വളര്‍ത്തു മത്സ്യങ്ങളിലെ രാജാവാണ് ജയന്റ് ഗൗരാമി, വര്‍ഷങ്ങളായി ഈ മത്സ്യങ്ങളെ മാത്രം വളര്‍ത്തുന്ന ചാലക്കുടി കമ്മളത്തുള്ള ജയന്റ് ഗൗരാമി ഫിഷ് ഫാമിന്റെ വിശേഷങ്ങള്‍
വളര്‍ത്തു മത്സ്യങ്ങളിലെ രാജാവാണ് ജയന്റ് ഗൗരാമി, വര്‍ഷങ്ങളായി ഈ
മത്സ്യങ്ങളെ മാത്രം വളര്‍ത്തുന്ന ചാലക്കുടി കമ്മളത്തുള്ള ജയന്റ് ഗൗരാമി
ഫിഷ് ഫാമിലെത്തിയാല്‍ ആരുമൊന്ന് അത്ഭുതപ്പെടും. രണ്ടരയേക്കറില്‍ ആറ്
സ്വാഭാവിക കുളങ്ങളും നാല് പ്രജനന കുളങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഫാമിന്റെ
അമരത്ത് അലന്‍സ് പനച്ചിക്കല്‍ അഗസ്റ്റിയും സഹോരന്‍ ഡേവീസുമാണ്. 7000
ഗൗരാമികളുടെ സ്‌റ്റോക്കുള്ള ഫാമിന്റെ വിശേഷങ്ങളിലേക്ക്.
ഗൗരാമികളുടെ കേന്ദ്രം
ഗൗരാമി ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ മാത്രമാണ് ഇവിടെ വളര്‍ത്തുന്നത്. കേരളത്തില്‍ ഗൗരാമികളെ വളര്‍ത്തി കുഞ്ഞുങ്ങളെ വില്‍ക്കുന്ന പ്രമുഖ ഫാമുകളില്‍ മുന്നിലാണ് ഇവരുടെ സ്ഥാനം. നിരവധി പ്രത്യേകതകളുള്ള മീനാണ് ഗൗരാമി. വായുവില്‍ നിന്ന് ഓക്‌സിജന്‍ എടുക്കാനുള്ള കഴിവാണ് ഇതില്‍ പ്രധാനം. രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് മറ്റു മത്സ്യങ്ങളില്‍ നിന്ന് വളരെയധികം കൂടുതലാണ്. പച്ചിലകളാണു പ്രധാന ഭക്ഷണം. സ്വന്തം ഫാമില്‍ തന്നെയുള്ള പച്ചിലകള്‍ വെട്ടിയിട്ടു കൊടുത്താല്‍ മതി, തീറ്റയിനത്തില്‍ ചെലവ് വളരെ കുറവാണ്. അസോള, ചേമ്പ്, പപ്പായ, മള്‍ബറി തുടങ്ങിയവയുടെ ഇലകളാണ് പ്രിയപ്പെട്ട ഭക്ഷണം. പുല്ലു വെട്ടിക്കൊടുക്കാനുള്ള സൗകര്യമുള്ള കേരളത്തിലെ ഏകഫാമും ഇതാണ്. എന്നാല്‍ മറ്റു മത്സ്യങ്ങളെപ്പോലെ ഗൗരാമികള്‍ പെട്ടെന്ന് വളര്‍ച്ചയെത്തി പിടികൂടാനാകില്ല. മൂന്നോ നാലോ വര്‍ഷമെങ്കിലും വേണം നല്ല വലിപ്പമാകാന്‍. എന്നാല്‍ മുള്ള് കുറവുള്ള രുചികരമായ മത്സ്യമാണിത്, ഇതിനാല്‍ നല്ല വിലയും ലഭിക്കും. പരിപാലന ചെലവ് കുറവായതിനാല്‍ ഗൗരാമി വളര്‍ത്തല്‍ ലാഭകരമാണെന്നാണ് അലന്‍സും ഡേവീസും പറയുന്നത്.
കുളങ്ങളും ഫാമും
സ്വാഭാവികമായ ആറു കുളങ്ങളാണ് ഫാമിലുള്ളത്. പ്രജനനത്തിനായി നാലു കുളങ്ങള്‍ വേറെയും. 35 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയിലും, 30 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമാണ് കുളങ്ങള്‍. 2018ലും 2019ലുമുണ്ടായ പ്രളയത്തില്‍ വലിയ നഷ്ടങ്ങള്‍ ഫാമിലുണ്ടായി. 3000ത്തോളം മീനുകള്‍ നഷ്ടമായി. നവീകരണത്തിന്റെ പാതയിലായിരുന്നു ഇതിനു ശേഷം ഫാം. വലയും മറ്റും കെട്ടി കുളങ്ങള്‍ സുരക്ഷിതമാക്കി. ഫാം ടൂറിസവും ഇതിനോടൊപ്പം നടപ്പിലാക്കുന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. സ്വന്തമായി ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്ക് നല്‍കുന്നുമുണ്ട്.
എന്തുകൊണ്ട് ഗൗരാമി
കേരളത്തിലെ ഏറ്റവും വിലകൂടിയ ശുദ്ധജല മത്സ്യമാണ് ജയന്റ് ഗൗരാമി. കട്ടിയുള്ള മുള്ളില്ലാത്ത ഇറച്ചിയും ഇതിന്റെ ഘടനയും രുചിയും മറ്റു മീനുകളെക്കാള്‍ ഏത്രയോ പടി മുന്നിലാണ്. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് 80 മുതല്‍100 ശതമാനം വരെ വിലയും കൂടുതലാണ്. ഏത് വലുപ്പത്തിലുള്ള ഗൗരാമിക്കും വായുവില്‍ നിന്ന് ഓക്‌സിജന്‍ എടുക്കാനുള്ള കഴിവുണ്ട്. ഇവയുടെ വില്‍പ്പനയും വിപണനവും എളുപ്പമാണ്. 10 മണിക്കൂര്‍ വരെ യാത്ര ചെയ്ത് ഇവയെ ആവശ്യക്കാര്‍ക്ക് കൈമാറാം. എന്നാല്‍ സാവധാനത്തിലുള്ള വളര്‍ച്ചാ നിരക്കാണ് പ്രധാന പ്രശ്‌നം. കര്‍ഷകര്‍ പലപ്പോഴും ഗൗരാമിയെ തെരഞ്ഞെടുക്കാതിരിക്കാനുള്ള കാരണമിതാണ്. കൊറോണയെ തുടര്‍ന്നുണ്ടായ തൊഴില്‍ പ്രശ്‌നങ്ങള്‍ മൂലം പലരും മത്സ്യക്കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്നുണ്ട്.
ഇത്തരത്താര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇനമാണ് ഗൗരാമിയെന്ന് പറയുന്നു അലന്‍സ്. 16 കൊല്ലമായി വിദേശത്ത് ടെലകോം മേഖലയില്‍ ജോലി നോക്കുന്ന ആളാണ് അലന്‍സ്. എന്നാല്‍ വര്‍ഷം തോറും കൃത്യമായ ഇടവേളകളില്‍ നാട്ടിലെത്തി ഫാമിന്റെ കാര്യങ്ങള്‍ നോക്കും. സഹോദരന്‍ ഡേവീസ് മുഴുവന്‍ സമയവും ഫാമിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment