കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ആവശ്യമായ വിറ്റാമിനുകളും അവ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളും
മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കണ്ണ്. സാങ്കേതിക വിദ്യയും ജോലി സാഹചര്യങ്ങളും മാറിയതോടെ കണ്ണിന് അധ്വാനം കൂടുതലാണ്. മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടെ കണ്ണിന്റെ കാര്യത്തില്‍ നാം പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ആവശ്യമായ വിറ്റാമിനുകളും അവ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളും പരിശോധിക്കാം.
കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ എ പ്രധാനമാണ്. കണ്ണിലെ ദ്രാവകത്തിന്റെ നേര്‍ത്ത പാളിയായ ടിയര്‍ ഫിലിമിന്റെ സുഗമത മെച്ചപ്പെടുത്തുന്നതും ഇതേ വിറ്റാമിനാണ്. ക്യാരറ്റ്, മധുരക്കിഴങ്ങ്, ചീര, മറ്റ് ഇലക്കറികള്‍, ആപ്രിക്കോട്ട്, തണ്ണിമത്തന്‍, മുട്ട, പാല്‍, മാമ്പഴം, പപ്പായ തുടങ്ങിയ ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്.
കണ്ണുകളിലെ രക്തക്കുഴലുകളെ സംരക്ഷിക്കുകയും തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുന്നതു തടയാനും വിറ്റാമിന്‍ സി സഹായിക്കും. കൊളാജന്‍ ഉല്‍പ്പാദനത്തിനും ഇവ സഹായിക്കും. ഓറഞ്ച്, സ്‌ട്രോബെറി, ബെല്‍ പെപ്പര്‍, ബ്രൊക്കോളി, പേരയ്ക്ക കിവി, നാരങ്ങ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്.
െ്രെഡ ഐ സിന്‍ഡ്രോം ഉണ്ടാകാനുള്ള പ്രധാന കാരണം വിറ്റാമിന്‍ ഡിയുടെ കുറവാണ്. കടല്‍ മത്സ്യങ്ങള്‍ പ്രത്യേകിച്ച് അയില, മത്തി തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കും. ഫോര്‍ട്ടിഫൈഡ് പാല്‍, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവയും കഴിക്കുക.
സെലീനിയം, സിങ്ക് എന്നിവയും മികച്ച ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിച്ചുകൊണ്ട് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും.
ഒമേഗ 3 ഫാറ്റി ആസിഡും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇതിനായി സാല്‍മണ്‍ മത്സ്യം, വാള്‍നട്‌സ്, ചിയാസീഡ്, ഫ്‌ലക്‌സ് സീഡ് തുടങ്ങിയവ കഴിക്കുക.
1. ക്യാപ്‌സിക്കം
വൃക്കയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാന്‍ ക്യാപ്‌സിക്കം കഴിക്കുന്നതു നല്ലതാണ്, പ്രത്യേകിച്ച് ചുവന്ന ക്യാപ്‌സിക്കം. ഇതില്‍ പൊട്ടാസ്യം വളരെ കുറവാണ് ,കൂടാതെ…
മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കണ്ണ്. സാങ്കേതിക വിദ്യയും ജോലി സാഹചര്യങ്ങളും മാറിയതോടെ കണ്ണിന് അധ്വാനം കൂടുതലാണ്. മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടെ കണ്ണിന്റെ കാര്യത്തില്‍…
കേരളത്തിലെ മാര്‍ക്കറ്റില്‍ ഒരു തുള്ളി പോലും കീടനാശിനികള്‍ പ്രയോഗിക്കാതെ വില്‍പ്പനയ്‌ക്കെത്തുന്ന കടച്ചക്കയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷം വെള്ളായനി കാര്‍ഷിക കോളേജ് നടത്തിയ പഠനത്തില്‍ കടച്ചക്കയില്‍…
പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഫെബര്‍ അഥവാ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല. മലബന്ധത്തെ തടയാനും…
നിരവധി ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് പപ്പായ. പഴുപ്പിച്ച് പഴമായും പച്ചയ്ക്ക് പച്ചക്കറിയായും നാം പപ്പായ ഉപയോഗിക്കുന്നു. ദഹനം, തൊലിയുടെ ആരോഗ്യം എന്നിവയ്ക്ക് ഏറെ നല്ല പഴമാണിത്. പഴുത്ത പപ്പായ നല്ല ഫെയ്‌സ്പാക്കായും…
വ്യായാമം ചെയ്യാന്‍ സമയവും സൗകര്യവും കുറവാണ്, എന്നാല്‍ ആരോഗ്യം നിലനിര്‍ത്തിയേ പറ്റൂ... ഇങ്ങനെയുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് പുഷ്-അപ്പ്. ദിവസവും രാവിലെയും വൈകിട്ടും 20 വീതം പുഷ് അപ്പ് ചെയ്യുന്നത് ഏറെ നല്ലതാണ്.
പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രധാന വില്ലന്‍ എണ്ണകളാണ്. എണ്ണയില്‍ വറുത്തും കറിവെച്ചും കഴിക്കുന്നതാണ് നമ്മുടെ ശീലം. ഇതിനാല്‍ എണ്ണകള്‍ പൂര്‍ണമായും ഒഴിവാക്കിയൊരു ഭക്ഷണ ക്രമം നമുക്ക് ചിന്തിക്കാന്‍ പോലും…
യുവാക്കളടക്കം ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബിപി അഥവാ അമിത രക്തസമര്‍ദം. ഭക്ഷണ രീതിയും ജോലി സ്ഥലത്തെ ടെന്‍ഷനുമെല്ലാം ഇതിനു കാരണമാണ്. രക്തസമര്‍ദം അമിതമായാല്‍ കുഴഞ്ഞു വീണു മരണം പോലുള്ള അപകടങ്ങളുണ്ടാകാം.…
© All rights reserved | Powered by Otwo Designs
Leave a comment