ഇസാഫ് ബാലജ്യോതി ക്ലബിന്റെയും പുലരി കുട്ടികളുടെ ലോകത്തിന്റെയും ആഭിമുഖ്യത്തില്‍ അറുപതോളം കുട്ടികള്‍ പുത്തൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്ന സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു.
തൃശൂര്‍: ഇസാഫ് ബാലജ്യോതി ക്ലബിന്റെയും പുലരി കുട്ടികളുടെ ലോകത്തിന്റെയും ആഭിമുഖ്യത്തില്‍ അറുപതോളം കുട്ടികള്‍ പുത്തൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്ന സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. പുതിയ മൃഗശാലയിലെ സംവിധാനങ്ങളും സൗകര്യങ്ങളും നേരിട്ട് കണ്ടറിയാനാണ് കുട്ടികളുടെ സംഘമെത്തിയത്.
സുവോളജിക്കല്‍ പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളിലൊരുക്കിയ ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍ കുട്ടിക്കൂട്ടുകാരുമായി സംവദിച്ചു. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമായി സുവോളജിക്കല്‍ പാര്‍ക്ക് വളരുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, സുവോളജിക്കല്‍ പാര്‍ക്കിന്റെ ഡയറക്ടര്‍ ആര്‍. കീര്‍ത്തി ഐഎഫ്എസ് എന്നിവരും കുട്ടികളുമായി വിശേഷങ്ങള്‍ പങ്കിട്ടു. നിര്‍മാണം പൂര്‍ത്തിയായി വരുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തുന്ന ആദ്യത്തെ കുട്ടിക്കൂട്ടമാണ് ഇസാഫ് ബാലജ്യോതി. ബാലസാഹിത്യകാരനായ സി. ആര്‍. ദാസ്, വനഗവേഷണകേന്ദ്ര ശാസ്ത്രജ്ഞാന്മാരായ ഡോ. ശ്രീകുമാര്‍, ഡോ. ജയരാജ്, ഇസാഫ് ബാലജ്യോതി കോഓര്‍ഡിനേറ്റര്‍ അമല്‍ കെ. എ., സുരേഷ് കൊമ്പൊത്ത്, അധ്യാപകരായ താര, അനിത, മഞ്ജു, രമ്യ, സിനി, ഉഷ, ജയലക്ഷ്മി എന്നിവരും കുട്ടികളുമായി സംവദിച്ചു.
കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന പ്രഥമയോഗത്തില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കോഴിക്കോട്: അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…
ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…
ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893…
കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…
കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…
© All rights reserved | Powered by Otwo Designs
Leave a comment