മോരും ശര്‍ക്കരയും വെള്ളവും മാത്രം ചേര്‍ത്തു തയാറാക്കുന്ന ഈ ലായനി വളക്കൂട്ടായും കീടനാശിനിയായും ഒരേ സമയം പ്രവര്‍ത്തിക്കും.
പച്ചക്കറികളും പൂച്ചെടികളും ആരോഗ്യത്തോടെ വളര്‍ന്നു നല്ല വിളവ് തരാനും രോഗ കീടബാധകളെ ചെറുക്കാനും സഹായിക്കുന്ന ജൈവവളക്കൂട്ടാണ് മോര് - ശര്‍ക്കര ലായനി. മോരും ശര്‍ക്കരയും വെള്ളവും മാത്രം ചേര്‍ത്തു തയാറാക്കുന്ന ഈ ലായനി വളക്കൂട്ടായും കീടനാശിനിയായും ഒരേ സമയം പ്രവര്‍ത്തിക്കും. എളുപ്പത്തില്‍ വീട്ടില്‍ തന്നെ വലിയ ചെലവില്ലാതെ നമുക്കിതു തയാറാക്കാം.
നല്ല മോര് നിര്‍ബന്ധം
ഒരു ലിറ്റര്‍ മോര്, ഒരു ഉണ്ട ശര്‍ക്കര, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണിതു തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍. ചെടികളുടെ എണ്ണത്തിന് അനുസരിച്ച് ഇവയുടെ അളവില്‍ മാറ്റം വരുത്താം. മോര് കടഞ്ഞെടുത്ത ഉടന്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കടഞ്ഞെടുത്ത് രണ്ടു മണിക്കൂറിനുള്ളിലെങ്കിലും ഉപയോഗിച്ചാല്‍ മാത്രമേ പ്രതീക്ഷിച്ച ഫലം ലഭിക്കൂ. നാടന്‍ പശുവിന്റെ മോരാണെങ്കില്‍ ഏറെ നല്ലത്. ശര്‍ക്കരയും ശുദ്ധമാകാന്‍ ശ്രദ്ധിക്കണം.
തയാറാക്കാം
ഒരു മണ്‍കലമെടുത്ത് മോര് അതിലേക്കൊഴിക്കുക, തുടര്‍ന്ന് ശര്‍ക്കര കട്ടയിടുക. പിന്നെ വെള്ളമൊഴിച്ചു മണ്‍പാത്രം മാറ്റിവയ്ക്കുക. തുണി കൊണ്ട് കെട്ടി അടച്ചുവയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ശര്‍ക്കര മോരില്‍ അലിഞ്ഞു ചേര്‍ന്നാല്‍ എടുത്ത് ഉപയോഗിക്കാം. നല്ല മോരാണെങ്കില്‍ ഒരു ദിവസം കൊണ്ടു ശര്‍ക്കര അലിഞ്ഞു ചേരും, അല്ലെങ്കില്‍ രണ്ടു ദിവസമെടുക്കും. മോരും ശര്‍ക്കരയും വെള്ളവും നന്നായി അലിഞ്ഞു ചേര്‍ന്നാല്‍ ലായനി ഉപയോഗിക്കാം.
ഉപയോഗക്രമം
15 മില്ലി ലിറ്റര്‍ ലായനി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ലയിപ്പിച്ച് ഉപയോഗിക്കാം. ലായനി വെള്ളത്തില്‍ ലയിപ്പിച്ച് അരമണിക്കൂര്‍ എടുത്ത് വച്ച ശേഷം ഉപയോഗിക്കുന്നതു നല്ല ഫലം ചെയ്യും. ചെറിയ ചെടിയാണെങ്കില്‍ 10 എംഎല്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ഇലകളില്‍ സ്‌പ്രേ ചെയ്യുകയും ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യാം. പൂച്ചെടി, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇതു നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ക്കും റോസ്, ബോഗന്‍ വില്ല, തൂക്കിയിടുന്ന ഇലച്ചെടികള്‍ എന്നിവയ്ക്കുമെല്ലാം ഈ ലായനി തളിക്കുന്നത് നല്ലതാണ്. പൂന്തോട്ടത്തിലെ ഇലച്ചെടികള്‍ നല്ല പോലെ വളരാനിതു സഹായിക്കും. വെയില്‍ ഒട്ടും തന്നെയില്ലാത്ത സമയത്ത് പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment