വിയറ്റ്നാം ഏര്‍ലി പോലുള്ള വിദേശ ഇനങ്ങളെയാണ് ഈ ബാക്റ്റീരിയല്‍ രോഗം വലിയ തോതില്‍ ആക്രമിക്കുന്നത്. തുരുമ്പു രോഗമെന്നാണ് ഇതിനെ പ്രാദേശികമായി കര്‍ഷകര്‍ വിളിക്കുന്നത്.
ഏതു കാലത്തും പഴുത്ത ചക്ക കഴിക്കാനായി വാങ്ങി നട്ട പ്ലാവ് കായ്ച്ച് പഴുത്ത് ചക്ക മുറിച്ചു നോക്കുമ്പോള്‍ രുചിയൊന്നുമില്ലാത്ത ചുളകളാണോ... ബ്രോണ്‍സിങ് എന്ന ബാക്റ്റീരിയല്‍ രോഗമാണിത്. കേരളത്തിലെ പ്ലാവുകളില്‍ വ്യാപകമായി കാണപ്പെടുന്ന രോഗമാണ് ബ്രോണ്‍സിങ് . വിയറ്റ്‌നാം ഏര്‍ലി പോലുള്ള വിദേശ ഇനങ്ങളെയാണ് ഈ ബാക്റ്റീരിയല്‍ രോഗം വലിയ തോതില്‍ ആക്രമിക്കുന്നത്. തുരുമ്പു രോഗമെന്നാണ് ഇതിനെ പ്രാദേശികമായി കര്‍ഷകര്‍ വിളിക്കുന്നത്. എന്നാല്‍ നാടന്‍ ഇനങ്ങളില്‍ വളരെക്കുറച്ചു മാത്രമേ ഈ രോഗം കാണപ്പെടാറുള്ളൂ. ബാഹ്യലക്ഷണങ്ങളൊന്നും കാണപ്പെടില്ലെന്നത് ബ്രോണ്‍സിങ്ങിനെ കൂടുതല്‍ അപകടകാരിയാക്കുന്നു.
ചക്ക മുറിച്ചു നോക്കിയാല്‍ ചുളയുടെ പുറത്തും ചവിണിയിലും മഞ്ഞ- തവിട്ടു നിറത്തിലുള്ള പുള്ളികളും വരകളുമുണ്ടാകും. ചുളയുടെ ഗുണനിലവാരം കുറയുകയും ഭക്ഷിക്കാന്‍ അനുയോജ്യമല്ലാതാവുകയും ചെയ്യുന്നു. ചുളയ്ക്ക് രുചി വ്യത്യാസവുമുണ്ടാകും. രോഗം ബാധിച്ചാല്‍ ഒരു ചക്കയിലെ എല്ലാ ചുളകളിലെയും ഇതു ബാധിക്കും. മഴക്കാലത്താണ് മുമ്പ് ഈ രോഗം വ്യാപകമായി കണ്ടുവന്നിരുന്നത്. എന്നാലിപ്പോള്‍ എല്ലാ കാലത്തുമിതു കാണുന്നുണ്ട്. ഒരിക്കല്‍ രോഗം ബാധിച്ചാല്‍ അതിന്റെ തീവ്രത കൂടുകയല്ലാതെ രോഗത്തില്‍ നിന്നും രക്ഷനേടാനുള്ള സാധ്യത കുറവാണ്.
ചക്ക പൂര്‍ണമായും ഒന്നിനും കൊള്ളാതെയാകുമെന്നതിനാല്‍ ഇതിനെ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. വാണിജ്യമായി കൃഷി ചെയ്യുന്നവര്‍ നിര്‍ബന്ധമായും താഴെ പറയുന്ന പരിപാലന മുറകള്‍ സ്വീകരിക്കണം.
1. നല്ല വായു സഞ്ചാരം തോട്ടത്തില്‍ ഉറപ്പാക്കണം. ഉയരം 15 അടിയായി നിലനിര്‍ത്തുക. കൃത്യമായ ഇടയകലത്തില്‍ തൈകള്‍ നടുക. അപ്പോള്‍ വായുസഞ്ചാരമുണ്ടാകും.
2. തായ്ത്തണ്ടില്‍ നിന്ന് ഒരു മീറ്റര്‍ ഉയരം വരെ ചില്ലകള്‍ വളരാന്‍ അനുവദിക്കരുത്.
3. കൃത്യമായ ഇടവേളകളില്‍ മണ്ണുപരിശോധന നടത്തണം. ഇതിനു ശേഷം വിദഗ്ധരുടെ ഉപദേശം തേടി വേണം വളപ്രയോഗം നടത്താന്‍.
4. കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് നല്‍കി മണ്ണിന്റെ അമ്ലത കുറയ്ക്കുക.
5. ചക്കയുടെ രൂപത്തില്‍ വരുന്ന മാറ്റങ്ങളും പ്രതികൂലമായി ബാധിക്കും. ഇതിനാല്‍ ബോറോണ്‍ നല്‍കുക.
6.ഒരു കുലയില്‍ തിങ്ങിനിറഞ്ഞ് അധികം ചക്കകള്‍ ഉണ്ടാക്കാന്‍ സമ്മതിക്കരുത്. ഒന്നോ രണ്ടോ നിര്‍ത്തി ബാക്കിയുള്ളവ ഇടിച്ചക്ക പ്രായത്തില്‍ പറിച്ചെടുക്കുക. എട്ടു ചക്കയില്‍ കൂടുതല്‍ ഒരു പ്ലാവില്‍ പഴുപ്പിക്കാന്‍ നിര്‍ത്തരുത്.
7. പ്ലാവില്‍ പൂവുണ്ടാകുന്ന സമയത്ത് മാസത്തിലൊരിക്കല്‍ കോപ്പര്‍ അടങ്ങിയ കുമിള്‍ നാശിനികള്‍ തളിച്ചു കൊടുക്കുക.
8. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മണ്ണിലൊഴിച്ചു കൊടുക്കുക.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment