വലിയ ആവേശത്തില്‍ വീട്ട്മുറ്റത്ത് പൂന്തോട്ടമൊരുക്കി പിന്നീട് തിരിഞ്ഞു നോക്കാത്തവരാണ് പലരും. കൃത്യമായ പരിചരണം നല്‍കിയാല്‍ മാത്രമേ പൂന്തോട്ടം മനോഹരമാകൂ. ഇതിന് സഹായിക്കുന്ന ചില ടിപ്‌സുകളാണ് താഴെ പറയുന്നത്.
1. നല്ല ഇളക്കമുള്ള പൊടിഞ്ഞ മണ്ണില്‍ വേണം പൂച്ചെടികള്‍ വളര്‍ത്താന്‍. പച്ചക്കറികള്‍ നടാന്‍ ഉപയോഗിക്കുന്ന കട്ടിയായ മണ്ണില്‍ പൂച്ചെടികള്‍ നല്ല പോലെ വളര്‍ന്നു കൊള്ളണമെന്നില്ല. ഇത്തരം മണ്ണില്‍ വെള്ളം കെട്ടികിടക്കാനും സാധ്യതയുണ്ട്.
2. ചാണകപ്പൊടി, കമ്പോസ്റ്റ്, ചകിരിച്ചോര്‍ മുതലായവ മണ്ണുമായി നല്ല പോലെ മിക്‌സ് ചെയ്തു വേണം നടീല്‍ മിശ്രിതം തയാറാക്കാന്‍.
3. ചെടി നടുന്ന ചട്ടിയോ ഗ്രോബാഗോ എന്തായാലും മുഴുവനായി ഒരിക്കലും മിശ്രിതം നിറയ്ക്കരുത്. മുകളില്‍ നിന്ന് ഒരിഞ്ച് ഇടം വിടുക എന്നതാണ് ഏറ്റവും നല്ലത്.
4. ഇടയ്ക്കിടെ പോട്ടിംഗ് മണ്ണ് മാറ്റണം. വര്‍ഷങ്ങളോളം ഒരേ മണ്ണ് തുടര്‍ന്നാല്‍ ഇതു ചുരുങ്ങും.ഡ്രെയിനേജും വായുസഞ്ചാരവും തടസ്സപ്പെടും. വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും മണ്ണ് മാറ്റണം. രോഗങ്ങളെ ചെറുക്കാനുമിത സഹായിക്കും.
5. ചെടികളുടെ സ്വഭാവം മനസിലാക്കി ചട്ടികള്‍ സ്ഥാപിക്കുക. വെയില്‍ ആവശ്യമുള്ള ഇത്തരം സ്ഥലത്ത് വച്ചാല്‍ മാത്രമേ നല്ല പോലെ പൂക്കള്‍ ലഭിക്കൂ.
6. നനയുടെ കാര്യത്തില്‍ മിതത്വം പാലിക്കുക. പച്ചക്കറികള്‍ നനയ്ക്കുന്ന പോലെ ചെടികള്‍ വാരിവലിച്ച് നനയ്ക്കാതിരിക്കുക.
7. വളങ്ങള്‍ ദ്രാവക രൂപത്തില്‍ നല്‍കാന്‍ ശ്രമിക്കുക. എളുപ്പം ആഗിരണം ചെയ്യാന്‍ ചെടികള്‍ക്ക് ഇതാണ് നല്ലത്.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment