കൃഷിഭവന്റെ സേവനങ്ങള്‍ വിലയിരുത്തേണ്ടത് കര്‍ഷകര്‍

By Harithakeralam
2023-11-14

കൃഷിഭവന്റെ സേവനങ്ങള്‍ വിലയിരുത്തേണ്ടത് കര്‍ഷകരും പൊതുജനങ്ങളുമാണെന്നും  ഇതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്നും കൃഷിമന്ത്രി പി പ്രസാദ് .

കൃഷി ഭവനുകളിലൂടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍,  പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനുള്ള അവസരം പൊതു സമൂഹത്തിന്   നല്‍കുന്നതിനും, വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഒരു ഗുണഭോക്താവിന്റെ ഭാഗത്തു നിന്ന് നോക്കി  കാണുന്നതിനും, കൃഷി ഭവന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കര്‍ഷക സൗഹൃദമാക്കി  മാറ്റുന്നതിനും സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രി അറിയിച്ചു.

കൃഷിഭവന്റെ ഭരണം /കാര്യക്ഷമത, പ്രാദേശികതല വികസന പദ്ധതികളുടെ രൂപീകരണവും നടത്തിപ്പും,  സംസ്ഥാനാവിഷ്‌കൃത/ കേന്ദ്രാവിഷ്‌കൃത  പദ്ധതികള്‍ നടപ്പിലാക്കല്‍, കാര്‍ഷിക വിജ്ഞാന വ്യാപനവും പുതിയ സാങ്കേതിക വിദ്യകളുടെ കൈമാറ്റവും, ഭൂവിനിയോഗത്തിന്റെ സാക്ഷ്യപ്പെടുത്തലും ഉല്പാദനോപാധികളുടെ ഗുണനിലവാരം  ഉറപ്പാക്കലും, കര്‍ഷകരുടെ സാമൂഹിക സുരക്ഷ, കാര്‍ഷിക യന്ത്രവല്‍ക്കരണം, പരാതി പരിഹാരം എന്നീ കാര്യങ്ങളായിരിക്കും സോഷ്യല്‍ ഓഡിറ്റിന്റെ പരിധിയില്‍ വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍.

Leave a comment

കൊപ്രയുടെ താങ്ങുവില പദ്ധതി : പച്ചത്തേങ്ങ സംഭരിക്കും

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ…

By Harithakeralam
മുട്ടക്കോഴി കുഞ്ഞുങ്ങളും ജൈവകീടനാശിനിയും

മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍

നന്‍മ, മേന്‍മ, ശ്രേയ- മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍ സി. റ്റി. സി. ആര്‍. ഐ. യില്‍നിന്നും ലഭിക്കും. നന്‍മ, മേന്‍മ, ശ്രേയഎന്നീ പരിസ്ഥിതി…

By Harithakeralam
കശുമാവ് തൈകള്‍ സൗജന്യം

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി (കെ. എസ്.എ. സി.സി) കശുമാവ് വ്യാപനത്തിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത…

By Harithakeralam
അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററി: സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററിന്റെ ഈ വര്‍ഷത്തെ അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.…

By Harithakeralam
അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാം 2024 അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററിന്റെ ഈ വര്‍ഷത്തെ അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.…

By Harithakeralam
മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസില്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്‍്‌റ് സിസ്റ്റം)…

By Harithakeralam
കൃഷിയിടത്തില്‍ സൗരോര്‍ജ്ജ പമ്പ് സ്ഥാപിക്കാം

വൈദ്യുത  പമ്പുകളെ സൗരോര്‍ജ പമ്പുകളാക്കി മാറ്റുന്നതിനും വൈദ്യുതി എത്താത്ത ഇടങ്ങളില്‍ ഡീസല്‍ പമ്പുകള്‍ സൗരോര്‍ജത്തിലേക്കു മാറ്റുന്നതിനും അനര്‍ട്ട് മുഖേന സഹായം നല്‍കുന്നു. പിഎം കുസും പദ്ധതിയുടെ ഭാഗമായാണ്…

By Harithakeralam
തെങ്ങുകയറ്റക്കാരെ ലഭിക്കും ഒരു ഫോണ്‍ കോളില്‍

കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങു കയറ്റത്തിനും മറ്റു കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാകുന്നതിനായി ഹലോ നാരിയല്‍ കോള്‍ സെന്ററിന്റെ 9447175999…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs