ബിഎംഎച്ച് കോഴിക്കോട്, കണ്ണൂര്‍, തൊടുപുഴ എന്നിവിടങ്ങളില്‍ മൂന്ന് ആശുപത്രികള്‍ നടത്തുന്നു, പെരുമ്പാവൂരില്‍ പുതിയ ആശുപത്രിഏതാനും മാസങ്ങള്‍ക്കുള്ളില്‍ തുറക്കും.
കോഴിക്കോട് : ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേറ്റേഴ്സ് ഫോറം (കെഎംടിഎഫ്എഫ്) എന്നിവയുമായി സഹകരിച്ച് മലബാര്‍ മെഡിക്കല്‍ ടൂറിസം കോണ്‍ക്ലെവ് സംഘടിപ്പിച്ചു.സമ്മേളത്തിന്റെ മുഖ്യാതിഥി കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ആരോഗ്യ സംരക്ഷണ മൂല്യമുള്ള കോഴിക്കോടിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചു. നഗരത്തിന്റെ മികച്ച വ്യോമ, റെയില്‍ കണക്റ്റിവിറ്റി, ആധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍, വൈദഗ്ധ്യമുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍, എളുപ്പത്തില്‍ ലഭ്യമായ താമസസൗകര്യങ്ങള്‍ എന്നിവ അവര്‍ അടിവരയിട്ടു. ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് കാലിക്കറ്റ് കോര്‍പ്പറേഷന്റെ തുടര്‍ പിന്തുണ ഉറപ്പുനല്‍കിക്കൊണ്ട് ആരോഗ്യ സംരക്ഷണ രംഗത്ത് കോഴിക്കോടിന് മുന്നിലെത്താനുള്ള കഴിവുണ്ട്, അവര്‍ പറഞ്ഞു.
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ലിമിറ്റഡിന്റെ ഗ്രൂപ്പ് സിഇഒ ഹരീഷ് മണിയന്‍, ആശുപത്രിയുടെ വിപുലീകരണ പദ്ധതികളെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കിട്ടു. നിലവില്‍, ബിഎംഎച്ച് കോഴിക്കോട്, കണ്ണൂര്‍, തൊടുപുഴ എന്നിവിടങ്ങളില്‍ മൂന്ന് ആശുപത്രികള്‍ നടത്തുന്നു, പെരുമ്പാവൂരില്‍ പുതിയ ആശുപത്രിഏതാനും മാസങ്ങള്‍ക്കുള്ളില്‍ തുറക്കും. ബിഎംഎച്ചിന്റെ വിപുലമായ ക്ലിനിക്കല്‍ പ്രോഗ്രാമുകള്‍, അത്യാധുനിക സൗകര്യങ്ങള്‍, ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി മത്സരിക്കുന്നതിന് മലബാറിന്റെ ആരോഗ്യ സംരക്ഷണ നിലവാരം ഉയര്‍ത്തിയ നൂതന മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. വൃക്ക, കരള്‍, മജ്ജ മാറ്റിവയ്ക്കല്‍, റോബോട്ടിക് ശസ്ത്രക്രിയകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യേക സൗകര്യങ്ങള്‍ കേരളത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്തിട്ടുണ്ട്.
മലബാറിന്റെ മിഡില്‍ ഈസ്റ്റിലേക്കുള്ള മികച്ച കണക്റ്റിവിറ്റി ഉപയോഗിച്ച്, ഈ മേഖലയിലെ ലോകോത്തര ആരോഗ്യ സംരക്ഷണ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ബി എം എച്ച് ഒരുങ്ങുകയാണ്. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നിത്യാനന്ദ് കാമത്ത് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ ബിഎംഎച്ചിനോട് നന്ദി രേഖപ്പെടുത്തി. മെട്രോ നഗരങ്ങളുടേതുമായി താരതമ്യപ്പെടുത്താവുന്ന ക്ലിനിക്കല്‍ നിലവാരം പുലര്‍ത്തിയതിന് ഡോക്ടര്‍മാരെ അദ്ദേഹം അഭിനന്ദിക്കുകയും മേഖലയിലെ നൂതനമായ സംഭവവികാസങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ചേംബറിന്റെ പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.
KMTFF ഫോറം പ്രസിഡന്റ് ഡോ. അബൂബക്കര്‍, സെക്രട്ടറി നൗഫല്‍ ചാക്കേരി എന്നിവരുടെ നേതൃത്വത്തില്‍ 60-ലധികം ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റേറ്റര്‍മാര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. മലബാറിനെ ആധുനിക സൌക ര്യങ്ങളുള്ള ഹെല്‍ത്ത് കെയര്‍ ഡെസ്റ്റിനേഷനായി മാറുന്നതിനു ബിഎംഎച്ച്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഡോ. അബൂബക്കര്‍ അഭിമാനം പ്രകടിപ്പിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സിഇഒ ഡോ.അനന്ത് മോഹന്‍ പൈ സ്വാഗതവും മൈ കെയര്‍ സിഇഒ സെനു നന്ദിയും പറഞ്ഞു.
കരള്‍ പണിമുടക്കിയാല്‍ നമ്മുടെ ആരോഗ്യം നശിക്കും. ശരീരത്തിന് രോഗപ്രതിരോധ ശേഷി നഷ്ടമാവുകയും പലതരം അസുഖങ്ങള്‍ പിടിപെടുകയും ചെയ്യും. മരണത്തിന് വരെയിതു കാരണമാകാം. മദ്യപാനം കരളിനെ നശിപ്പിക്കുന്ന ശീലമാണ്, എന്നാലിപ്പോള്‍…
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിനെ വിഘടിപ്പിക്കുക, ദഹനം സുഗമമാക്കുക തുടങ്ങി നിരവധി ജോലികള്‍ കരളാണ് ചെയ്യുന്നത്. കരളിന് ആരോഗ്യമില്ലാതായാല്‍ ശരീരം മൊത്തത്തില്‍…
വേനല്‍ കടുത്തതോടെ സണ്‍സ്‌ക്രീന്‍ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. പണ്ടൊക്കെ സിനിമാതാരങ്ങളും മറ്റും ഉപയോഗിച്ചിരുന്ന സണ്‍സ്‌ക്രീനിപ്പോള്‍ നമ്മുടെ നാട്ടിലെല്ലാം സര്‍വസാധാരണമായിരിക്കുന്നു. കടുത്ത വെയിലുണ്ടാക്കുന്ന…
ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട് തുടങ്ങിയവ വാങ്ങാന്‍ നല്ല ചെലവാണ്, സാധാരണക്കാര്‍ക്ക് ഇതെല്ലാം വാങ്ങി ദിവസവും കഴിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഏതു വരുമാനക്കാര്‍ക്കും വാങ്ങി കഴിക്കാനുതകുന്നതാണ്…
മൂത്ര സഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ ചിലര്‍ക്കുണ്ടാകാറുണ്ട്, പ്രത്യേകിച്ചു പുരുഷന്‍മാര്‍ക്ക്. പല കാരണങ്ങള്‍ കൊണ്ടാണീ അവസ്ഥയുണ്ടാകുന്നതെന്ന് പറയുന്നു വിദഗ്ധര്‍…
1. നേന്ത്രപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…
നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…
രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.
© All rights reserved | Powered by Otwo Designs
Leave a comment