വെള്ളരി, പാവല്‍, പടവലം, ചിരങ്ങ, മത്തന്‍ തുടങ്ങിയ വെള്ളരി വര്‍ഗ വിളകളെ ഈ സമയത്ത് പിടിപെടുന്ന കീടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്താം.
വെയിലും മഞ്ഞുമുള്ള കാലാവസ്ഥയായതിനാല്‍ വെള്ളരിവര്‍ഗ പച്ചക്കറികളില്‍ ചൂര്‍ണ്ണപൂപ്പല്‍ രോഗമുണ്ടാകാനുള്ള സാധ്യതയുണ്ട്. വെള്ളരി വര്‍ഗ പച്ചക്കറികള്‍ക്ക് സാധാരണ നല്ല വിളവാണ് വേനല്‍ക്കാലത്ത് ലഭിക്കുക. എന്നാല്‍ ചൂര്‍ണ്ണപ്പൂപ്പലും കായീച്ചയുമെല്ലാം പ്രശ്‌നമാണ്. വെള്ളരി, പാവല്‍, പടവലം, ചിരങ്ങ, മത്തന്‍ തുടങ്ങിയ വെള്ളരി വര്‍ഗ വിളകളെ ഈ സമയത്ത് പിടിപെടുന്ന കീടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്താം.
മഞ്ഞുകാലത്ത് പച്ചക്കറികളില്‍ ചൂര്‍ണ്ണ പൂപ്പല്‍ രോഗം കാണാന്‍ സാധ്യതയുണ്ട് ഇതിനു മുന്‍കരുതലായി 20 ഗ്രാം െ്രെടക്കോഡെര്‍മ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കുളിര്‍ക്കെ തളിക്കുക.
ഇളം പ്രായത്തില്‍ കായകളുടെ മാംസള ഭാഗങ്ങള്‍ തിന്നു നശിപ്പിക്കുന്നതുമൂലം കായ്കള്‍ അഴുകുന്നു. മാലത്തിയോണ്‍ 2 ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം. ചൂര്‍ണ്ണ ചുവപ്പ് ഇലകളില്‍ മഞ്ഞ നിറത്തിലുള്ള പൊട്ടുകള്‍ കാണുന്നു. ഇലകളുടെ അടിയില്‍ തവിട്ടു നിറത്തിലുള്ള പൊടി പറ്റിയിരിക്കുന്നതു കാണാം. നൈട്രോ ഫിനോള്‍ 3 ml ഒരു ലിറ്റര്‍ വെള്ളത്തിലോ വെറ്റബിള്‍ സള്‍ഫര്‍ 2 gram ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാലും മതി. മേല്‍ പറഞ്ഞ മൂന്നു രോഗങ്ങള്‍ക്കും വേപ്പ് അധിഷ്ഠിതമായ ജൈവ കീടനാശിനി തളിച്ചാലും മതിയാകും. രോഗം വന്നത് കാണുമ്പോള്‍ തന്നെ ആ ഇലകള്‍ പറിച്ചു കളഞ്ഞതിനു ശേഷം ജൈവ കീടനാശിനി തളിച്ചാല്‍ കുറച്ചും കൂടി കൂടുതല്‍ഗുണം ലഭിക്കും.
വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്നതിനാല്‍ വെള്ളീച്ചയുടെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ഇവയെനിയന്ത്രിക്കാനായി 2% വീര്യമുള്ള വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയത്തക്കവിധം പത്ത് ദിവസത്തെ ഇടവേളകളിലായി ഇത് ആവര്‍ത്തിച്ചു തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ 4 ഗ്രാം തയോമെതോക്‌സാം പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കിതളിക്കുക.
നല്ല പരിചരണം നല്‍കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍…
ആവശ്യമില്ലാതെ പലയിടത്തും കയറിപ്പറ്റി അഭിപ്രായം പറയുന്നവരെ നാം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ഇത്തിള്‍ക്കണികള്‍. എന്നാല്‍ ശരിക്കും ഇത്തരം ഇത്തിള്‍ക്കണികളുണ്ട്, പക്ഷേ ഇവ മരങ്ങളെയാണ് ആക്രമിക്കുന്നത്. ഫല…
ഇടയ്‌ക്കൊന്നു മഴ പെയ്‌തെങ്കിലും കനത്ത ചൂട് തുടരുകയാണ് കേരളത്തില്‍. ഈ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഇന്നു വ്യക്തമാക്കുന്നത്. ചീര, പച്ചക്കറി, വാഴ തുടങ്ങിയവയെ ഈ കാലാവസ്ഥയില്‍…
വേനല്‍ എത്ര ശക്തമാണെങ്കിലും നല്ല പോലെ വിളവ് തരുന്ന പച്ചക്കറിയാണ് കുറ്റിപ്പയര്‍. സാധാരണ പയര്‍ ഇനങ്ങളെപ്പോലെ വള്ളിയായി പടരാത്തതിനാല്‍ ഈയിനത്തിന് പരിചരണം കുറച്ചു മതി. എന്നാല്‍ കുറ്റിപ്പയര്‍ നല്ല പോലെ കായ്ക്കുന്നില്ലെന്ന…
മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും…
വേനല്‍ കടുത്തിട്ടും ഉറുമ്പ് ശല്യത്തിന് അറുതിയില്ലെന്ന് പരാതി ഉള്ളവരാണോ...? വീട്ടിലും കൃഷിയിടത്തുമെല്ലാം ഉറുമ്പുകള്‍ കൂട്ടത്തോടെയെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്ന്നു നോക്കാം. ഗ്രോബാഗിലും…
വെയിലും മഞ്ഞുമുള്ള കാലാവസ്ഥയായതിനാല്‍ വെള്ളരിവര്‍ഗ പച്ചക്കറികളില്‍ ചൂര്‍ണ്ണപൂപ്പല്‍ രോഗമുണ്ടാകാനുള്ള സാധ്യതയുണ്ട്. വെള്ളരി വര്‍ഗ പച്ചക്കറികള്‍ക്ക് സാധാരണ നല്ല വിളവാണ് വേനല്‍ക്കാലത്ത് ലഭിക്കുക. എന്നാല്‍…
© All rights reserved | Powered by Otwo Designs
Leave a comment