ഓമശ്ശേരി അന്‍വാറുല്‍ ഇസ്‌ലാം മഹല്ല് യു വജനവേദിയും സിനര്‍ജി ഓമശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച സ്റ്റാലി സ്റ്റീല്‍ ഡോര്‍ സ്‌പോണ്‍സര്‍ ചെയ്ത ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സംഘാടനം കൊണ്ടും മത്സര വീര്യം കൊണ്ടും ജനശ്രദ്ധ പിടിച്ചുപറ്റി. യുവത്വം സാമൂഹ്യനന്മയ്ക്ക്' എന്ന തലക്കെട്ടുയര്‍ത്തി നടത്തിയ ടൂര്‍ണമെന്റിന്റെ വിളംബര റാലി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യൂനുസ് അമ്പലക്കണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു.
പുതിയ തലമുറയും സമൂഹവും ഒന്നാകെ ലഹരിയുടെ നീരാളി പിടുത്തത്തില്‍ അമരുമ്പോള്‍ കൂടുതല്‍ ജാഗ്രത കൈവരിക്കുന്നതിനും പുതുതലമുറക്ക് ഇഷ്ടപ്പെടുന്ന വഴികളിലൂടെ അവരെ വളര്‍ത്തിയെടുക്കുന്നതിനും ഉന്നം വെച്ചുള്ളതായിരുന്നു മഹല്ലിലെ യുവജനവേദി സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റ്. മഹല്ലിലെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും മുതിര്‍ന്നവരും ഉള്‍ക്കൊള്ളുന്ന ആറു ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്.
കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കെ.പി. ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു ഖത്തര്‍ എഇ, ശന്തി എഇ, സ്റ്റാലി എഇ, സൗദി എഇ , സിനര്‍ജി എഇ, റെയാഡ് എഇ തുടങ്ങിയ ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സ്റ്റാലി എഇ ഒന്നാം സ്ഥാനവും ശാന്തി എഇ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . മഹല്ല് യുവജനവേദിയും ശാന്തി സിനര്‍ജിയുടെയും നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടന്നത്.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment