ഗവണ്‍മെന്റ് ഓറഞ്ച് & ആന്റ് വെജിറ്റബിള്‍ ഫാം നെല്ലിയാമ്പതിയുടെ നേതൃത്വത്തില്‍ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് NATOURA '25 എന്ന പേരില്‍ ഫെബ്രുവരി 6 മുതല്‍ 10 വരെ സംഘടിപ്പിക്കുന്നു.
ഗവണ്‍മെന്റ് ഓറഞ്ച് & ആന്റ് വെജിറ്റബിള്‍ ഫാം നെല്ലിയാമ്പതിയുടെ നേതൃത്വത്തില്‍ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് NATOURA '25 എന്ന പേരില്‍ ഫെബ്രുവരി 6 മുതല്‍ 10 വരെ സംഘടിപ്പിക്കുന്നു. കാര്‍ഷികാനുബന്ധ പ്രദര്‍ശന വിപണന സ്റ്റാളുകള്‍, സെമിനാറുകള്‍, ശില്പശാലകള്‍, ഫ്‌ളവര്‍ ഷോ, പോളിഹൗസ് ഹൈടെക്ക് കൃഷി & ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗ് പ്ലോട്ടുകളുടെ സന്ദര്‍ശനം, സ്‌ട്രോബെറി കൃഷി, പാഷന്‍ ഫ്രൂട്ട് കൃഷി തുടങ്ങിയ പഴവര്‍ഗ കൃഷിയിട സന്ദര്‍ശനം, കാര്‍ഷിക ക്വിസ് മത്സരം, കുതിര സവാരി, കലാ കായിക മത്സരങ്ങള്‍, കലാവിരുന്നുകള്‍, ഭക്ഷ്യമേള തുടങ്ങിയവ സന്ദര്‍ശകര്‍ക്കായി ഫെസ്റ്റില്‍ സജ്ജമാക്കിയിട്ടുണ്ട്.
കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള ക്വിസ് മത്സരങ്ങള്‍, ഔഷധ സസ്യ കൃഷിയും സംരക്ഷണവും എന്ന വിഷയത്തിലുള്ള സെമിനാര്‍, യുവ കര്‍ഷകര്‍ക്കായുള്ള ഹൈടെക്ക് കൃഷി പരിശീലന പരിപാടി, ഫാം ആന്റ് ഇക്കോ ടൂറിസം വര്‍ക്ക് ഷോപ്പ്, 'നെല്ലിയാമ്പതി ഇന്നലെ ഇന്ന് നാളെ' വിഷയത്തിലൂന്നിയുള്ള ഓപ്പണ്‍ ഫോറം എന്നിവയുണ്ടാകും.
വൈകുന്നേരങ്ങളില്‍ കലാവിരുന്നുകള്‍, വോളിബോള്‍ ടൂര്‍ണമെന്റ് മുതലായ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു. പരിപാടിയുടെ ഉദ്ഘാടനം ആറിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കുന്നതാണ്. നെന്മാറ നിയോജകമണ്ഡലം കെ. ബാബു എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.
ഗവണ്‍മെന്റ് ഓറഞ്ച് & ആന്റ് വെജിറ്റബിള്‍ ഫാം നെല്ലിയാമ്പതിയുടെ നേതൃത്വത്തില്‍ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് NATOURA '25 എന്ന പേരില്‍ ഫെബ്രുവരി 6 മുതല്‍ 10 വരെ സംഘടിപ്പിക്കുന്നു. കാര്‍ഷികാനുബന്ധ പ്രദര്‍ശന…
ഗള്‍ഫിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം വിനയന്‍ പടിഞ്ഞാറ്റയില്‍ എന്ന പെരളശ്ശേരിക്കാരന്റെ മനസില്‍ കേരളത്തിലെ പച്ചപ്പൊരു മരീചികയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. മണലാരണ്യത്തിലെ ജീവിതത്തില്‍ എപ്പോഴും…
കല്പറ്റ: തേയില വിപണന രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എ. വി. ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോചെ സ്വന്തമാക്കി. ഇനി മുതല്‍ ഈ ഭൂമി 'ബോചെ…
മാഞ്ചോട്ടില്‍ ഊഞ്ഞാലിട്ട് മണ്ണപ്പം ചുട്ടു കളിച്ചിരുന്നൊരു ബാല്യം മലയാളിക്കുണ്ടായിരുന്നു…. എന്നാല്‍ കാലം മാറിയതോടടെ ഇതെല്ലാം ഓര്‍മകള്‍ മാത്രമായി. പുതിയ തലമുറയ്ക്ക് അന്യമായൊരു മാമ്പഴക്കാലം…
അമേരിക്കയില്‍ പ്രാചീനമായ മായന്‍ സമൂഹം കൃഷി ചെയ്തിരുന്ന ഇലക്കറിയാണ് ചായമന്‍സ. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ ഇലക്കറിയുടെ കൃഷിയിപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപിക്കുന്നുണ്ട്. മഴയേയും വേനലിനെയും അതിജീവിച്ച്…
അമേരിക്കയില്‍ പ്രാചീനമായ മായന്‍ സമൂഹം കൃഷി ചെയ്തിരുന്ന ഇലക്കറിയാണ് ചായമന്‍സ. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ ഇലക്കറിയുടെ കൃഷിയിപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപിക്കുന്നുണ്ട്. മഴയേയും വേനലിനെയും അതിജീവിച്ച്…
© All rights reserved | Powered by Otwo Designs
Leave a comment