പച്ചക്കറി ചെടികള്‍ പെട്ടെന്ന് പൂവിടാനും അവ ആരോഗ്യത്തോടെ വളര്‍ന്നു കായ്കളായി മാറാനും സഹായിക്കുന്ന വസ്തുക്കളാണ് മോരും ശര്‍ക്കര ലായനിയും
മഴ ശക്തമാണെങ്കിലും നല്ല വിളവ് പച്ചമുളകില്‍ നിന്നും ലഭിക്കും. എന്നാല്‍ മറ്റൊരുകാലത്തുമില്ലാത്ത പോലെ കീടങ്ങളും രോഗങ്ങളും പച്ചമുളകിനെ ആക്രമിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥ പ്രശ്‌നം കാരണം വിളവും കുറവാണ്. ഇതില്‍ നിന്നും കര്‍ഷകന് കുറച്ചൊരു ആശ്വാസം നല്‍കുന്ന ജൈവലായനികള്‍ തയാറാക്കുന്ന വിധം നോക്കാം. മോര്‍, ശര്‍ക്കര, കുമ്മായം എന്നിവ ഉപയോഗിച്ചാണിവ തയാറാക്കുന്നത്.
പച്ചക്കറി ചെടികള്‍ പെട്ടെന്ന് പൂവിടാനും അവ ആരോഗ്യത്തോടെ വളര്‍ന്നു കായ്കളായി മാറാനും സഹായിക്കുന്ന വസ്തുക്കളാണ് മോരും ശര്‍ക്കര ലായനിയും. ഇവ ഉപയോഗിച്ച് തയാറാക്കുന്ന ലായനി പച്ചമുളകിന് ഏറെ ഗുണം ചെയ്യും. വളര്‍ച്ചയും കീടങ്ങളെ തുരത്താനുമിതു ഒരേ സമയം സഹായിക്കും. നന്നായി പുളിച്ച മോരും ശര്‍ക്കര ലായനിയും തുല്യ അളവില്‍ എടുത്ത് കലക്കുക. ഇവ തമ്മില്‍ നന്നായി കലക്കി യോജിപ്പിച്ച ശേഷം മൂന്നു ദിവസം അടച്ചുവയ്ക്കുക. പിന്നീട് തുറന്ന് അഞ്ച് ഇരട്ടി വെള്ളം ചേര്‍ത്ത് സ്്രേപ ചെയ്യുക. ആഴ്ചയില്‍ രണ്ടു ദിവസം ചെയ്താല്‍ നല്ല ഫലം കിട്ടും. രാവിലെയും വൈകിട്ടുമാണ് ഈ ലായനി സ്്രേപ ചെയ്യാന്‍ ഉചിതം. ഇലകളുടെ അടിഭാഗത്തും ലഭിക്കത്തക്ക വിധം വേണം സ്്രേപ ചെയ്യാന്‍. ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യാം.
പച്ചമുളക് കൃഷിയില്‍ ഏറെ ആവശ്യമുള്ള സാധനമാണ് കുമ്മായം. കൃഷിക്കായി നിലമൊരുക്കുമ്പോള്‍ കുമ്മായം ചേര്‍ക്കേണ്ടതു നിര്‍ബന്ധമാണ്. അതു പോലെ കീടങ്ങളെ തുരത്താനും കുമ്മായം ഉപയോഗിക്കാം. ഒരു സ്പൂണ്‍ കുമ്മായം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ഇലകളില്‍ തളിക്കാം. കീടങ്ങളുടെ ആക്രമണം ഉണ്ടാകുന്നതിന് മുമ്പേ ഈ പ്രയോഗം തുടങ്ങാം. ആഴ്ചയില്‍ രണ്ടു ദിവസം ഇങ്ങനെ പ്രയോഗിച്ചാല്‍ കീടങ്ങള്‍ ഇലകളെ ആക്രമിക്കാന്‍ മടിക്കും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment