ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

കൊഴുപ്പിന്റെ അളവ് കുറവായതിനാല്‍ ടര്‍ക്കി മാംസം ലോകമെമ്പാടും വളരെ പ്രിയമേറിയതാണ്.

By ഡോ. ജോണ്‍ ഏബ്രഹാം
2024-09-27

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി അമേരിക്കയിലെത്തിയ സ്പാനിഷ് പര്യവേക്ഷകര്‍ അവയെ യൂറോപ്പിലേക്ക് കൊണ്ട്‌പോകുകയും, അവിടെ അവ വേഗത്തില്‍ പ്രചരിക്കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടോടെ ടര്‍ക്കി വളര്‍ത്തല്‍ യൂറോപ്പിലുട നീളവും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. കാലക്രമേണ, വിവിധ പ്രദേശങ്ങളിലെ പ്രാദേശിക പ്രജനനം വഴി വിവിധ ടര്‍ക്കി ഇനങ്ങള്‍ ഉരുത്തിരിഞ്ഞു. എല്ലാ വര്‍ഷവും നവംമ്പറില്‍ അമേരിക്കയില്‍ ആചരിക്കുന്ന 'താങ്ക്‌സ് ഗിവിങ്' ചടങ്ങിന്റെ പ്രധാന ആകര്‍ഷണമാണ് ടര്‍ക്കി കോഴി ഇറച്ചി.

 പ്രത്യേകതകള്‍

ടര്‍ക്കിയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ രൂപമാണ്. ആണ്‍പക്ഷികള്‍ 'ടോം' അല്ലെങ്കില്‍ 'ഗോബ്ലേഴ്‌സ്' എന്നറിയപ്പെടുന്നു. അവക്ക് 7.5 മുതല്‍ 10 കിലോഗ്രാം വരെ  ശരീര ഭാരമുണ്ടായിരിക്കും. പെണ്‍ കോഴികള്‍ക്ക് സാധാരണയായി 3.5 മുതല്‍ 5.5 കിലോഗ്രാം വരെയാണ് ശരീരഭാരം. ആണും പെണ്ണും തമ്മില്‍ വലുപ്പം, നിറം, അലങ്കാരം എന്നിവയില്‍ വ്യത്യാസങ്ങളുണ്ട്. ആണ്‍ ടര്‍ക്കിയുടെ തലയില്‍ 'കരങ്കിള്‍സ്' എന്നറിയപ്പെടുന്ന ചുമന്ന മാംസളമായ മുത്ത് മണികള്‍ പോലുള്ള വളര്‍ച്ചകളുണ്ട്. കൊക്കിന് മുകളില്‍ നീളമുള്ളതും മാംസളവുമായ 'സ്നൂഡ്' എന്ന അവയവം തൂങ്ങി കിടക്കുന്നു. താടിക്ക് താഴെ 'വാറ്റില്‍' എന്നറിയപ്പെടുന്ന ചര്‍മ്മത്തിന്റെ ഒരു ഫ്‌ലാപ്പുണ്ട്. ആണ്‍ പക്ഷികളിലാണ് ഈ സവിശേഷതകള്‍ കൂടുതല്‍ പ്രകടമാകുന്നത്.

ഇന്ത്യയിലുള്ള ടര്‍ക്കി ഇനങ്ങള്‍

1. ബ്രോഡ്‌ബ്രെസ്റ്റഡ് ബ്രോണ്‍സ്

മിന്നിത്തിളങ്ങുന്ന കറുപ്പ്  തൂവലോട് കൂടിയ ഇനമാണിത്. 12 ആഴ്ച്ച ആകുമ്പോഴേക്കും പിടക്കോഴികളുടെ നെഞ്ചത്തുള്ള തൂവലുകളുടെ അറ്റം വെളുത്തനിറമാകുന്നത് ലിംഗനിര്‍ണയം നടത്താന്‍ സഹായിക്കുന്നു.  

2. ബ്രോഡ് ബ്രെസ്റ്റഡ് വൈറ്റ്

ബ്രോഡ്‌ബ്രെസ്റ്റഡ് ബ്രോണ്‍സും വൈറ്റ് ഹോളണ്ടും തമ്മിലുള്ള ഒരു സങ്കരയിനമാണിത്. വെളുത്ത തൂവലുള്ള ടര്‍ക്കികള്‍ ഇന്ത്യന്‍- കാലാവസ്ഥയ്ക്ക് കൂടുതല്‍ അനുയോജ്യമാണ്, കാരണം അവയ്ക്ക് ചൂട് താങ്ങാനുള്ള ശേഷി കൂടുതലാണ്.  

3. ബെല്‍റ്റ്സ് വില്ലെ സ്മാള്‍ വൈറ്റ്

നിറത്തിലും ആകൃതിയിലും ബ്രോഡ് ബ്രെസ്റ്റഡ് വൈറ്റിനോട് സാമ്യമുണ്ട്, പക്ഷേ വലുപ്പത്തില്‍ ചെറുതാണ്. മുട്ട ഉല്‍പ്പാദനം, പ്രത്യുല്‍പാദനക്ഷമത, വിരിയിക്കുന്നതിനുള്ള കഴിവ് എന്നിവ വലിയ വെറൈറ്റിയെക്കാള്‍ കൂടുതലാണ്.  

4. നന്ദനം ടര്‍ക്കി -1

നന്ദനം ടര്‍ക്കി-1 ഇനം, കറുത്ത ദേശി ഇനവും വിദേശ ബെല്‍റ്റ്സ്വില്ലെ സ്മാള്‍ വൈറ്റ് ഇനവും തമ്മിലുള്ള സങ്കരമാണ്. ഇത് തമിഴ്നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.

മുട്ടയുടെ പ്രത്യേകതകള്‍

1.  30-ാം ആഴ്ച മുതല്‍ മുട്ടയിട്ട് തുടങ്ങും, അതിന്റെ ഉല്‍പ്പാദന കാലയളവ് മുട്ടയിടാന്‍ തുടങ്ങുമ്പോള്‍ മുതല്‍ 24 ആഴ്ചയാണ്.

2. ശരിയായ തീറ്റയും പരിപാലനമുറകളും അനുവര്‍ത്തിച്ചാല്‍ ടര്‍ക്കി കോഴികള്‍ പ്രതിവര്‍ഷം 60-100 മുട്ടകള്‍ ഇടും.

3. 70 ശതമാനം മുട്ടകളും ടര്‍ക്കി കോഴികള്‍ സാധാരണ ഉച്ചകഴിഞാണ് ഇടുക.

4. 85 ഗ്രാം ഭാരവും ഓഫ് വൈറ്റ് നിറത്തില്‍ തവിട്ട് പുള്ളികളോട് കൂടിയതുമാണ്.  

5. മുട്ടയുടെ ഒരു ഒരറ്റം കൂര്‍ത്തതും പുറം തോട് കട്ടിയുള്ളതുമാണ്. ടര്‍ക്കി മുട്ടയിലെ മാംസ്യം, കൊഴുപ്പ്, അന്നജം, ധാതുക്കള്‍ എന്നിവ യഥാക്രമം 13.1%, 11.8%, 1.7%, 0.8% ശതമാനമാണ്.  

6. കൊളസ്‌ട്രോള്‍ മഞ്ഞക്കരുവിന്റെ ഓരോ ഗ്രാമിലും 15.67-23.97 mg ആണ്.

ടര്‍ക്കി മാംസം

കൊഴുപ്പിന്റെ അളവ് കുറവായതിനാല്‍ ടര്‍ക്കി മാംസം ലോകമെമ്പാടും വളരെ പ്രിയമേറിയതാണ്. ഇറച്ചിയില്‍ പ്രോട്ടീന്‍, കൊഴുപ്പ്, ഊര്‍ജ്ജ മൂല്യം 100 ഗ്രാം മാംസത്തിന് 24%, 6.6%, 162 കലോറി എന്നിവയാണ്. പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സെലിനിയം, സിങ്ക്, സോഡിയം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. അവശ്യ അമിനോ ആസിഡുകളും നിയാസിന്‍, വിറ്റാമിന്‍ ബി-6, ബി-12 തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. അപൂരിത ഫാറ്റി ആസിഡുകളും അവശ്യ ഫാറ്റി ആസിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്, കൊളസ്‌ട്രോള്‍ കുറവാണ്.

പ്രത്യുത്പാദനം

വിരിയിക്കാനുള്ള മുട്ട ഉത്പാദനത്തിന് 5 പിടക്കോഴിക്ക് 1 പൂവന്‍ എന്ന തോതില്‍ ഉണ്ടായിരിക്കണം. 28 ദിവസത്തെ ഇന്‍ക്യൂബേഷന് ശേഷമാണ് ടര്‍ക്കി മുട്ടകള്‍ വിരിയുക. 10-15 മുട്ടകള്‍ സ്വാഭാവികമായും ടര്‍ക്കി കോഴികള്‍ക്ക് അട വെച്ച് വിരിയിക്കാനാകും. ഇന്‍കുബേറ്ററുകളുടെ സഹായത്തോടെയാണ് മുട്ടകള്‍ കൃത്രിമമായി വിരിയിച്ചെടുക്കുന്നത്. ഇന്‍കുബേറ്ററുകളുടെ സഹായത്തോടെ മുട്ടകള്‍ വിരിയിക്കാന്‍, ഇന്‍ക്യൂബേറ്ററില്‍ ദിവസവും ഒരു മണിക്കൂര്‍ ഇടവിട്ട് മുട്ട തിരിക്കേണ്ടതാണ്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ പേര് 'പൗള്‍ട്ട്' എന്നാണ്.

ബ്രൂഡിംഗ്: വിരിഞ്ഞിറങ്ങുന്ന ടര്‍ക്കി കുഞ്ഞുങ്ങള്‍ക്ക് 0-4 ആഴ്ച്ച കാലം ഇന്‍ഫ്രാറെഡ് ബള്‍ബ് ഉപയോഗിച്ച് ചുട് കൊടുക്കുന്നതിനാണ് ബ്രൂഡിങ് എന്ന പറയുന്നത്.

തീറ്റ:  വിപണിയില്‍ ലഭ്യമായ സ്റ്റാര്‍ട്ടര്‍, ഗ്രോവര്‍ കോഴി തീറ്റകൊടുത്ത് ടര്‍ക്കി കോഴികളെ അനായാസം വളര്‍താം. ഭക്ഷ്യാവശിഷ്ടങ്ങളും, പച്ചക്കറി വേസ്റ്റും അവ അനായാസം ഭക്ഷിക്കും.

വെല്ലുവിളികളും ഭാവി സാധ്യതകളും

ടര്‍ക്കി കോഴി വളര്‍ത്തല്‍ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ പോലെയുള്ള രോഗങ്ങള്‍ പരമ്പരാഗതവും വിപുലവുമായ സംവിധാനങ്ങള്‍ക്ക് കാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. ധാര്‍മ്മികവും പാരിസ്ഥിതികവുമായ പരിഗണനകളോടെ ഉല്‍പ്പാദനക്ഷമത സന്തുലിതമാക്കുന്നതിലാണ് ടര്‍ക്കി ഫാമിംഗിന്റെ വിജയം. ടര്‍ക്കി വളര്‍ത്തലിന്റെ ഭാവി സാധ്യത ഉറപ്പാക്കുന്നതിന് സുസ്ഥിരമായ രീതികളുടെ സംയോജനം അത്യന്താപേക്ഷിതമാണ്.

(കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് മണ്ണുത്തിയില്‍ പ്രൊഫസറാണ് ലേഖകന്‍ ,മൊബൈയില്‍: 9447617194)

Leave a comment

ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
കുളമ്പുരോഗവും ചര്‍മ മുഴരോഗവും തടയാന്‍ പശുക്കള്‍ക്ക് ഇരട്ട കുത്തിവെപ്പ്

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കന്നുകാലികളിലെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പിന്റെ അഞ്ചാംഘട്ടവും ചര്‍മ്മമുഴ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടവും ആഗസ്ത് 15 മുതല്‍…

By ഡോ. എം. മുഹമ്മദ് ആസിഫ്
മുകുന്ദയ്ക്ക് പൈക്കിടാവുമായി സുരേഷ് ഗോപിയെത്തി

കോട്ടയം: മുകുന്ദയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പൈക്കിടാവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. കോട്ടയം  ആനിക്കാട് മഹാലക്ഷ്മി ഗോശാലയിലേക്കിത് സുരേഷ് ഗോപിയുടെ രണ്ടാം വരവാണ്, ആദ്യ തവണയെത്തിയപ്പോള്‍…

By Harithakeralam
കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യം: ഈ മാര്‍ഗങ്ങള്‍ പിന്തുടരാം

കോഴികള്‍ക്ക് പലതരം അസുഖങ്ങള്‍ പിടിപെടുന്ന കാലമാണിപ്പോള്‍. പ്രതിരോധശേഷി നഷ്ടപ്പെടുമ്പോഴാണ് പല തരം രോഗങ്ങള്‍ ഇവയെ പിടികൂടുക.  ചുമ, കഫകെട്ട്, മൂക്കൊലിപ്പ്, തൂക്കല്‍, ദഹനക്കുറവ്, തീറ്റസഞ്ചി നിറഞ്ഞിരിക്കുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs