പയറിന്റെ കുടുംബത്തില്‍ വരുമെങ്കിലും കൃഷി ചെയ്യാന്‍ ഏറെ എളുപ്പമാണ് കൊത്തമര. സാധാരണ വള്ളിപ്പയറിനെ പോലെ കീട രോഗ ആക്രമണവും ഉണ്ടാകില്ല
നമ്മുടെ കാലാവസ്ഥയില്‍ നല്ല പോലെ വിളവ് തരുമെങ്കിലും അധികമാരും കൃഷി ചെയ്യാത്ത വിളയാണ് കൊത്തമര. പയറിന്റെ കുടുംബത്തില്‍ വരുമെങ്കിലും കൃഷി ചെയ്യാന്‍ ഏറെ എളുപ്പമാണ് കൊത്തമര. സാധാരണ വള്ളിപ്പയറിനെ പോലെ കീട രോഗ ആക്രമണവും ഉണ്ടാകില്ല.
വിത്ത് നേരിട്ട് നട്ടാണ് കൊത്തമര കൃഷി ചെയ്യേണ്ടത്. കുറ്റിച്ചെടിയായി വളരുന്ന ഇനം വേണം നടാന്‍. പരിചരണത്തിന് എളുപ്പം ഈയിനമാണ്. വള്ളിയായി പടര്‍ന്ന് വളരുന്നതിന് പരിചരണം ഏറെ ആവശ്യമാണ്. പറിച്ചു നടല്‍ ഈ വിളയ്ക്ക് അനുയോജ്യമല്ല. ഒരു ലിറ്റര്‍ വെളളത്തില്‍ 20 ഗ്രാം സ്യൂഡോമോണസ് ലയിപ്പിച്ച് അതില്‍ കൊത്തമര വിത്തുകള്‍ ഏകദേശം 10 മണിക്കൂറിട്ട് വച്ച ശേഷം നട്ടാല്‍ രോഗങ്ങളെ അകറ്റാം. മണ്ണിലും ഗ്രോബാഗിലും നടാന്‍ ഈയിനം അനുയോജ്യമാണ്. കുമ്മായ പ്രയോഗം മണ്ണില്‍ നിര്‍ബന്ധമായും നടത്തണം. മണ്ണില്‍ നടുമ്പോള്‍ ചെടികള്‍ തമ്മില്‍ ഒരടിയെങ്കിലും അകലം പാലിക്കണം. എന്നാല്‍ മാത്രമേ നല്ല പോലെ ഇലകളെല്ലാം വന്ന് കായ്ക്കൂ. നാല് ദിവസം കൊണ്ടു വിത്ത് മുളച്ച് തുടങ്ങും. ഈ സമയത്ത് ചീമക്കൊന്നയില കൊണ്ടു പുതയിട്ട് കൊടുക്കുന്നത് നന്നായിരിക്കും.
ചെടി വളര്‍ന്നു തുടങ്ങിയാല്‍ 10 ദിവസം കൂടുമ്പോള്‍ പൊടിഞ്ഞ ജൈവവളം നല്‍കണം. ചാണകപ്പൊടി, ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടം, കമ്പോസ്റ്റ് പോലുള്ളവയാണ് നല്ലത്. ഗ്രോബാഗില്‍ വളര്‍ത്തുന്നവയ്ക്ക് ഇതു പോലെ വളപ്രയോഗം നല്‍കണം. ഇത്തരം പരിചരണം നല്‍കിയാല്‍ വേഗം വളര്‍ന്ന് കായ്ക്കാന്‍ തുടങ്ങും. വലിയ കീടരോഗ ബാധകള്‍ കൊത്തമരയെ ആക്രമിക്കാറില്ല. ഇതിനാല്‍ പരിചരണം വളരെക്കുറച്ചു മതി.
കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം വൈറ്റമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവ കുറയ്ക്കാനിതു സഹായിക്കും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment