തൊഴുത്ത് നിര്‍മിക്കാനുള്ള ചെലവു മാത്രം കരുതിയാല്‍ മതി, പശുക്കള്‍ പൂര്‍ണമായും സൗജന്യമായി ലഭിക്കും.
കേരളത്തിന്റെ തനത് ഇനം നാടന്‍ പശുക്കളുടെ ഗോശാല തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ...? 20 പശുക്കളെ സൗജന്യമായി ലഭിക്കും. കോട്ടയം ആനിക്കാട് പ്രവര്‍ത്തിക്കുന്ന മഹാലക്ഷ്മി ഗോശാലയുടെ മേല്‍നോട്ടത്തിലാണ് പശുക്കളെ കൈമാറുക. തൊഴുത്ത് നിര്‍മിക്കാനുള്ള ചെലവു മാത്രം കരുതിയാല്‍ മതി, പശുക്കള്‍ പൂര്‍ണമായും സൗജന്യമായി ലഭിക്കും.
വെച്ചൂര്‍, കാസര്‍കോഡ് കുള്ളന്‍ ഇനത്തില്‍പ്പെട്ട പശുക്കളെയാണ് നല്‍കുക. ഇവയുടെ കുട്ടികളും കാളകളും കൂട്ടത്തിലുണ്ട്. ലഭിക്കുന്ന പശുക്കളെ കൈമാറാനോ വില്‍ക്കാനോ പാടില്ല. ഇവയെല്ലാം വ്യക്തമാക്കി കൃത്യമായ കരാര്‍ എഴുതിയ ശേഷമായിരിക്കും പശുക്കളെ കൈമാറുക.
പരിപാലന ചെലവും ഗോശാലയില്‍ നിന്നു ലഭിക്കുന്ന വരുമാനവും പൂര്‍ണമായും നടത്തിപ്പുകാര്‍ക്കായിരിക്കും. മഹാലക്ഷ്മി ഗോശാലയുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പരിപാലനത്തില്‍ എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ കരാര്‍ റദ്ദാക്കി പശുക്കളെ തിരികെയെടുക്കും. കൂടുതല്‍ വിവരങ്ങള്‍ - 9745107911.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment