പാവയ്ക്കയില്‍ ഇരട്ടി വിളവ് : ഈ തന്ത്രങ്ങള്‍ പ്രയോഗിക്കൂ

കീടങ്ങളും രോഗങ്ങളും ഈ സമയത്ത് കൂടുതലായിരിക്കും. ഇവയെ നിയന്ത്രിച്ച് പാവയ്ക്ക് മികച്ച രീതിയില്‍ വിളവെടുക്കുകയെന്നത് കുറച്ചു പ്രയാസമുളള കാര്യമാണ്.

By Harithakeralam
2024-01-19

കയ്പ്പാണെങ്കിലും ഏറെ രുചികരവും ഗുണങ്ങള്‍ നിറഞ്ഞതുമായ പച്ചക്കറിയാണ് പാവയ്ക്ക അഥവാ കൈപ്പങ്ങ. പന്തല്‍ വിളയായ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. എന്നാല്‍ കീടങ്ങളും രോഗങ്ങളും ഈ സമയത്ത് കൂടുതലായിരിക്കും. ഇവയെ നിയന്ത്രിച്ച് പാവയ്ക്ക് മികച്ച രീതിയില്‍ വിളവെടുക്കുകയെന്നത് കുറച്ചു പ്രയാസമുളള കാര്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വിളവ് നേടാം.

1. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങള്‍ തെരഞ്ഞെടുത്ത് നടുക. പ്രീതി, പ്രിയങ്ക എന്നിവ നമ്മുടെ കാലാവസ്ഥയ്ക്ക് നല്ലതാണ്.

2. എല്ലുപൊടി, ചാണകപ്പൊടി എന്നിവയിട്ട് മണ്ണിളക്കണം, എന്നിട്ട് വിത്ത് നടാം. അര ഇഞ്ച് ആഴത്തില്‍ കുഴിയുണ്ടാക്കി വേണം വിത്തിടാന്‍. തുടര്‍ന്ന് നനയ്ക്കുക.

3.വള്ളി വീശി തുടങ്ങിയാല്‍ ഉടനെ പന്തലിട്ടു കൊടുക്കണം.  6-8 അടി ഉയരത്തില്‍ വലയിട്ടു  കൊടുക്കുന്നതും നല്ലതാണ്. വീട്ടുവളപ്പില്‍ സ്വന്തം ആവശ്യത്തിന് കൃഷി ചെയ്യുമ്പോള്‍ വലയിട്ടു കൊടുക്കുന്നതാണ് നല്ലത്.  

4. പന്തലിലേക്ക് കയറാന്‍ തുടങ്ങിയാല്‍ വേപ്പെണ്ണ -  വെളുത്തുള്ളി മിശ്രിതം സ്‌പ്രേ ചെയ്ത് കൊടുക്കാം. പച്ചത്തുള്ളന്‍, മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകള്‍ എന്നിവയില്‍ നിന്നും ചെടിയെ സംരക്ഷിക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലുമിത് നല്‍കണം.

5. ധാരാളം പൂക്കളുണ്ടായി അവ കായ്കളാവാന്‍ പ്രൂണിങ് സഹായിക്കും. 2-3 അടി നീളമുള്ള ശാഖകളുടെ അഗ്രഭാഗങ്ങള്‍ മുറിക്കുക.  

6. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ സ്ഥലത്തിനു ചുറ്റും പൂച്ചെടികള്‍ കൂടി നടുക. എന്നാല്‍ തേനീച്ചകള്‍ കൂടുതലായി എത്തി പരാഗണം കൃത്യമായി നടക്കും. പൂക്കളെല്ലാം നല്ല പോലെ കായ്കളായി മാറാനിതു സഹായിക്കും.  

7. കായ് പിടിക്കാന്‍ തുടങ്ങിയാല്‍ അവയെ പേപ്പര്‍ കൊണ്ടു പൊതിഞ്ഞു സംരക്ഷിക്കാം. കീടങ്ങളില്‍ നിന്നു പാവയ്ക്കയെ ഇതു സഹായിക്കും.  

8. പച്ചില, പച്ചച്ചാണകം തുടങ്ങിയവ ഉപയോഗിച്ചുള്ള ജൈവ സ്ലറി ആഴ്ചയിലൊരിക്കല്‍ ഒഴിച്ചു കൊടുക്കുക. നല്ല പോലെ കായ്കളുണ്ടാകാനിതു സഹായിക്കും.

Leave a comment

തക്കാളിച്ചെടി നിറയെ കായ്കള്‍: മണ്ണിലെ അമ്ലത കുറച്ച് കൃഷി ചെയ്യാം

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്നം.…

By Harithakeralam
തക്കാളി ഇലകളില്‍ പൂപ്പല്‍, മുളക് ഇല ചുരുളുന്നു; ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താം

അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…

By Harithakeralam
പച്ചമുളക് നന്നായി കായ്ക്കാന്‍ വളം അടുക്കളയില്‍ നിന്നു തന്നെ

മഴയും വെയിലുമൊന്നും പ്രശ്‌നമല്ലാതെ നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. കുറച്ചു ദിവസം വെള്ളത്തില്‍ നിന്നാലും പ്രശ്‌നമല്ല മുളക് ചെടി കായ്ക്കും. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഏതു കാലാവസ്ഥയിലും മുളകിനെ ബാധിക്കും.…

By Harithakeralam
മഴക്കാലത്ത് പച്ചമുളക് നല്ല വിളവ് തരും; ഈ വളങ്ങള്‍ പ്രയോഗിക്കാം

മഴക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. വെയിലും മഴയുമൊന്നും പ്രശ്‌നമല്ലാതെ പച്ചമുളക് വളരും.  കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍ മുരടിപ്പ്, പൂ കൊഴിച്ചില്‍…

By Harithakeralam
മഴയത്തും നല്ല വിളവ്, കൃഷി രീതിയും എളുപ്പം ; പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ വളര്‍ത്താം

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍ അഥവാ അച്ചിങ്ങ. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്. വിറ്റാമിന്‍ കെ,…

By Harithakeralam
ശക്തമായ മഴ തുടരുന്നു; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴ ശക്തമായി തുടരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. തെങ്ങിന്‍ തോട്ടം, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകള്‍ക്കാണ് ഈ സമയത്ത് പ്രത്യേക പരിപാലനം ആവശ്യമുള്ളത്.

By Harithakeralam
ശക്തമായ മഴ തുടരുന്നു : ജാതിത്തോട്ടത്തിലും പച്ചക്കറികളിലും പ്രത്യേക ശ്രദ്ധ

കാലവര്‍ഷം നേരത്തെ എത്തിയിരിക്കുകയാണ് കേരളത്തില്‍. നല്ല മഴ രണ്ടു ദിവസമായി എല്ലായിടത്തും ലഭിക്കുന്നു. പലയിടത്തും കൃഷിത്തോട്ടം വെള്ളത്തിലായി കഴിഞ്ഞു. ജാതി, പച്ചക്കറികള്‍, കുരുമുളക് പോലുള്ള വിളകള്‍ക്ക് പ്രത്യേക…

By Harithakeralam
കോവലില്‍ നിന്നും മികച്ച വിളവ്; കനത്ത മഴയ്ക്ക് മുമ്പ് തണ്ട് വെട്ടി പരിപാലിക്കാം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവല്‍ പതിവായി കഴിക്കുന്നതു നല്ലതാണ്.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs