ഒരു ലക്ഷം കുട്ടികള്‍; സൈലം റവല്യൂഷന്‍ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു

ഓണ്‍ലൈനിലും ക്ലാസ് റൂമിലുമായി ഒരു ലക്ഷം വിദ്യാര്‍ഥികളാണ് പുതിയ അക്കാദമിക് ഇയറിലേക്ക് അഡ്മിഷനെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തമിഴ് ഭാഷയില്‍ സൈലം ലേണിംഗ് ലഭ്യമാക്കും

By Harithakeralam
2023-05-01

കോഴിക്കോട്: പ്രമുഖ എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ സൈലം ലേണിംഗ് ഒരു ലക്ഷം ക്ലബില്‍. ഓണ്‍ലൈനിലും ക്ലാസ് റൂമിലുമായി ഒരു ലക്ഷം വിദ്യാര്‍ഥികളാണ് പുതിയ അക്കാദമിക് ഇയറിലേക്ക് അഡ്മിഷനെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തമിഴ് ഭാഷയില്‍ സൈലം ലേണിംഗ് ലഭ്യമാക്കും, കൂടാതെ കൊമേഴ്‌സ് വിഭാഗത്തില്‍ +1, +2 ക്ലാസുകളും, CA, CMA, ACCA ക്ലാസുകളും ആരംഭിക്കും. ഇതിനുവേണ്ടി കാമ്പസും ഒരുങ്ങുന്നുണ്ട്. ഓണ്‍ലൈനിലും കാമ്പസിലുമായി പിഎസ്‌സി കോച്ചിംഗും ഉടന്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സൈലം. 


കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടത്തിയാണ് സൈലം ലേണിംഗ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനി മൂന്നു വര്‍ഷം കൊണ്ട് മികച്ച ബ്രാന്‍ഡായി വളര്‍ന്നത്. ഒന്നുകില്‍ സൗജന്യ വിദ്യാഭ്യാസം അല്ലെങ്കില്‍ സാധാരണക്കാരന് താങ്ങാവുന്ന വിദ്യാഭ്യാസം എന്ന ആശയത്തോടെ പ്രഖ്യാപിക്കപ്പെട്ട സൈലം റവല്യൂഷന്‍, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ സംഭവിച്ച ഏറ്റവും വലിയ വിപ്ലവങ്ങളില്‍ ഒന്നായിരുന്നു. 30 യൂട്യൂബ് ചാനലുകളിലൂടെ 20 ലക്ഷത്തിലധികം കുട്ടികളെയാണ് ഇക്കാലയളവില്‍ സൈലം സൗജന്യമായി പഠിപ്പിച്ചത്.  മികച്ച എഡ്യൂക്കേറ്റേഴ്‌സിനെ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കിക്കൊടുക്കുക എന്ന ആശയത്തിനു വലിയ സ്വീകാര്യതയാണ് കേരളത്തില്‍ കിട്ടിയത്.

സ്‌റ്റേറ്റ്, സിബിഎസ്‌സി സിലബസില്‍ ക്ലാസ് എട്ട് മുതല്‍ +2 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി മിതമായ നിരക്കില്‍ NEET, JEE പരിശീലനവും ട്യൂഷനും നല്‍കുന്ന വിവിധ ബാച്ചുകള്‍ പ്രഖ്യാപിച്ചു കൊണ്ടാണ് സൈലം ഒരു ലക്ഷം ക്ലബില്‍ പ്രവേശിച്ചത്. 8, 9 ക്ലാസുകാര്‍ക്ക് വാര്‍ഷിക ഫീസ് 1695 രൂപ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്താം ക്ലാസുകാര്‍ ഒരു വര്‍ഷം ആകെ അടയ്‌ക്കേണ്ട ഫീസ് 2541 രൂപയാണ്. +1, +2 വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസും 3389 രൂപയിലേക്ക് കുത്തനെ താഴ്ത്തിയിട്ടുണ്ട്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ബോര്‍ഡ് എക്‌സാം പരിശീലനത്തിനൊപ്പം NEET, JEE പരീക്ഷകള്‍ക്ക് മികച്ച ട്രെയിനിംഗ് ലഭ്യമാക്കുന്നതും ചെറിയ ഫീസ് നിരക്കിലാണ്. 

സൈലം ലേണിംഗ് ആപ്പിനകത്ത് എന്‍ട്രന്‍സിനു റിപ്പീറ്റര്‍ കോഴ്‌സ് പഠിക്കാന്‍ ഇനി 15000 രൂപ മതി. എഐ പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ടൈം ടേബിളുകളും, പേഴ്‌സണല്‍ മെന്റര്‍ഷിപ്പും, പുതിയ കാലത്തിന് യോജിച്ച ക്ലാസ് മുറിയും ഈ കുറഞ്ഞ ഫീസില്‍ ഉറപ്പു നല്‍കുന്നിടത്താണ് സൈലം വ്യത്യസ്തമാകുന്നത്. സൈലത്തിന്റെ NEET, JEE റിപ്പീറ്റര്‍ ഹൈബ്രിഡ് ക്യാമ്പസ് കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലാണുള്ളത്.

കേരളത്തിലെ പ്രമുഖരായ എന്‍ട്രന്‍സ് ട്രെയിനേഴ്‌സ്, ഡിജിറ്റല്‍ ക്ലാസ് മുറികള്‍, എസി കാമ്പസ്, പേഴ്‌സണല്‍ മെന്റേഴ്‌സ്, സൈക്കോളജിസ്റ്റ് തുടങ്ങി ആധുനിക വിദ്യാഭ്യാസത്തിന്റെ സകലതും സൈലം കാമ്പസിലുണ്ട്. ഹൈബ്രിഡ് വിദ്യാഭ്യാസത്തിന് ഉതകുന്ന രീതിയില്‍ സെന്‍ട്രലൈസ്ഡ് വൈഫൈ സൗകര്യം ഉള്ള ഹോസ്റ്റലുകളിലാണ് വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സൈലം ലേണിംഗ് ആപ്പ് ഉപയോഗിക്കാവുന്ന ടാബ്ലറ്റ് കോഴ്‌സിന്റെ ഭാഗമായി കുട്ടികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. എല്ലാ ഹോസ്റ്റലുകളിലും ലൈബ്രറികളും സജ്ജമാണ്.  പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് +1 അഡ്മിഷനെടുക്കാവുന്ന രീതിയില്‍, ഐഐടി, എയിംസ് പ്രവേശനം മുന്‍നിര്‍ത്തിയുള്ള ഇന്റഗ്രേറ്റഡ് സ്‌കൂള്‍ ബാച്ചുകള്‍ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും ബന്ധപ്പെടേണ്ട നന്പര്‍: 6009100300.

Leave a comment

100ന്റെ നിറവില്‍ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകള്‍ കൂടി ആരംഭിക്കും

സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍…

By Harithakeralam
ശ്വാസം മുട്ടി തലസ്ഥാനം: കടുത്ത നിയന്ത്രണങ്ങളിലേക്ക് ഡല്‍ഹി

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു.  ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…

By Harithakeralam
തുലാവര്‍ഷം ചതിച്ചു; കൊടും ചൂടില്‍ ഉരുകി കേരളം

കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…

By Harithakeralam
തയ്യില്‍ മെഷീന്‍ വിതരണം

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍   ഭാഗമായിട്ടുള്ള  തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ…

By Harithakeralam
കുക്കിങ് ഈസിയാക്കാം; ഐഡി പ്രൂഫ് ഏതെങ്കിലും മതി, യാത്രയിലും കൊണ്ടു പോകാം , ഇന്ത്യന്‍ ഓയിലിന്റെ ചോട്ടു സിലിണ്ടര്‍

നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം…

By Harithakeralam
മിസ്റ്ററി@മാമംഗലം പ്രകാശനം ചെയ്തു

കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @  മാമംഗലം പ്രശസ്ത എഴുത്തുകാരന്‍ കെ വി മണികണ്ഠന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…

By Harithakeralam
വീട്ടമ്മമാര്‍ക്ക് കിച്ചന്‍ സ്‌റ്റൈലിഷാക്കാം ; കൈപ്പിടിയിലൊതുങ്ങുന്ന സിലിണ്ടറുമായി ഇന്ത്യന്‍ ഓയില്‍

രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…

By Harithakeralam
മില്‍മയില്ലാതെ മലയാളിക്ക് എന്താഘോഷം, ഓണത്തിന് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല.  ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍.  ഓണം സീസണായ കഴിഞ്ഞ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs