റബറിന് ഇടവിളയായി കാപ്പി കൃഷി ചെയ്താണ് യുവ കര്‍ഷകനായ റോയ് ആന്റണി ശ്രദ്ധേയനാകുന്നത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ റബര്‍ തോട്ടങ്ങളില്‍ റോയീസ് സെലക്ഷന്‍ കാപ്പി കൃഷി കര്‍ഷകര്‍ പരീക്ഷിച്ചു കഴിഞ്ഞു.
റബറിന്റെ വിലയിടിവു മൂലം കേരളത്തിലെ കര്‍ഷകര്‍ ദുരിതത്തിലാണിന്ന്, ഇതിനു
പരിഹാരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വയനാട് പുല്‍പ്പള്ളി ആലുത്തൂരിലെ
കാപ്പി കര്‍ഷകനായ റോയ് ആന്റണി. റബറിന് ഇടവിളയായി കാപ്പി കൃഷി ചെയ്താണ് യുവ
കര്‍ഷകനായ റോയ് ആന്റണി ശ്രദ്ധേയനാകുന്നത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം
വരെയുള്ള ജില്ലകളിലെ റബര്‍ തോട്ടങ്ങളില്‍ റോയീസ് സെലക്ഷന്‍ കാപ്പി കൃഷി
കര്‍ഷകര്‍ പരീക്ഷിച്ചു കഴിഞ്ഞു. റബറിന്റെ ഉത്പാദനം
വര്‍ധിപ്പിക്കുന്നതിനൊപ്പം കാപ്പിയില്‍ നിന്നു നല്ല വരുമാനം
ലഭിക്കുന്നതിനാല്‍ കേരളത്തില്‍ എവിടെയും ഈ കൃഷി രീതി പരീക്ഷിക്കാം. തൈകള്‍
എത്തിച്ച് കാപ്പി നട്ടു നല്‍കാന്‍ റോയിയും സംഘവും റെഡിയാണ്. കവുങ്ങ്,
തെങ്ങ് എന്നിവയ്ക്കും ഇടവിളയായി കാപ്പി കൃഷി ചെയ്യാം.
വലിപ്പം കൂടിയ കാപ്പി
റോബസ്റ്റ, അറബിക്ക ഇനങ്ങളിലുള്ള കാപ്പിയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതില്‍ അറബിക്ക കാപ്പിയില്‍ നിന്നാണ് റോയി തന്റെ ഇനം കണ്ടെത്തിയിരിക്കുന്നത്. 18 മാസം കൊണ്ടു വിളവ് എടുക്കാനുള്ള ഒരുക്കം തുടങ്ങാമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്നു വര്‍ഷം കൊണ്ടു പൂര്‍ണായും ചെടി സജ്ജമാകും. സാധാരണ കാപ്പികള്‍ക്ക് പരന്നു കിടക്കുന്ന വേരുകളാണ് ഉള്ളത്. എന്നാല്‍ റോയീസ് സെലക്ഷന്‍ കാപ്പിയുടെ വേരുകള്‍ താഴോട്ട് വളരുന്നത്. ഇതിനാല്‍ റബറിന്റെ വളര്‍ച്ചയെ ബാധിക്കില്ല. ഉയരം കുറഞ്ഞ ഇനമായതിനാല്‍ റബര്‍ വെട്ടാനും പാലെടുക്കാനും ബുദ്ധിമുട്ടുമുണ്ടാകില്ല. വേനല്‍ക്കാലത്ത് നനയ്‌ക്കേണ്ട ആവശ്യമില്ലെന്നതും കര്‍ഷകര്‍ക്ക് ഗുണകരമാണ്, റബറിന് ഇടയില്‍ കാടുവളരുകയുമില്ല. തണല്‍ ആവശ്യമുള്ള ഇനമായതിനാല്‍ റബര്‍ തോട്ടങ്ങള്‍ക്ക് ഏറെ അനുയോജ്യമാണെന്നു റോയി പറയുന്നു.
വില കൂടി കാപ്പി
വയനാട്ടില്‍ ഏറ്റവും മഴ കുറച്ച് കിട്ടുന്ന സ്ഥലമാണ് പുല്‍പ്പള്ളി. കേരളം മുഴുവന്‍ മികച്ച മഴ ലഭിക്കുമ്പോഴും ഇവിടെ അത്ര വലിയ അളവില്‍ മഴ പെയ്യാറില്ല. കാപ്പി കൃഷിക്ക് നന ആവശ്യമായതില്‍ കാപ്പിയുടെ വിളവ് കുറയാന്‍ തുടങ്ങി. ഇതിനിടയില്‍ ഒരിനം കാപ്പി നന്നായി വളരുന്നത് റോയിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നു നടത്തിയ പരീക്ഷണ-നിരീക്ഷണങ്ങളിലാണ് റോയീസ് കാപ്പി ജനിക്കുന്നത്. മറ്റ് ഇനങ്ങളേക്കാള്‍ അറബിക്ക കാപ്പിക്ക് വിലയും കൂടുതല്‍ ലഭിക്കും. സാധാരണ റോബസ്റ്റ കാപ്പിക്ക് 80 രൂപയാണ് കിലോയ്ക്ക് വില ലഭിക്കുകയെങ്കില്‍ അറബിക്ക കാപ്പിക്ക് 120 രൂപ കിട്ടും. ഒരേക്കറില്‍ നിന്നു രണ്ടു ലക്ഷത്തോളം രൂപ ഒരു വര്‍ഷം കര്‍ഷകന് സ്വന്തമാക്കാം. കാര്യമായ രീതിയില്‍ പ്രൂണിങ്ങും നടത്തേണ്ട കാര്യമില്ല. മൂന്നാം വര്‍ഷം മുതല്‍ ഒരു ചെടിയില്‍ നിന്നും ഒരു കിലോ ഉണങ്ങിയ കാപ്പിക്കുരു ലഭിക്കും. ഇലപ്പുള്ളി രോഗമാണ് കാപ്പിച്ചെടിയുടെ പ്രധാന ശത്രു. എന്നാല്‍ റോയീസ് അറബിക്ക കാപ്പിക്ക് ഇലപ്പുള്ളി രോഗം ബാധിക്കാറില്ല.
കാപ്പിത്തോട്ടം തയാറാക്കല്‍
കേരളത്തിലും പുറത്തും റോയീസ് സെലക്ഷന്‍ കാപ്പിയുടെ ചെടികള്‍ എത്തിച്ച് തോട്ടം തയാറാക്കി കൊടുക്കാന്‍ റോയിയും സംഘവും റെഡിയാണ്. തൈകള്‍ കൊണ്ടു പോകാനായി പ്രത്യേകം തയാറാക്കിയ ലോറികളും റോയിയുടെ കൈവശമുണ്ട്. ഒരേക്കറില്‍ 1800 കാപ്പി ചെടികള്‍ വരെ നടാമെന്നും റോയി പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ റോയ് തയാറാക്കി കൊടുത്ത കാപ്പി തോട്ടങ്ങള്‍ ഇപ്പോള്‍ വിളവെടുപ്പിന് തയാറായി നില്‍ക്കുകയാണ്. റബര്‍ ബോര്‍ഡ്, കോഫീ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റോയിയുടെ തോട്ടത്തിലെത്തി കാപ്പി ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് പഠനം നടത്തി ഫുള്‍മാര്‍ക്ക് നല്‍കി. അടുത്തിടെ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും റോയിയുടെ തോട്ടത്തിലെത്തിയിരുന്നു. പല സ്ഥലങ്ങളിലും വിവിധ നഴ്‌സറികളും വ്യക്തികളും റോയീസ് കാപ്പിയെന്ന പേരില്‍ കര്‍ഷകര്‍ക്ക് തൈകള്‍ വിതരണം ചെയ്യുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്വന്തമായി നഴ്‌സറി തുടങ്ങി തോട്ടം ഒരുക്കി നല്‍കാന്‍ തുടങ്ങിയതെന്നു പറയുന്നു റോയ് ആന്റണി. റബ്ബറിന് പുറമേ കവുങ്ങ്, തെങ്ങ് തോട്ടങ്ങളിലും കാപ്പി ഇടവിളയായി കൃഷി ചെയ്യാം. കവുങ്ങിന്‍ തോട്ടത്തില്‍ കൃഷി ചെയ്യാന്‍ റബറില്‍ നടുന്ന റോയീസ് സെലക്ഷന്‍ കാപ്പി തന്നെയാണ് അനുയോജ്യം. എന്നാല്‍ തണല്‍ കുറവായതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നടാന്‍ മറ്റൊരിനമാണ് ഉപയോഗിക്കുന്നത്. ഈ ഇനവും റോയി കര്‍ഷകര്‍ക്കായി തയാറാക്കി നല്‍കുന്നുണ്ട്. മഹാരാഷ്ട്ര, മംഗലാപുരം, ഗോവ എന്നിവിടങ്ങളിലും റോയീസ് സെലക്ഷന്‍ കാപ്പിത്തോട്ടങ്ങള്‍ വിളഞ്ഞു നില്‍ക്കുന്നുണ്ട്.
ഗ്രാഫിക് ഡിസൈനറില്‍
നിന്ന് കൃഷിയിലേക്ക്
പരമ്പരാഗതമായ കാര്‍ഷിക കുടുംബത്തിലാണ് റോയ് ആന്റണി ജനിച്ചത്. ഗ്രാഫിക് ഡിസൈനിങ് പഠിച്ചു കൊണ്ടിരിക്കേയാണ് കൃഷിയിലേക്ക് ഇറങ്ങിയത്. വയനാട്ടിനു പുറമേ നീലഗിരിയിലും തോട്ടമുണ്ട്. ഇവിടെ നിന്നുള്ള വിത്ത് ഉപയോഗിച്ചാണ് കാപ്പി തൈകള്‍ തയാറാക്കുന്നത്. വര്‍ഷം തോറും രണ്ടു ലക്ഷത്തോളം തൈകള്‍ ഇദ്ദേഹം വിവിധ സ്ഥലങ്ങളിലെ കര്‍ഷകര്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. റബറിനും കാപ്പിക്കും പുറമേ പശുക്കളും മുട്ടക്കോഴികളും താറാവും വാത്തയുമെല്ലാം റോയിയുടെ വീട്ടിലുണ്ട്. കൃഷികൊണ്ടു ജീവിക്കാമെന്ന് പുതുതലമുറയ്ക്ക് കാണിച്ചു കൊടുക്കണമെന്നാണ് റോയിയുടെ പക്ഷം. മാന്യമായി ജീവിക്കാനുള്ള വരുമാനം കൃഷിയില്‍ നിന്നു ലഭിക്കുമെന്നു മനസിലായാല്‍ യുവാക്കള്‍ കൃഷി പ്രൊഫഷനായി തെരഞ്ഞെടുക്കും, ഇതിനുള്ള മാതൃക കാണിച്ചു കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. ബിഎഡ് ബിരുദദാരിയായ ഭാര്യ അന്നയും മക്കളായ റീറ്റ, റൊസാന്‍, ക്ലാര മറിയ എന്നിവരും കൃഷിക്ക് പിന്തുണയുമായി റോയിക്ക് ഒപ്പമുണ്ട്. phone: 9447907464, 8078177464.
മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…
നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…
നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…
ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…
കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…
പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…
കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…
അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…
© All rights reserved | Powered by Otwo Designs
Leave a comment