കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഏഴ് സുപ്രധാന തീരുമാനങ്ങളും യോഗത്തില്‍ തീര്‍പ്പാക്കി. ഇതില്‍, ഏറ്റവും പ്രധാനം ഡിജിറ്റല്‍ കാര്‍ഷിക മിഷനാണ്.
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 13,966 കോടിയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടി മന്ത്രിസഭായോഗത്തില്‍ മറ്റു ചില നിര്‍ണായക തീരുമാനങ്ങളെടുത്തതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടാതെ 2817 കോടിയുടെ ഡിജിറ്റല്‍ കാര്‍ഷിക മിഷനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഏഴ് സുപ്രധാന തീരുമാനങ്ങളും യോഗത്തില്‍ തീര്‍പ്പാക്കി. ഇതില്‍, ഏറ്റവും പ്രധാനം ഡിജിറ്റല്‍ കാര്‍ഷിക മിഷനാണ്. പൈലറ്റ് പ്രോജക്ടുകള്‍ ഏറ്റെടുക്കുകയും അതില്‍ വിജയം നേടുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍, മൊത്തം 2817 കോടി രൂപ മുതല്‍ മുടക്കില്‍ ഡിജിറ്റല്‍ കാര്‍ഷിക മിഷന്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യ, പോഷകാഹാര സുരക്ഷ ഉറപ്പുവരുത്തുന്നതിന് 3,979 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരമായിട്ടുണ്ട്. പോഷകാഹാരക്കുറവും പട്ടിണിയും പരിഹരിക്കുന്നത് ലക്ഷ്യംവച്ചുള്ള പദ്ധതികളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള ക്രോപ് സയന്‍സ്, ഭക്ഷ്യസുരക്ഷ, പോഷകസുരക്ഷ എന്നിവ കണക്കിലെടുത്ത് കര്‍ഷകരെ 2047-ഓടെ സജ്ജമാക്കാനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.
കൂടാതെ, ഹോര്‍ട്ടികള്‍ച്ചറിന്റെ സുസ്ഥിര വികസനത്തിനായി 860 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രി റിസര്‍ച്ചിന് കീഴില്‍ 2020-ലെ വിദ്യാഭ്യാസനയത്തിന് അനുസൃതമായി കാര്‍ഷിക വിദ്യാഭ്യാസവും ഗവേഷണവും മാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കാര്‍ഷിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി 2,291 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. 1,202 കോടി രൂപ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് വേണ്ടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആന്ധ്രാ മോഡല്‍ പ്രകൃതി കൃഷി പഠിക്കാന്‍ കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിദഗ്ദ്ധരുടെ സംഘം ആന്ധ്രപ്രദേശില്‍ സന്ദര്‍ശനം നടത്തി.
ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ജനത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കം കുറിച്ച് ലുലു ഗ്രൂപ്പ്. തമിഴ്‌നാട് പൊള്ളാച്ചി ഗണപതി പാളയത്തെ 160 ഏക്കറില്‍ കാര്‍ഷികോല്‍പ്പാദനത്തിന്റെ…
വയനാട്, കാസര്‍കോഡ്, ഇടുക്കി ജില്ലകളിലേക്ക് കൂടി കേരള ചിക്കന്‍ പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ, ഇതോടെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പദ്ധതിയെത്തുകയാണ്. നിലവില്‍ 11 ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്,…
ഏഴരലക്ഷം കര്‍ഷക രജിസ്‌ട്രേഷനുമായി കൃഷി വകുപ്പിന്റെ 'കതിര്‍ ആപ്പ്' ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ചിങ്ങം 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വെച്ച് പുറത്തിറക്കിയ…
തിരുവനന്തപുരം: പച്ചക്കറിയുടെ ഉല്പാദനനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്താന്‍ വിപുലമായ പരിപാടികളാണ് കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കേരളത്തിനാവശ്യമായ…
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍…
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കും. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും…
പ്ലാസ്റ്റിക് ക്രിസ്മസ് ട്രീ വാങ്ങി പുല്‍ക്കൂട് ഒരുക്കുന്നതാണ് നമ്മുടെയെല്ലാം ശീലം. പ്രകൃതിക്ക് വലിയ ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കാന്‍ മാത്രമേ ഇതു സഹായിക്കൂ. എന്നാല്‍ നമ്മുടെ വീട്ട്മുറ്റത്തു…
© All rights reserved | Powered by Otwo Designs
Leave a comment