പ്രോട്ടീന്‍ പൗഡറും മറ്റു ഗുളികളും വിശ്വസിച്ചു കുടിക്കുക പ്രയാസമാണ്. എന്നാല്‍ പ്രകൃതി തന്നെ നമുക്ക് പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമൊരുക്കിയിട്ടുണ്ട്.
ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ് പ്രോട്ടീന്‍. എന്നാല്‍ നമ്മള്‍ പ്രധാനമായും കഴിക്കുന്ന അരിയുപയോഗിച്ചുള്ള ചോറും മറ്റു പലഹാരങ്ങളിലും പ്രോട്ടീന്‍ വളരെക്കുറച്ചു മാത്രമാണുള്ളത്. ഇതിനാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ശാരീരികമായ പല ബുദ്ധിമുട്ടുകളുമുണ്ടാകുന്നു. പ്രോട്ടീന്‍ പൗഡറും മറ്റു ഗുളികളും വിശ്വസിച്ചു കുടിക്കുക പ്രയാസമാണ്. എന്നാല്‍ പ്രകൃതി തന്നെ നമുക്ക് പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമൊരുക്കിയിട്ടുണ്ട്.
റാഗി
ചെറുധാന്യങ്ങളില്‍ ഏറെ പ്രധാനമാണ് റാഗി. ധാരാളം ഗുണങ്ങള്‍ അടങ്ങിയ റാഗി ഏതു പ്രായക്കാര്‍ക്കും നല്ലതാണ്. 100 ഗ്രാം പൊടിയില്‍ 7 ഗ്രാം പ്രോട്ടീനുണ്ട്. കാല്‍സ്യം, ഫൈബര്‍, മെഥിയോണിന്‍ (methionine) എന്ന അമിനോ ആസിഡുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു.
നിലക്കടല
കുറഞ്ഞ വിലയില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് നിലക്കടല. 100 ഗ്രാമിന് 25 ഗ്രാം പ്രോട്ടീനാണുള്ളത്. പുറമേ ആരോഗ്യകരമായ കൊഴുപ്പുകള്‍, ബി വിറ്റാമിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും പേശികളുടെ ബലത്തിനും സഹായിക്കുന്നു.
ബദാം
100 ഗ്രാം ബദാം പൊടിയില്‍ ഏകദേശം 21 ഗ്രാം പ്രോട്ടീനുണ്ടാകും. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ E, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
പീസ് പൊടി
ധാരാളം പ്രോട്ടീന്‍ അങ്ങിയ ധാന്യപ്പൊടിയാണിത്. 100 ഗ്രാം പൊടിയില്‍ 22-25 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment