തെങ്ങിന് തോപ്പുകള്‍ കെട്ടിടങ്ങള്‍ക്കും മറ്റും വഴിമാറിയതോടെ തേങ്ങയ്ക്കും മലയാളിക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 430 മുതല്‍ 470 രൂപവരെയാണിപ്പോള്‍ കേരളത്തിലെ വില. തേങ്ങയ്ക്ക് 78 മുതല്‍ 85 രൂപയും. ഓണമെത്തുന്നതോടെ വെളിച്ചെണ്ണ വില 500 കടക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. കേരളത്തില്‍ തേങ്ങ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണം. തെങ്ങിന്‍ തോപ്പുകള്‍ കെട്ടിടങ്ങള്‍ക്കും മറ്റും വഴിമാറിയതോടെ തേങ്ങയ്ക്കും മലയാളിക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വീട്ട് മുറ്റത്ത് ഒന്നോ രണ്ടോ തൈങ്ങിന്‍ തൈ നട്ടാല്‍ ഭാവിയില്ലെങ്കിലും നമുക്ക് ആവശ്യമുള്ള സ്വയം കണ്ടെത്താം. ഇതിനു പറ്റിയ സമയമാണിപ്പോള്‍.
തെങ്ങ് നടാന്‍ വേണ്ടി നിലമൊരുക്കലാണ് ആദ്യ പടി. വെള്ളക്കെട്ടുണ്ടാകുന്ന ലങ്ങള്‍ തെങ്ങിന് അനുയോജ്യമല്ല. നടാനുള്ള കുഴികള്‍ക്ക് 1 മീറ്റര്‍ വീതം നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. ചെങ്കല്‍ പ്രദേശമാണെങ്കില്‍ കുഴികള്‍ക്ക് കുറച്ചു കൂടി നീളവും വീതിയും ആഴവും വേണം. വെയിലുള്ള സ്ഥലം വേണം ഇതിനായി തെരഞ്ഞെടുക്കാന്‍.
മേല്‍മണ്ണും ചാണകപ്പൊടിയും ചാരവും കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഉപയോഗിച്ച് കുഴിയുടെ മുന്നില്‍ ഒരു ഭാഗം നിറക്കുക. ഇതിന്റെ നടുക്ക് ഒരു തേങ്ങാ മൂടാന്‍ വിധം പിള്ളക്കുഴി ഉണ്ടാക്കി അതില്‍ തൈ വെച്ച് മണ്ണിട്ട് ഉറപ്പിക്കുക. താങ്ങുകാല്‍ നാട്ടി അതിനോട് മുകള്‍ഭാഗം ചേര്‍ത്ത് കെട്ടുക. വേനല്‍ക്കാലത്ത് തീവ്രതയേറിയ വെയിലില്‍ നിന്നും സംരക്ഷിക്കാന്‍ മടഞ്ഞ ഓലയോ വാഴകളോ കുഴിക്കരയില്‍ കുത്തി വെക്കുക. തൈക്കുഴിയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് കുഴിയിലേക്ക് വെള്ളം ഒലിച്ചിറങ്ങാതിരിക്കാന്‍ ചുറ്റും വരമ്പ് തീര്‍ക്കുക.
കേരളത്തിന് അനുയോജ്യമായ ധാരാളം തെങ്ങ് ഇനങ്ങളുണ്ട്. ഇതില്‍ പ്രധാന നാടന്‍ ഇനമാണു കുറ്റിയാടി. രോഗ പ്രതിരോധ ശേഷി കൂടിയ ഇനമാണിത്, നല്ല വലിപ്പം വയ്ക്കും. ചന്ദ്ര, കല്‍പ്പ, കേരചന്ദ്ര, കല്‍പപ്രതിഭ, കല്‍പമിത്ര, കേരകേരളം തുടങ്ങിയ ഇനങ്ങളും കേരളത്തിന് അനുയോജ്യമാണ്. ഇവയെല്ലാം വലിയ ഇനങ്ങളാണ്. കുറിയ ഇനം തെങ്ങുകള്‍ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. തെങ്ങ് കയറ്റ തൊഴിലാളികളെ ലഭിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലാണിത്. ഗംഗാബോണ്ടം പോലുള്ള ഇനങ്ങള്‍ ഉണ്ടെങ്കിലും ഇവ കരിക്കിനാണ് ഏറെ അനുയോജ്യം.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment