കടലപ്പിണ്ണാക്കും ശര്‍ക്കരയും ഉപയോഗിച്ചു തയാറാക്കുന്ന ലായനി ഉപയോഗിച്ച് ഇതിനു പരിഹാരം കാണാം.
പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം. കടലപ്പിണ്ണാക്കും ശര്‍ക്കരയും ഉപയോഗിച്ചു തയാറാക്കുന്ന ലായനി ഉപയോഗിച്ച് ഇതിനു പരിഹാരം കാണാം. പച്ചക്കറിക്കൃഷിയില്‍ കടലപ്പിണ്ണാക്കിന് പ്രഥമസ്ഥാനം കര്‍ഷകര്‍ നല്‍കാറുണ്ട്. ചെടി ആരോഗ്യത്തോടെ വളരാന്‍ വളരെ ഗുണകരമാണ് കടലപ്പിണ്ണാക്ക്.
1. 500 ഗ്രാം കടലപ്പിണ്ണാക്ക്
2. 100 ഗ്രാം ശര്‍ക്കര
3. 5 ലിറ്റര്‍ പച്ചവെള്ളം
രണ്ട് ലിറ്റര്‍ വെള്ളത്തിലേയ്ക്ക് 500 ഗ്രാം കടലപ്പിണ്ണാക്കിട്ട് നന്നായി ഇളക്കി അരമണിക്കൂര്‍ വയ്ക്കുക. അര മണിക്കൂര്‍ കൊണ്ട് കടലപ്പിണ്ണാക്ക് നന്നായി വെള്ളത്തില്‍ അലിഞ്ഞിട്ടുണ്ടാവും. ഇതിലേയ്ക്ക് നൂറ് ഗ്രാം ശര്‍ക്കര (നന്നായി പൊടിച്ചത്) ചേര്‍ക്കണം. ബാക്കി മൂന്ന് ലിറ്റര്‍ വെള്ളവും ചേര്‍ത്തു വീണ്ടും നന്നായി ഇളക്കിവെക്കുക. മൂന്നു ദിവസം ലായനി അടച്ചുവെയ്ക്കണം. ഒരോ ദിവസവും അടപ്പ് തുറന്ന് ഒരു തവണയെങ്കിലും നന്നായി ഇളക്കി കൊടുക്കണം. മൂന്നു ദിവസം കൊണ്ട് കടലപ്പിണ്ണാക്ക്-ശര്‍ക്കര ലായനി നന്നായി പുളിച്ചു പൊന്തും. കൂടുതല്‍ വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം, ഒരു മാസം വരെ കേടു കൂടാതെയിരിക്കും.
തടത്തില്‍ ഒഴിച്ചു കൊടുത്തും ഇലകളില്‍ തളിച്ചും ഉപയോഗിക്കാം. വളരെ വീര്യം കൂടിയതായതിനാല്‍ കൂടുതല്‍ വെള്ളം ചേര്‍ത്തു വേണം ഉപയോഗിക്കാന്‍. ഒരു ലിറ്റര്‍ ലായനിക്ക് പത്ത് ലിറ്റര്‍ വെള്ളവുമെന്ന തോതില്‍ ചേര്‍ത്തു തടത്തിലൊഴിച്ചു കൊടുക്കാം. ഒരു ലിറ്ററിന് പതിനഞ്ച് ലിറ്റര്‍ എന്ന കണക്കിന് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ തളിക്കാം. ചെറു തൈകളാണെങ്കില്‍ കുറച്ചു കൂടി അധികം വെള്ളം ചേര്‍ക്കണം. 15 ദിവസം കൂടുമ്പോള്‍ ലായനി തളിച്ചു കൊടുക്കണം. പയര്‍, ചീര, തക്കാളി, മുളക്, വഴുതന, പടവലം തുടങ്ങി എല്ലാ പച്ചക്കറി വിളകള്‍ക്കും ഉപയോഗിക്കാം. മുരട്ടില്‍നിന്ന് അല്‍പ്പം മാറ്റി വേണം തടത്തിലൊഴിക്കാന്‍. ശേഷം അല്‍പ്പം മണ്ണ് വിതറുന്നതും ഗുണം ചെയ്യും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment