പൊള്ളലിനുള്ള ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതും അതിനായി അനുഭവ സമ്പന്നരായ വിദഗ്ധരുടെ നേതൃത്വത്തില്‍ ഫലപ്രദമായ സമീപനം പിന്തുടരേണ്ടതുമാണ്
ആരെയും ബാധിക്കാവുന്നൊരു സാധാരണ പരിക്കാണു വിവിധതരം വസ്തുക്കളില്‍ നിന്നുള്ള പൊള്ളല്‍. വളരെ നേരിയ പൊള്ളലൊാഴിച്ചു മറ്റെല്ലാം അപകടകാരികളും വേദനയും ആഘാതവും ഉണ്ടാക്കുന്നവയുമാണ്. തീ മൂലമോ മറ്റോ ഉണ്ടാവുന്ന ചൂട്, രാസവസ്തുക്കള്‍, വൈദ്യുതി തുടങ്ങിയ വിവിധ സ്രോതസ്സുകളില്‍ നിന്ന് ഇത്തരം പൊള്ളലുകളുണ്ടാകാം. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 6 മുതല്‍ 7 ശതമാനം ആളുകള്‍ക്ക് പൊള്ളലേറ്റ് പരിക്കുകള്‍ സംഭവിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതില്‍ ഭൂരിഭാഗവും ലഘുതോതിലുള്ള പൊള്ളലുകളായതിനാല്‍ തന്നെ 2 - 3 ആഴ്ചയ്ക്കുള്ളില്‍ തന്നെ സുഖപ്പെടുത്താനാകും.
എന്നാല്‍, പ്രശ്‌നം ഗുരുതരമാകുന്നത് ആഴമുള്ള പൊള്ളലുകള്‍ സംഭവിക്കുമ്പോഴാണ്. അത്തരത്തിലുള്ള പരിക്കുകള്‍ക്ക് ശസ്ത്രക്രിയ ഒഴികെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ, പൊള്ളലിനുള്ള ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതും അതിനായി അനുഭവ സമ്പന്നരായ വിദഗ്ധരുടെ നേതൃത്വത്തില്‍ ഫലപ്രദമായ സമീപനം പിന്തുടരേണ്ടതുമാണ്. ഇവിടെയാണ് ആസ്റ്റര്‍ ബേണ്‍ കെയര്‍ മുന്നില്‍ വരുന്നത്. വളരെ പെട്ടന്ന് ചികിത്സ ആരംഭിക്കാനും അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ആസ്റ്ററിന്റെ മള്‍ട്ടിഡിസിപ്പ്‌ലിനറി ടീം മുഖേനയും രോഗിയുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പൊള്ളലുകള്‍ക്ക് ചികിത്സ നല്‍കുമ്പോള്‍ ആദ്യഘട്ട ഇന്റന്‍സീവ് മാനേജ്‌മെന്റിന് (initial intensive management) വലിയ പ്രാധാന്യമുണ്ട്. ശരീരത്തിലെ ദ്രാവക നഷ്ടം നിയന്ത്രിക്കുകയും (fluid depletion), രക്തസമ്മര്‍ദ്ദം കുറഞ്ഞാല്‍ അതിവേഗം തിരിച്ചറിയുകയും ചെയ്യുന്ന ഈ ഘട്ടം ജീവന്‍ രക്ഷിക്കാന്‍ നിര്‍ണ്ണായകമാണ്.പൊള്ളലിന് ചികിത്സ നല്‍കുമ്പോള്‍, സാധാരണയായി രണ്ട് വിധത്തിലുള്ള ചികിത്സാരീതികളാണ് പിന്തുടരുന്നത്.ഇതില്‍ ആദ്യത്തേതാണ് സാംപ്രദായിക ചികിത്സ (raditionalt reatment). പൊള്ളലേറ്റ ഭാഗം തുറന്ന നിലയില്‍ വച്ച്, ദൈനംദിന ശുചീകരണവും ആന്റിബയോട്ടിക് ഓയിന്റ്‌മെന്റ് ഉപയോഗിച്ചുള്ള അണുബാധ പ്രതിരോധവും ഉള്‍പ്പെടുന്നതാണ് ഈ രീതി.
പൊള്ളലേറ്റ രോഗിയെ ആദ്യം ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റി പൊള്ളലിന്റെ ആഴം വിലയിരുത്തുന്നു. ഇതിനായി (artificial collagen)ആര്‍ട്ടിഫിഷ്യല്‍ കോളജന്‍, ആംനിയണ്‍ ഡ്രസ്സിങ് (amnion dressing )തുടങ്ങിയവ ഉപയോഗിക്കുന്നു. ദ്രാവക നഷ്ടം കുറയ്ക്കാനും മുറികള്‍ വേഗത്തില്‍ ഉണങ്ങാനും സഹായിക്കുന്നു.ചികിത്സ ആരംഭിച്ച 4-5 ദിവസത്തിനുശേഷം മുറികളുടെ നില വീണ്ടും പരിശോധിക്കുന്നു (reassessment). പൊള്ളലിന്റെ ആഴം കൂടുതല്‍ ആണെന്നു കണ്ടെത്തിയാല്‍, എര്‍ലി ടാന്‍ജെന്‍ഷ്യല്‍ എക്‌സിഷന്‍ (early tangential excision procedure) എന്ന പ്രോസീജര്‍ ആരംഭിക്കുന്നു. ഇത് സാധാരണയായി ഭാഗിക ആഴമുള്ള പൊള്ളലുകള്‍ക്കും (partial thickness burn) മുഴുവന്‍ ആഴമുള്ള പൊള്ളലുകള്‍ക്കും (full thickness burn)മാണ് നടത്താറുള്ളത്. ഈ പ്രക്രിയയില്‍ പൊള്ളലേറ്റ ഭാഗത്തെ ത്വക്ക് നീക്കം ചെയ്തു, പുതിയ ത്വക്ക് മാറ്റിവയ്ക്കുന്നതിനുള്ള അടിസ്ഥാന ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇവിടെയാണ് ചികിത്സയുടെ അടുത്ത ഘട്ടമായ ത്വക് മാറ്റല്‍ പ്രക്രിയയിലേക്ക് കടക്കുന്നത്.
രോഗിയുടെ ശരീരത്തിലെ പൊള്ളലേറ്റ വിസ്തീര്‍ണമേറിയ പ്രദേശം 10% മുതല്‍ 15% വരെ ആണെങ്കില്‍, രോഗിയുടെ തന്നെ ശരീരത്തില്‍ നിന്നുള്ള ത്വക്ക് ഉപയോഗിച്ച് (autograft) ശസ്ത്രക്രിയ നടത്തപ്പെടുന്നു. പക്ഷേ, പൊള്ളല്‍ വിസ്തീര്‍ണം 30ശതമാനത്തില്‍ കൂടുതലായിരിക്കുന്ന സാഹചര്യമുണ്ടെങ്കില്‍, രോഗിയുടെ ശരീരത്തില്‍ നിന്ന് മാത്രം ആവശ്യമായ ത്വക്ക് ലഭ്യമാകാനാവില്ല. അങ്ങനെ വന്നാല്‍ ശസ്ത്രക്രിയ ഘട്ടംഘട്ടമായി നടത്തുകയും, സ്‌കിന്‍ ബാങ്ക് (skin bank)ല്‍ നിന്നും ലഭ്യമാകുന്ന മരണാനന്തര ത്വക്ക് (cadaver skin)ഉപയോഗിച്ച് ത്വക്ക് പുനസ്ഥാപന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.ഈ ശസ്ത്രക്രിയാ രീതിയില്‍ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളി ചികിത്സയ്ക്ക് ആവശ്യമായ ആരോഗ്യകരമായ ത്വക് ലഭ്യമാകാത്തത് തന്നെയാണ്.
മരണാനന്തര ത്വക് ദാനം ചെയ്യേണ്ടതിന്റെ ആശയം നമ്മുടെ സമൂഹത്തില്‍ ഇനിയും പൂര്‍ണമായി സ്വീകരിക്കപ്പെടാത്തത് ഇത്തരം ചികിത്സാ രീതി പിന്തുടരുന്നത്തിന് വളരെ പ്രയാസം സൃഷ്ടിക്കുന്നു.പൊള്ളലിനുള്ള ചികിത്സ വൈകുമ്പോള്‍ നിരവധി പ്രത്യാഘാതങ്ങള്‍ സംഭവിക്കാവുന്നതാണ്. പ്രധാനമായി ഉയര്‍ന്ന മരണ സാധ്യതയുണ്ടാകുകയും, വിശാലമായോ ആഴമുള്ളതായോ പൊള്ളലേറ്റ ഭാഗങ്ങളില്‍ സ്ഥിരമായ പാടുകള്‍ (മാറ്റങ്ങള്‍) രൂപപ്പെടുകയും ചെയ്യാം. പരിചയസമ്പന്നരായ വിദഗ്ധരുടെ നേതൃത്വത്തോടെയും, ആധുനിക ത്വക് ബാങ്ക് (skin bank) സൗകര്യത്തിന്റെ സഹായത്തോടെയും ഗുരുതര പൊള്ളലുകള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കുന്നതില്‍ ആസ്റ്റര്‍ ബേണ്‍ കെയര്‍ വലിയ പങ്ക് വഹിക്കുന്നു. രോഗികളുടെ ജീവന്‍ രക്ഷിക്കാനും നാളെയിലേക്കുള്ള ഒരു പുതിയ തുടക്കം നല്‍കാനും ഈ സേവനം അതുല്യമാണ്. ഇത്തരം സേവനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ തന്നെ മരണാനന്തരം ത്വക് ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതും വളരെ പ്രധാനമാണ്.
( കോഴിക്കോട് Aster MIMS ആശുപത്രിയില്‍ Plastic Surgery വിഭാഗത്തില്‍ Head & Senior കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment