ക്യാന്‍സര്‍ സാധ്യത കുറയ്ക്കും, ചര്‍മം തിളങ്ങും: പേരയ്ക്ക ശീലമാക്കാം

ദഹന സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ പലര്‍ക്കുമുണ്ട്. ഇതിനു നല്ലൊരു പരിഹാരമാണ് പേരയ്ക്ക.

By Harithakeralam
2025-01-23

കുറഞ്ഞ ചെലവില്‍ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴമാണ് പേരയ്ക്ക. പല ഇനത്തിലുള്ള പേരകളുണ്ട്. പറമ്പില്‍ വെറുതെ മുളച്ചു വരുന്ന നാടന്‍ ഇനം മുതല്‍  തായ്‌ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇനങ്ങള്‍ വരെ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കും. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണിത്.

ഗുണങ്ങള്‍  

വിറ്റാമിന്‍ എ, ബി2, സി, ഇ, കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയേണ്‍, ഫോളേറ്റ്,  ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. ദിവസവും ഒരു പേരയ്ക്ക  കഴിക്കുന്നത് കൊണ്ടു വലിയ ഗുണങ്ങള്‍ നമ്മുടെ ശരീരത്തിനു ലഭിക്കും.

ദഹനം സുഖകരം

ദഹന സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ പലര്‍ക്കുമുണ്ട്. ഇതിനു നല്ലൊരു പരിഹാരമാണ് പേരയ്ക്ക. ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം ഈ പഴത്തിലുണ്ട്. ഇവ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധത്തെ തടയാനും സഹായിക്കും.

കൊളസ്‌ട്രോളും രക്തസമ്മര്‍ദവും  

രക്ത സമ്മര്‍ദം കൂടുന്നതും കൊളസ്‌ട്രോള്‍ പ്രശ്‌നവും അലട്ടുന്നുണ്ടെങ്കില്‍ പേരയ്ക്ക പതിവാക്കാം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഇതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക നല്ലതാണ്.

തടികുറയ്ക്കാം  

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പേരയ്ക്ക കഴിക്കുന്നത്. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ പേരയ്ക്ക കഴിക്കുന്നത്  വിശപ്പ് കുറയ്ക്കും, അതുവഴി വണ്ണം കുറയാനും സഹായിക്കും.

തിളങ്ങുന്ന ചര്‍മം  

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു. ആന്റി- ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. അതിനാല്‍ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs