വെള്ളീച്ച, ഇലപ്പേന്‍ എന്നിവയാണ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവയെ ജൈവരീതിയിലും ആക്രമണം രൂക്ഷമായാല്‍ മറ്റു രീതിയിലും തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
തക്കാളിയും മുളകുമെല്ലാം നല്ല പോലെ വിളവ് തരുന്ന സമയമാണിത്. കാലാവസ്ഥ അനുകൂലമാണെങ്കിലും കീടങ്ങളുടെ ആക്രമണമിപ്പോള്‍ രൂക്ഷമായിരിക്കും. ജൈവ കീടനാശിനികള്‍ മാത്രം പ്രയോഗിച്ച് ഇവയെ തുരത്താന്‍ പ്രായാസമാണെന്നു പല കര്‍ഷകരും പറയുന്നുണ്ട്. വെള്ളീച്ച, ഇലപ്പേന്‍ എന്നിവയാണ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവയെ ജൈവരീതിയിലും ആക്രമണം രൂക്ഷമായാല്‍ മറ്റു രീതിയിലും തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
തക്കാളിയില്‍ വെള്ളീച്ചയുടെ ആക്രമണം വലിയ രീതിയിലുണ്ട്. ഇലകള്‍ നശിപ്പിച്ച് തക്കാളിയെച്ചെടിയുടെ ഉത്പാദനം മുരടിപ്പിക്കാന്‍ വെള്ളീച്ച കാരണമാകും. ചൂട് കൂടി കാലാവസ്ഥയില്‍ ഇവയുടെ ആക്രമണം രൂക്ഷമായിരിക്കും. രണ്ടു ശതമാനം വീര്യമുള്ള വേപ്പണ്ണ - വെളുത്തുള്ളി - എമല്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ ലെക്കാനീസിലിയം ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ പത്തു ദിവസം ഇടവിട്ട് തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ തയോമെതോക്‌സാം 4 ഗ്രാം പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
മുളകില്‍ ഇലപ്പേനിന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട് 2 % വീര്യമുള്ള വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയതക്ക വിധം 10 ദിവസം ഇടവേളകളിലായി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ ഇമിഡാക്ലോപ്രിട് 3 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
നെല്ലിലെ ചാഴിയെ നിയന്ത്രിക്കാന്‍ 2 മില്ലി മാലത്തിയോണ്‍ അല്ലെങ്കില്‍ അസാഡിറാക്ടിന്‍ 10 മില്ലി ഒരുലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ തളിക്കുക. കീടനാശിനികള്‍ പ്രയോഗിക്കുന്നത് രാവിലെ 9 മണിക്ക് മുന്‍പോ, വൈകീട്ട് 3 മണിക്ക് ശേഷമോ ആയിരിക്കണം. അല്ലെങ്കില്‍ പരാഗണത്തിനെ പ്രതികൂലമായി ബാധിക്കും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment