വയനാടിന്റെ പുനരുജ്ജീവനത്തിനു കൈകോര്‍ക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാകണം: മുഖ്യമന്ത്രി

കാര്‍ഷിക അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു

By Harithakeralam
2024-08-17

തിരുവന്തപുരം: ചിങ്ങം 1 പുതു വര്‍ഷാരംഭത്തില്‍ വയനാടിന്റെ പുനരുജ്ജീവനത്തിനു കൈകോര്‍ക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാകണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.  വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ട സംസ്ഥാന തല കര്‍ഷക ദിനാചരണവും, കര്‍ഷക അവാര്‍ഡ് വിതരണവും നിയമസഭ ആര്‍. ശങ്കര നാരായണന്‍ തമ്പി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക സംസ്‌കൃതിയുമായി നമ്മുടെ സംസ്‌കാരത്തിനുള്ള അഭേദ്യമായ ബന്ധം സൂചിപ്പിച്ചു കടന്നു വരുന്ന ചിങ്ങം 1 ഈ വര്‍ഷം മനസുതുറന്ന് ഓണം ആഘോഷിക്കാവുന്ന മനസ്ഥിതിയില്‍ അല്ല നമ്മള്‍. വയനാട്ടിലെ ദുരന്തം നമ്മളെയാകെ ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. അവിടത്തെ സാധാരണ ജീവിതം തിരിച്ചു പിടിക്കുക എളുപ്പമല്ല. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ വയനാട്ടിലെ ജനങ്ങളുടെ പുനരുജ്ജീവനം സാധ്യമാവുകയുള്ളു എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കര്‍ഷക സേവനങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന ഏകജാലക സംവിധാനമായ കതിര്‍ ആപ്പിന്റെ ലോഞ്ചും തദവസരത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും ആദ്യ മന്ത്രി സഭയിലെ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന  സി.  അച്ച്യുതമേനോന്റെ പേരില്‍ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നല്‍കുന്ന അവാര്‍ഡ് (വൈക്കം ബ്ലോക്ക് പഞ്ചായത്ത്), കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള വ്യക്തിക്ക് നല്‍കുന്ന അവാര്‍ഡ് (ശ്രാവന്തിക എസ്.പി), മികച്ച കാര്‍ഷിക ഗവേഷണത്തിന് ഏര്‍പ്പെടുത്തിയ  എം.എസ് സ്വാമിനാഥന്‍ അവാര്‍ഡ് (ഡോ. എ ലത) അതാത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ   പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പിലാക്കിയ കൃഷി ഭവനു നല്‍കുന്ന അവാര്‍ഡ് (പുതൂര്‍ കൃഷിഭവന്‍) എന്നിങ്ങനെ 5 പുതിയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 61 അവാര്‍ഡുകളില്‍ സംസ്ഥാന തലത്തില്‍ വിജയികളായവരെ വേദിയില്‍ ആദരിച്ചു.  

മുതിര്‍ന്ന കര്‍ഷകനായ ഗംഗാധരന്‍ പി, കര്‍ഷക തൊഴിലാളിയായ നെല്‍സണ്‍ പി എന്നിവരെയും യോഗത്തില്‍ ആദരിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനായ ചടങ്ങില്‍, ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍കുമാര്‍, എംഎല്‍എമാരായ ആന്റണി രാജു, കെ. ആന്‍സലന്‍, ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് ഡി. സുരേഷ് കുമാര്‍, കൃഷി വകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള , സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് എന്‍ , മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ സാജു കെ സുരേന്ദ്രന്‍ , മറ്റ് കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a comment

തേന്‍ മെഴുക് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഔട്ട്‌ലെറ്റ്

കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…

By Harithakeralam
മൃഗസംരക്ഷണത്തിന് കൈത്താങ്ങായി കുടുംബശ്രീ വനിതകള്‍

സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര്‍ ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്‍കുന്ന പശുസഖിമാര്‍ക്ക്…

By Harithakeralam
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി

തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍…

By Harithakeralam
വന്‍ കര്‍ഷക പങ്കാളിത്തത്തോടെ അന്താരാഷ്ട്ര കാപ്പി ദിനാചരണം

സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്‍ഗനൈസേഷന്‍  നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രി…

By Harithakeralam
മെച്ചപ്പെട്ട ജീവിതവും ആരോഗ്യവും പ്രധാനം ചെയ്യുന്ന ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കും

തിരുവനന്തപുരം:   മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ്  ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി…

By Harithakeralam
വികസന പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ കൃഷി അനിവാര്യം: പി. പ്രസാദ്

തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…

By Harithakeralam
ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം

കളമശ്ശേരി:  ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…

By Harithakeralam
ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം:  ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs