വാഴപ്പഴം പോലെയുള്ള സപ്പോട്ട

ചെറിയ ഉരുണ്ട സപ്പോട്ട കണ്ടു ശീലിച്ച നമുക്ക് കൗതുകമാകും ബനാന സപ്പോട്ടയെക്കുറിച്ച് കേള്‍ക്കുമ്പോള്‍. സാധാരണ സപ്പോട്ടയുടെ അതേ നിറവും രുചിയുമാണിതിന്. മധുരം അല്‍പ്പം കൂടുതലുണ്ടെങ്കില്‍ മാത്രമേയുള്ളൂ.

By Harithakeralam
2025-07-18

ചെറിയ പന്തു പോലെ ഉരുണ്ട സപ്പോട്ട കണ്ടു മാത്രമായിരിക്കും നമ്മളില്‍ മിക്കവര്‍ക്കും ശീലം. സീസണായാല്‍ സപ്പോട്ട അല്ലെങ്കില്‍ ചിക്കു ധാരാളമായി നമ്മുടെ മാര്‍ക്കറ്റിലെത്തും. നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന സപ്പോട്ട മിക്കപ്പോഴും ജ്യൂസ്, ഷെയ്ക്ക്  പോലുള്ള ഐറ്റമാക്കിയാണ് നാം കഴിക്കാറ്. വ്യത്യസ്തമായൊരിനം സപ്പോട്ടയുണ്ട്, ബനാന സപ്പോട്ട. വാഴപ്പഴത്തിനെ പോലെ നീളമുള്ള ഈയിനത്തിന് ഓവല്‍ ഷെയ്പ്പാണ്.

ഓവല്‍ ആകൃതി

ചെറിയ ഉരുണ്ട സപ്പോട്ട കണ്ടു ശീലിച്ച നമുക്ക് കൗതുകമാകും ബനാന സപ്പോട്ടയെക്കുറിച്ച് കേള്‍ക്കുമ്പോള്‍. സാധാരണ സപ്പോട്ടയുടെ അതേ നിറവും രുചിയുമാണിതിന്. മധുരം അല്‍പ്പം കൂടുതലുണ്ടെങ്കില്‍ മാത്രമേയുള്ളൂ. വലിപ്പം കൂടുതലായതിനാല്‍ കാമ്പും കൂടും. പാകമായ ഒരെണ്ണത്തിന് 150-200 ഗ്രാം തൂക്കമുണ്ടാകും.സപ്പോഡില്ല എന്നും പേരുണ്ട്.  പാകമായ ഒരു പഴത്തിന് മങ്ങിയ തവിട്ടുനിറമായിരിക്കും, ചൊറിയുമ്പോള്‍ തൊലിക്ക് തൊട്ടുതാഴെയുള്ള നിറം ഇളം തണലായിരിക്കും, എന്നാല്‍ പാകമാകാത്ത പഴങ്ങളില്‍ ഇത് പച്ചയായിരിക്കും.

മധ്യ അമേരിക്കന്‍ സ്വദേശി

മെക്‌സിക്കോ പോലെ മധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഇത്തരം സപ്പോട്ട ധാരാളമായി കാണപ്പെടുന്നത്. ഇവിടങ്ങളില്‍ സാധാരണ സപ്പോട്ട പോലെ ഇവയും വളര്‍ത്തുന്നുണ്ട്. 30 മീറ്റര്‍ ഉയരത്തില്‍ വളരും ഇവയുടെ ചെടി. ചെടികള്‍ക്ക് 3-4 വര്‍ഷം വരെ ശരിയായ പരിശീലനം നല്‍കണം. 60 സെന്റിമീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ ഉയരമുള്ള ഏറ്റവും താഴത്തെ ശാഖകള്‍ നീക്കം ചെയ്യണം. നല്ല വെയിലുള്ള സ്ഥലത്ത് വേണം നടാന്‍. നമ്മുടെ കാലാവസ്ഥയിലും ഇവ നല്ല വിളവ് തരുമെന്നാണ് നഴ്‌സറിക്കാര്‍ പറയുന്നത്. പല പ്രമുഖ നഴ്‌സറികളും ഇവയുടെ തൈകള്‍ വില്‍ക്കുന്നുണ്ട്.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs