മരുന്നുകളെ അതിജീവിക്കുന്ന ബാക്റ്റീരിയകളുടെ സാനിധ്യം കേരളത്തിലെ ഇറച്ചിക്കോഴികളില്‍ കണ്ടെത്തിയിരിക്കുകയാണ് ഐസിഎംആര്‍.
ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്‍... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്‌ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്‍ലിമിറ്റഡായി ഇവയെല്ലാം തിന്നു തീര്‍ക്കുന്നവര്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തിയേ പറ്റൂ. മരുന്നുകളെ അതിജീവിക്കുന്ന ബാക്റ്റീരിയകളുടെ സാനിധ്യം കേരളത്തിലെ ഇറച്ചിക്കോഴികളില്‍ കണ്ടെത്തിയിരിക്കുകയാണ് ഐസിഎംആര്‍.
ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തില്‍ അജ്മല്‍ അസീം, പ്രാര്‍ഥി സാഗര്‍, എന്‍. സംയുക്തകുമാര്‍ റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. ഐസിഎംആര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ (ഹൈദരാബാദ്) ഡ്രഗ്‌സ് സേഫ്റ്റി ഡിവിഷന്‍ ജേണലിലാണ് ഈ പഠനം.
കോഴികളുടെ വിസര്‍ജ്യങ്ങള്‍ ശേഖരിച്ച് ജീനോമിക് ഡിഎന്‍എയെ വേര്‍തിരിച്ചായിരുന്നു പഠനം. ഇന്ത്യയില്‍ ആന്റിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെര്‍ഫ്രിംഗന്‍സ്, ക്ലെബ്സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എന്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്ടീരിയോഡ്സ് ഫ്രാഗിള്‍സ് തുടങ്ങിയ രോഗാണുക്കളും പഠനത്തില്‍ കണ്ടെത്തി.
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ (ന്യുമോണിയ, ബ്രോങ്കൈറ്റിസ്), മൂത്രനാളിയിലെ അണുബാധകള്‍, ദഹനനാളത്തിലെ അണുബാധകള്‍, ഇന്‍ട്രാ-അബ്‌ഡോമിനല്‍ അണുബാധകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് കാരണമായേക്കാമെന്നു പഠനത്തില്‍ വ്യക്തമാക്കുന്നു. പാകം ചെയ്താലും ചില ബാക്റ്റീരിയകള്‍ നിലനില്‍ക്കും. കേരളത്തിനു പുറമേ തെലങ്കാനയില്‍ നിന്നുള്ള സാമ്പിളുകളിലും ഇതേ ബാക്റ്റീരിയയുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്.
മലയാളിയുടെ ഭക്ഷണ രീതിയില്‍ വലിയ മാറ്റം വന്നതോടെ ധാരാളം പൗട്രി ഫാമുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ടണ്‍ കണക്കിന് ഇറച്ചിക്കോഴികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നു. ഇവയിലെ ആന്റിബയോട്ടിക്ക് സാനിധ്യം വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment