കൃഷിവകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട 13 ഫാമുകളെ കാര്‍ബണ്‍ തുലിത കൃഷി ഫാമുകളായി ഉയര്‍ത്തുന്നതിനുള്ള ദ്വിദിന സംസ്ഥാനതല ശില്പശാലയുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു.
ആലുവ : കൃഷിവകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട 13 ഫാമുകളെ കാര്‍ബണ്‍ തുലിത കൃഷി ഫാമുകളായി ഉയര്‍ത്തുന്നതിനുള്ള ദ്വിദിന സംസ്ഥാനതല ശില്പശാലയുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. വിവിധ മാര്‍ഗങ്ങളിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുകയെന്ന ആശയത്തില്‍ കാര്‍ബണ്‍ തുലിതമായ ഇന്ത്യയിലെ ആദ്യ ഫാമായി ആലുവ വിത്തുല്പാദന കേന്ദ്രത്തെ ഉയര്‍ത്തുകയും തുടര്‍ന്ന് സംസ്ഥാനത്തെ 13 ഫാമുകളെ കൂടി കാര്‍ബണ്‍ തുലിതമാക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കുന്നതിന്റെ ഭാഗമായാണ് ദ്വിദിന ശില്പശാല സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
പോഷക സമൃദ്ധി മിഷന്റെ ഭാഗമായി കൃഷി വകുപ്പും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചുമായി ചെറുധാന്യങ്ങളുടെ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണപത്രം കൃഷി വകുപ്പ് ഡയറക്ടര്‍ കെ.എസ്. അഞ്ജു ഐഐഎംആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ബി ദയാകര്‍ റാവുവും ചേര്‍ന്ന് ഒപ്പുവച്ചു.
കേരളജനതയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി കാര്‍ഷിക മേഖലയെ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പോഷകസമൃദ്ധി മിഷന്‍ രൂപീകരിച്ചു നടപ്പിലാക്കി വരുന്നു. പോഷക സമൃദ്ധമായ സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തോടെ ഉല്പാദന മേഖല മുതല്‍ വിപണന മേഖല വരെ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതും പോഷകസമൃദ്ധി മിഷന്റെ ലക്ഷ്യമാണ്. പദ്ധതി പ്രകാരം സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലകളിലും ചെറുധാന്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കഴിയും. കൂടാതെ കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും കേരളാഗ്രോ ബ്രാന്‍ഡിന് കീഴില്‍ വിവിധ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കും.
പ്രാദേശിക തലങ്ങളില്‍ സംസ്‌കരണ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിലൂടെയും ഗ്രാമീണ - നഗര കേന്ദ്രങ്ങളിലെ വിപണികളില്‍ ചെറുധാന്യങ്ങളുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും ലഭ്യത ഉറപ്പു വരുത്തുന്നതിലൂടെയും വിഭവ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും മൂല്യവര്‍ദ്ധനവിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിലൂടെയും കേരളത്തില്‍ ചെറുധാന്യങ്ങളുടെ ലഭ്യതയും ഉപഭോഗവും വര്‍ദ്ധിപ്പിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ധാരണ പത്രം ഒപ്പ് വെച്ചതിലൂടെ ചെറുധാന്യങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം കൂടാതെ ബ്രാന്റിങ് എന്നീ മേഖലകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകും. ഈ വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൃഷി വകുപ്പ് ഡയറക്ടര്‍ കെ.എസ്. അഞ്ജു അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്‌ട്രേലിയ ഡയറക്ടര്‍ ഡോ. കടമ്പോട്ട് എച്ച്.എം. സിദ്ദിഖ്, കാര്‍ഷിക വിലനിര്‍ണ്ണയ ബോര്‍ഡ് ചെയര്‍മാന്‍ പി. രാജശേഖരന്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, ബീന മോള്‍ ആന്റണി, ലൂയിസ് മാത്യു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിന്‍സി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ട് ദിവസമായി ആലുവ പാലസില്‍ വച്ച് നടക്കുന്ന ശില്പശാലയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment