്കവരുമെന്ന് ബന്ധുക്കളുമായി സംസാരിച്ചതില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചു. ഇതും ആരോഗ്യസ്ഥിതി ഗുരുതരമാക്കുന്ന കാര്യമാണ്. മിക്കവരും കൂലിപ്പണിയും മറ്റും ചെയ്ത് ജീവിക്കുന്നവരാണ്. ഇടയ്ക്ക് ആരോഗ്യപരിശോധനകള്‍ നടത്തുന്ന ശീലവുമുണ്ടായിരുന്നില്ല. ഹൃദയത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയതൊന്നും മനസിലാക്കാനും ഇതു മൂലം സാധിച്ചില്ല.

തിരുത്തണം ഭക്ഷണ രീതി

എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഭക്ഷണങ്ങള്‍ രാത്രി വൈകി കഴിക്കുന്ന ശീലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പഠനത്തിലൂടെ വ്യക്തമായതായി ഇവര്‍ പറയുന്നു. തുടര്‍ച്ചയായി ഈ ഭക്ഷണ രീതി പിന്തുടരുന്നതാണ് കുഴപ്പം, ഉറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഭക്ഷണ രീതി മാറ്റിയേ പറ്റൂ. ഇത്തരം ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും, ഓക്‌സിജന്‍ വിതരണത്തെ തടസപ്പെടുത്തും. ഇതിനാല്‍ ശരിയായ ഭക്ഷണ ക്രമം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മൂവരും പറയുന്നു.

പഠനം തുടരും

എംബിബിഎസ് പഠനത്തിന്റെ ഭാഗമായി ആറുമാസം ചെലവഴിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കണ്ടെത്തിയ കാര്യങ്ങള്‍ ഏറെ ഗൗരവകരമായതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്താനാണ് തീരുമാനം. കുറച്ചു കൂടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവരുടെ രേഖകകള്‍ കൂടി പരിശോധിക്കും. ഇവയെല്ലാം ചേര്‍ത്ത് വിശദമായ പഠനമാണ് ഇനി ഉദ്ദേശിക്കുന്നതെന്നും എസ്. അഭയ്, ആര്‍.എസ്. ആര്യരാജ്, പി.പി അപര്‍ണ എന്നിവര്‍ പറയുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് എസ്. അഭയ്, ആര്യ തിരുവനന്തപുരം സ്വദേശിയും അപര്‍ണ രാമനാട്ടുക സ്വദേശിയുമാണ്.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs