അന്താരാഷ്ട്രതലത്തില്‍ 'കോഫിയുടെ ഏഷ്യയിലെ പ്രഥമ വനിത'യെന്ന് അറിയപ്പെടുന്ന സുനാലിനി മേനോനാണ് വയനാടന്‍ റോബസ്റ്റ കാപ്പിയെ ലോക കാപ്പി വ്യാപാരികള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും പരിചയപ്പെടുത്തിയത്.
കല്‍പറ്റ: ഡെന്മാര്‍ക്കിലെ കോപ്പന്‍ഹെഗില്‍ ജൂണ്‍ 27 മുതല്‍ 29 വരെ നടന്ന പ്രസിദ്ധമായ ലോക കോഫി മേളയില്‍ ഇടംപിടിച്ച് വയാടിന്റെ സ്വന്തം റോബസ്റ്റ കാപ്പി. വ്യവസായ വകുപ്പ്, പ്ലാന്റേഷന്‍ വകുപ്പ്, കിന്‍ഫ്ര എന്നീ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി വയനാടന്‍ കാപ്പിയുടെ സമഗ്ര പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ പൊതുമേഖല കമ്പനിയായ കേരള കോഫി ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് വേള്‍ഡ് ഓഫ് കോഫി കോണ്‍ഫറന്‍സില്‍ പ്രദര്‍ശന സ്റ്റാളും കപ്പ് ടേസ്റ്റിങ്ങ് പ്രദര്‍ശനവും ഒരുക്കിയത്.
കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പ്രോജക്ടാണ് കേരള കോഫി ലിമിറ്റഡ് മുഖേന നടപ്പാക്കുന്നത്. വയനാടന്‍ കാപ്പിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതിനും സവിശേഷമായ വയനാടന്‍ റോബസ്റ്റ കാപ്പി പ്രത്യേക വാണിജ്യനാമത്തില്‍ വിറ്റഴിക്കുന്നതിനും വേണ്ടിയാണ് കര്‍ഷക പങ്കാളിത്തത്തോടെ സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.
കേരള കോഫി ലിമിറ്റഡ്, ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പ്രോജക്ട്, കിന്‍ഫ്ര, വയനാട് കോഫി ഗ്രോവേഴ്സ് അസ്സോസ്സിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ലോക കാപ്പി മേളയില്‍ പ്രദര്‍ശന സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്രതലത്തില്‍ 'കോഫിയുടെ ഏഷ്യയിലെ പ്രഥമ വനിത'യെന്ന് അറിയപ്പെടുന്ന സുനാലിനി മേനോനാണ് വയനാടന്‍ റോബസ്റ്റ കാപ്പിയെ ലോക കാപ്പി വ്യാപാരികള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും പരിചയപ്പെടുത്തിയത്. വയനാട് ഇന്ത്യന്‍ ഫൈന്‍ റോബസ്റ്റ കോഫി എന്ന വാണിജ്യനാമത്തില്‍ ഉല്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നതിനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടന്നുവരുന്നു. സ്വദേശത്തും വിദേശത്തുമുള്ള സര്‍വകലാശാലകളും അക്കാദമിക് വിദഗ്ദ്ധരും പദ്ധതിക്ക് പിന്തുണ നല്‍കിവരുന്നു.
കോഫി ബോര്‍ഡ് നടപ്പിലാക്കുന്ന നിങ്ങളുടെ കാപ്പിയെ അറിയുക എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട്ടില്‍ നിന്നും 331 കാപ്പി സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ പരിശോധനക്ക് വിധേയമാക്കി. ഇതില്‍നിന്നും ഏറ്റവും മികച്ച 10 കാപ്പി സാമ്പിളുകളാണ് ലോക കാപ്പി വ്യാപാര മേളയില്‍ പരിചയപ്പെടുത്തുന്നത്. ഇതോടൊപ്പം കാപ്പിയുടെ വിവിധ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും രുചിച്ചുനോക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ചെറുകിട കര്‍ഷകര്‍, വന്‍കിട കര്‍ഷകര്‍, വനിതാകര്‍ഷകര്‍, പട്ടികവര്‍ഗ്ഗ കര്‍ഷകന്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന 10 അംഗ ടീമാണ് ഡെന്മാര്‍ക്കില്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ വനിത-പട്ടികവര്‍ഗ്ഗ കാപ്പികര്‍ഷകരെ സംസ്ഥാന സര്‍ക്കാര്‍ സ്‌പോന്‍സര്‍ ചെയ്തു. വേള്‍ഡ് ഓഫ് കോഫി കോണ്‍ഫറന്‍സില്‍ വയനാടന്‍ സ്റ്റാളിന് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പ്രോജക്ട് മേധാവി ജി.ബാലഗോപാല്‍ ഐഎഎസ് (റിട്ട), മുന്‍ ഉപാസി ചെയര്‍മാന്‍ ധര്‍മരാജ് നരേന്ദ്രനാഥ്, വയനാട് കോഫി ഗ്രോവേഴ്സ് അസ്സോസ്സിയേഷന്‍ പ്രസിഡന്റ്‌റ് അനൂപ് പാലുകുന്ന് , കേരള കോഫി ലിമിറ്റഡ് സ്‌പെഷ്യല്‍ ഓഫീസര്‍ ജീവ ആനന്ദ് എന്നിവരാണ് ടീമിന് നേതൃത്വം നല്‍കുന്നത്.
കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…
സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര് ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്കുന്ന പശുസഖിമാര്‍ക്ക്…
തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍…
സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്ഗനൈസേഷന് നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രി…
തിരുവനന്തപുരം: മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി…
തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…
കളമശ്ശേരി: ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…
തിരുവനന്തപുരം: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…
© All rights reserved | Powered by Otwo Designs
Leave a comment