നമ്മുടെ ജീവിത ശൈലി തന്നെയാണ് കൊളസ്‌ട്രോള്‍ പ്രശ്‌നമുണ്ടാക്കാന്‍ കാരണം. പ്രധാനമായും ഭക്ഷണം തന്നെ,
നിശബ്ദനായ കൊലയാളിയാണ് കൊളസ്‌ട്രോള്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന കൊളസ്‌ട്രോള്‍ കാരണം യുവാക്കളടക്കം കുഴഞ്ഞു വീണ് മരിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. നമ്മുടെ ജീവിത ശൈലി തന്നെയാണ് കൊളസ്‌ട്രോള്‍ പ്രശ്‌നമുണ്ടാക്കാന്‍ കാരണം. പ്രധാനമായും ഭക്ഷണം തന്നെ, ചില ഭക്ഷണങ്ങള്‍ അടുക്കളയില്‍ നിന്ന് ഒഴിവാക്കിയാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാം.
1. റെഡ് മീറ്റ് വലിയ തോതില്‍ ചീത്ത കൊളസ്‌ട്രോള്‍ നമ്മുടെ ശരീരത്തിലുണ്ടാകും. ദിവസവും ബീഫ് തട്ടിവിടുന്നുണ്ടെങ്കില്‍ ആ പരിപാടി നിര്‍ത്താമെന്നു സാരം.
2. ബേക്കറിയിലെ ചില്ല് കൂട്ടിലിരിക്കുന്ന മധുര പലഹാരം കണ്ടാല്‍ കൊതി തോന്നും. പക്ഷേ വലപ്പോഴും മാത്രമേ ഇവ കഴിക്കാവൂ. ചീത്ത കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ട്. കൃത്രിമ നിറങ്ങള്‍ ചേര്‍ത്തവയാണെങ്കില്‍ വലിയ പ്രശ്‌നമാണ് ഉണ്ടാകുക.
3. എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ വൈകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാന്‍ നല്ല രുചിയാണ്. പക്ഷേ വലിയ ആരോഗ്യപ്രശ്‌നമാണ് ഇവ നമുക്ക് ഉണ്ടാക്കുക. എണ്ണയില്‍ പൊരിച്ചതും വറുത്തതും വല്ലപ്പോഴും മാത്രമാക്കുക.
4. പാല്‍ ഉത്പ്പനങ്ങള്‍ ആരോഗ്യത്തിനു നല്ലതല്ലേ എന്നു കരുതി വെറുതെ തട്ടിവിടണ്ട. നെയ്യും വെണ്ണയുമെല്ലാം അമിതമായാല്‍ പ്രശ്‌നമാണ്. ശാരീരികമായി നല്ല പോലെ അധ്വാനിക്കാത്തവര്‍ ഇവ കഴിക്കാതിരിക്കുകയാണ് നല്ലത്.
5. ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരമാണ് നമ്മുടെ നാട്ടില്‍ ചീത്ത കൊളസ്‌ട്രോളിന് വഴിയൊരുക്കിയതില്‍ പ്രധാനി. മറ്റു നാടുകളിലെ ഭക്ഷണ സംസ്‌കാരം അനുകരിക്കുന്നതു വലിയ പ്രശ്‌നം സൃഷ്ടിക്കും. അവിടെയുള്ള കാലാവസ്ഥയില്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പ്രശ്‌നം സൃഷ്ടിച്ചേക്കാം. ഇതിനാല്‍ ഫാസ്റ്റ് ഫുഡ് വല്ലപ്പോഴും മതി.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment