ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയാണ് ഈ പഴത്തിന്റെ ജന്മദേശം. ഏകദേശം സമാന കാലാവസ്ഥയുള്ള കേരളത്തിലും അച്ചാചെറു നല്ല വിളവ് തരും.
മധുരവും ഒപ്പം പുളിരസവുമുള്ള പഴങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. ഇത്തരമൊരു പഴമാണ് അച്ചാചെറു... പേരില്‍ ഒളിപ്പിച്ചിരിക്കുന്ന കൗതുകം പോലെ ഏറെ പ്രത്യേകതകളുള്ള ചെടിയാണിത്. ബൊളീവിയന്‍ മംഗോസ്റ്റീന്‍ എന്നും അച്ചാചെറു അറിയപ്പെടുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയാണ് ഈ പഴത്തിന്റെ ജന്മദേശം. ഏകദേശം സമാന കാലാവസ്ഥയുള്ള കേരളത്തിലും അച്ചാചെറു നല്ല വിളവ് തരും.
മാംഗോസ്റ്റീന്‍ കുടുംബത്തിലെ അംഗമാണ് അച്ചാചെറു. ഗാര്‍സിനിയ ഹ്യൂമിലിസ് എന്നാണ് ശാസ്ത്രനാമം. സാമാന്യം ഉയരത്തില്‍ വളരുന്ന ചെടിയാണിത്. ആരംഭത്തില്‍ വളര്‍ച്ച പതുക്കെ ആണെങ്കിലും ശിഖിരങ്ങള്‍ വരാന്‍ തുടങ്ങുന്നതോട് കൂടി വേഗത്തില്‍ വളരുകയും ചെയ്യും. ഓസ്ട്രേലിയയില്‍ വാണിജ്യ കൃഷിക്കും അച്ചാചെറു ഉപയോഗിച്ച് വരുന്നു.
പ്രമുഖ നഴ്‌സറികളെല്ലാം തന്നെ ഇപ്പോള്‍ അച്ചാചെറു തൈകള്‍ വില്‍ക്കുന്നുണ്ട്.സവിത്തില്‍ നിന്നുള്ള തൈകള്‍ അഞ്ചു മുതല്‍ ആറു വര്‍ഷം വരെ കായ്ക്കുവാന്‍ സമയം എടുക്കും. പാകമായ പഴം ഒരു മുട്ടയുടെ വലിപ്പത്തില്‍ ചുമപ്പു കലര്‍ന്ന മഞ്ഞ നിറത്തില്‍ കാണപ്പെടുന്നു. ചെറിയ പുളിയും എന്നാല്‍ നാവില്‍ അലിഞ്ഞു ചേരുന്ന മധുരവുമാണ്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment