കോണ്‍ക്രീറ്റ് വീടുണ്ടെങ്കില്‍ അതിലൂടെ നിങ്ങള്‍ക്കും ഒരു മികച്ച കര്‍ഷകനാകാമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ചെറുവണ്ണൂരിലെ ചന്ദ്രന്‍ ചാലിയകത്ത്.
സ്ഥലമില്ലാത്തത് കാരണം ഇനിയാരും കൃഷി ചെയ്യില്ലയെന്ന് പറയരുത്.
കോണ്‍ക്രീറ്റ് വീടുണ്ടെങ്കില്‍ അതിലൂടെ നിങ്ങള്‍ക്കും ഒരു മികച്ച
കര്‍ഷകനാകാമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ചെറുവണ്ണൂരിലെ ചന്ദ്രന്‍
ചാലിയകത്ത്. വീടിന്റെ മട്ടുപ്പാവില്‍ എല്ലാ തരം കൃഷിയും ചെയ്ത് മികച്ച
വിളവ് സ്വന്തമാക്കാനാകുമെന്ന് ഇതിനകം ചന്ദ്രന്‍ തെളിയിച്ചു
കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് റഹ്മാന്‍ ബസാറില്‍ സീക്കോ മെറ്റല്‍
ഇന്‍ഡസ്ട്രീസ് നടത്തി വരുന്ന ഇദ്ദേഹം പത്ത് വര്‍ഷം മുന്‍പാണ് മട്ടുപാവ്
കൃഷി ആരംഭിക്കുന്നത്. ചാക്കില്‍ പച്ചക്കറിക്കൃഷി നടത്തിയായിരുന്നു
തുടക്കം. പിന്നീട് വലിയ കന്നാസുകള്‍ സംഘടിപ്പിച്ച് രണ്ടായി മുറിച്ച്
നടീല്‍മിശ്രിതം നിറച്ച് ജൈവ രീതിയില്‍ കൃഷി ചെയ്യാന്‍ തുടങ്ങി. വീടിന്റെ
മുകളിലെ 82 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്തായി 150 കന്നാസുകളിലായാണ്
ഇദ്ദേഹത്തിന്റെ കാര്‍ഷിക വിപ്ലവം.
സവാള മുതല്‍ നെല്ല് വരെ
തക്കാളി, വെണ്ട, വഴുതന, കാരറ്റ്, ചീര, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കുറ്റി കുരുമുളക് തുടങ്ങിയവക്കൊപ്പം സവാള, ലറ്റൂസ്, ബ്രക്കോളി, കാബേജ്, കോളിഫ്‌ളവര്‍ എന്നിവയും ഇദ്ദേഹം കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കി ശ്രദ്ധേയനായി. മട്ടുപ്പാവില്‍ നെല്‍കൃഷി നടത്തിയും ഇദ്ദേഹം മികവ് കൊയ്‌തെടുത്തു. ഏറെ ആരും കൃഷി ചെയ്യാത്ത വെളുത്ത ഉള്ളിയും കൃഷി ചെയ്തും ചന്ദ്രന്‍ പലര്‍ക്കും മാതൃകയായി. കോളിഫ്‌ളവറും കാബേജും വിളവെടുപ്പ് കഴിഞ്ഞ് വച്ചാല്‍ മുള പൊട്ടി വീണ്ടും നടാമെന്ന് ഇദ്ദേഹം നിരീക്ഷണത്തിലൂടെ കണ്ടെത്തി. ഇതിന്ന് ഏറെ കര്‍ഷകര്‍ പ്രയോജനപ്പെടുത്തുന്നത് ചന്ദ്രന്റെ അറിവില്‍ നിന്നാണ്. തക്കാളിയുടെ തണ്ട് രണ്ടാഴ്ച വെള്ളത്തിലിട്ടാല്‍ മുളവരുമെന്നും ഇത് നട്ട് മാതൃവൃക്ഷത്തിന്റെ അതേ ഫലം കിട്ടിയതായും ചന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു. വഴുതനയില്‍ ഉള്‍പ്പെടെ ബെഡിങ് നടത്തിയും ഇദ്ദേഹം നല്ല കായ്ഫലം ഉണ്ടാക്കി.
മണ്ണ് മാറ്റാത്ത കൃഷി രീതി
മണ്ണ് മാറ്റാതെ ഗ്രോ ബാഗിലും കന്നാസിലും മികച്ച വിളവ് നേടാമെന്ന് തെളിയിച്ച കര്‍ഷകനാണ് ചന്ദ്രന്‍ ചാലിയകത്ത്. അടിവളമായി ചാണകമിട്ടാണ് ഇദ്ദേഹത്തിന്റെ കൃഷി. കടലപിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, പച്ചച്ചാണക ലായിനി എന്നിവയാണ് കൃഷിക്ക് വളമായി നല്‍കുക. ഒരു വര്‍ഷമായി കൃഷി നനയ്ക്കാനായി ഡ്രിപ് ഇറിഗേഷന്‍ ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ സഹായത്തോടെയാണ് ഡ്രിപ് ഇറിഗേഷന്‍ നടപ്പാക്കിയത്. ദിവസവും വൈകുന്നേരം ഒരു മണിക്കൂര്‍ സമയം കൃഷി പരിപാലനത്തിനായി മാറ്റി വയ്ക്കുമെന്ന് ചന്ദ്രന്‍ പറഞ്ഞു. ഭാര്യ രജിതയും മക്കളായ ഹഷ്‌നയും ഹഷിനും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. വീട്ടിലെ ആവശ്യത്തിന് ശേഷം വരുന്ന പച്ചക്കറികള്‍ പുറത്തുള്ളവര്‍ക്ക് നല്‍കും.
അറിവുകള്‍ കൈമാറി
പുതു തലമുറയ്ക്ക് കൃഷിയോട് താത്പര്യം വര്‍ധിപ്പിക്കാനായി ചന്ദ്രന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കൃഷി തോട്ടങ്ങള്‍ ഒരുക്കാറുണ്ട്. സ്‌കൂള്‍, കോളേജ്, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ക്കായി കാര്‍ഷിക അറിവുകള്‍ പകര്‍ന്ന് നല്‍കാനായി ക്ലാസ് നല്‍കാറുമുണ്ട്. കാര്‍ഷിക രംഗത്തെ മികവിന് അംഗീകാരമായി ചന്ദ്രനെ തേടി നിരവധി പുരസ്‌ക്കാരങ്ങളുമെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ കിസാന്‍ കൃഷി ദീപം അവാര്‍ഡ്, ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ കൃഷി ഭൂമിയുടെ ജൈവകര്‍ഷക അവാര്‍ഡ്, ചെറുകിട വ്യവസായ അസോസിയേഷന്‍ അവാര്‍ഡ് , പ്രകൃതിസംരക്ഷണ സമിതിയുടെ 2017 ലെ മികച്ച ജൈവകര്‍ഷകന്‍, സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ പുരസ്‌ക്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയ ചന്ദ്രന്‍ കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലും നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കുറഞ്ഞ സമയം കൃഷിക്കായി മാറ്റി വെയ്ക്കാനായാല്‍ എല്ലാവര്‍ക്ക് വീട്ടിലേക്ക് ആവശ്യമായ വിഷ രഹിത പച്ചക്കറികള്‍ നിഷ്പ്രയാസം ഉണ്ടാക്കി ഭക്ഷിക്കാനാകുമെന്ന് ചന്ദ്രന്‍ ചാലിയകത്ത് പറയുന്നു. ഇതിലൂടെ രോഗാതുരത ഇല്ലാത്ത തലമുറയെയും സൃഷ്ടിക്കാനാകും.
മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…
നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…
നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…
ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…
കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…
പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…
കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…
അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…
© All rights reserved | Powered by Otwo Designs
Leave a comment