എളുപ്പത്തില്‍ കായ്ക്കുന്ന ഹൈബ്രിഡ് ഇനങ്ങള്‍ രംഗത്ത് എത്തിയതോടെ കടച്ചക്ക മാര്‍ക്കറ്റിലും താരമാണിപ്പോള്‍.
കേരളത്തിലെ മാര്‍ക്കറ്റില്‍ ഒരു തുള്ളി പോലും കീടനാശിനികള്‍ പ്രയോഗിക്കാതെ വില്‍പ്പനയ്‌ക്കെത്തുന്ന കടച്ചക്കയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷം വെള്ളായനി കാര്‍ഷിക കോളേജ് നടത്തിയ പഠനത്തില്‍ കടച്ചക്കയില്‍ വിഷാംശമൊന്നും കണ്ടെത്തിയിരുന്നില്ല. പണ്ടൊക്കെ നമ്മുടെ പറമ്പില്‍ തനിയെ വളര്‍ന്നു നല്ല പോലെ കായ്കള്‍ തന്നിരുന്ന കടചക്ക പുതിയ തലമുറയിലെ പലര്‍ക്കും വലിയ പരിചയമുണ്ടാകില്ല. എളുപ്പത്തില്‍ കായ്ക്കുന്ന ഹൈബ്രിഡ് ഇനങ്ങള്‍ രംഗത്ത് എത്തിയതോടെ കടച്ചക്ക മാര്‍ക്കറ്റിലും താരമാണിപ്പോള്‍.
1. നാരുകള്‍ ഏറെ അടങ്ങിയ കടച്ചക്ക മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
2.ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീനുകള്‍, മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണിത്.
3. പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഇടയ്ക്ക് കടച്ചക്ക കഴിക്കണം.
4. അന്നജ സ്വഭാവം സുസ്ഥിരമായ ഊര്‍ജം പ്രദാനം ചെയ്യുന്നു, ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കം ദഹന ആരോഗ്യത്തെ സഹായിക്കുന്നു.
5. പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും.
6. മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും, ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടും.
7. ആസ്മ, അലര്‍ജി എന്നിവയെ ചെറുക്കാന്‍ സഹായിക്കും.
8. ത്വക്ക് രോഗങ്ങള്‍ക്ക് എതിരേ ഇല ഉണക്കി പൊടിച്ചും മരത്തിന്റെ കറയും ഉപയോഗിക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment